മേല്‍പ്പറമ്പ് ടൌണില്‍ നി വെറും അര കിലോമീറ്റര്‍ ദൂരം മാത്രം തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി ചന്ദ്രഗിരികോട്ടസ്ഥിതിചെയ്യുന്നു. തകർന്നുകിടക്കുന്ന ഈ കോട്ട പുഴയിലേക്കുംഅറബിക്കടലിലേക്കും തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു..
ചരിത്രം
ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിർത്തിയായിരുന്നു. തുളുനാടിനെ വിജയനഗര സാമ്രാജ്യം കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് കർണാടക സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാർചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായിക്ക് എന്ന രാജാവാണ് രാജ്യസുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. നൂറ്റാണ്ടുകളിലൂടെ പല കൈമറിഞ്ഞ ചന്ദ്രഗിരി കോട്ട മൈസൂരിലെഹൈദരലിയുടെ കൈകളിലും ഒടുവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിലും എത്തിച്ചേർന്നു. ഇന്ന്കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് 1956-ൽ കേരള സംസ്ഥാനത്തോട് ചേർക്കപ്പെട്ടു.
(Courtesy : Wikipedia)
ചന്ദ്രഗിരി കോട്ടയില്‍ നിന്നുള്ള ഒരു ദൃശ്യം
കോട്ടയ്ക്കു നടുവിലുള്ള കിണറും ചുട്ടു മതിലും
ചന്ദ്രഗിരി കോട്ടയുടെ ഉള്‍ഭാഗത്തെ മറ്റൊരു ദൃശ്യം
ചന്ദ്രഗിരി കോട്ടയുടെ കവാടം
0 comments :
Speak up your mind
Tell us what you're thinking... !