Headlines News :
Home » , , » ഓര്‍മകളിലെ നൊമ്പരങ്ങള്‍....!!

ഓര്‍മകളിലെ നൊമ്പരങ്ങള്‍....!!

Written By Unknown on Thursday, 21 June 2012 | 18:26:00

Print Friendly and PDF
ദുബായ് കാര്‍ഗോ വില്ലേജിലെ നാല്‍പ്പത്തി നാലാം നമ്പര്‍ ഗേറ്റ്."DNATA" കൌണ്ടറില്‍ നിന്നും ഡോക്യുമെന്റ് ശരിയാക്കി തിരിച്ചു വരുമ്പോള്‍ ഞാന്‍ കൊണ്ട് വന്ന നീളം കൂടിയ 'മരപ്പെട്ടി' ഫോര്‍ക്ക് ലിഫ്റ്റില്‍ കയറ്റി അകത്തേക്ക് കൊണ്ട് പോയി. മരപെട്ടിയുടെ തൂക്കം നോക്കി കിലോയ്ക്ക് ചാര്‍ജ് ചെയ്തപ്പോള്‍ എന്റെ നെഞ്ചകം പിടഞ്ഞു പോയി. മനുഷ്യ ശരീരത്തിന് കാര്‍ഗോ പരിഗണന മാത്രമേ ഉള്ളു എന്ന എന്റെ സംശയം. മയ്യത്തായാലും, സാധനങ്ങള്‍ ആയാലും പെട്ടിയില്‍ ആക്കിയാല്‍ കാര്‍ഗോ തന്നെയെന്നുള്ള ഉധ്യോഗസ്ഥന്റെ എന്നോടുള്ള വിവരണം. ഞാന്‍ ആ ഡോക്യുമെന്റ് ഒന്ന് കൂടി പരിശോധിച്ചു. അതെ,മംഗലാപുരത്ത് സ്വീകരിക്കേണ്ട വ്യക്തി ഞാന്‍ തന്നെ. ആ പ്പെട്ടിക്കകത്ത് എന്റെ എളയപ്പാന്റെ മയ്യത്താണ്. എന്റെ പിതാവിന് തുല്യമുള്ള നിങ്ങള്‍ക്ക് അറിയാവുന്ന പ്രിയപ്പെട്ട മൊയ്ദൂച്ച. ഞാന്‍ ആകെ ക്ഷീണിതന്‍ ആണ്. ഓരോരോ പേപ്പര്‍ ശരിയാക്കാന്‍ വേണ്ടി മരിച്ചെന്നറിഞ്ഞ നിമിഷം മുതല്‍ തുടങ്ങിയ ഓട്ടം. ജലപാനം പോലുമില്ലാത്ത നെട്ടോട്ടം.ഇന്നലെ മുതലുള്ള ഒരു സംഭവവും ആലോചിക്കാന്‍ പറ്റുന്നില്ല. മരിക്കുന്നതിനു അര മണിക്കൂര്‍ മുമ്പുവരെ ഞാന്‍ എളയപ്പാനെ വിളിച്ചു സംസാരിച്ചതായിരുന്നു. നല്ല സന്തോഷത്തിലും, സമാധാനത്തിലും ആയിരുന്നു...!

ഓര്‍മ്മകള്‍ അറിയാതെ എന്നെ എന്റെ ബാല്യ കാലത്തിലേക്ക് കൊണ്ടെത്തിച്ചു..!
കുട്ടിക്കാലം മുതലേ എളയപ്പാന്റെ സ്നേഹവും, ലാളനയും വേണ്ടുവോളം എനിക്ക് കിട്ടിയിരുന്നു. ചിലപ്പോള്‍ പിതാവിനെ പോലെ, അതല്ലെങ്കില്‍ അതിലും കൂടുതല്‍. സാധാരണ ബന്ധത്തില്‍ കവിഞ്ഞു എന്തോ ഒരു അടുപ്പവും സ്നേഹവും എന്നോട് കാട്ടിയിരുന്നു.
പക്വത എത്തിയപ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ധേഹത്തെ ഞാന്‍ 'എളയപ്പ' എന്ന് മാത്രം വിളിച്ചാല്‍ മതിയോ? ഒരു എളയപ്പ മകന്‍ ബന്ധം മാത്രമോ? മൂത്ത ജേഷ്ടന്‍ ആയും, ഉറ്റ സുഹ്രത്തായും ചിലപ്പോള്‍ അദ്ദേഹം മാറാറുണ്ട്. ഞാന്‍ മാപ്പിള പാട്ട് പാടിയ കാലത്ത് നല്ലൊരു ആസ്വധകന്‍ ആയും, വിധി കര്‍ത്താവായും മാറാറുണ്ട്. പാടിയ വരിയുടെ വാക്കുകള്‍ വരെ എടുത്തു പറയുമായിരുന്നു.മാപ്പിള പാട്ടോടുള്ള എന്റെ കമ്പം കണ്ടിട്ട് അക്കാലത്തു കാസരഗോടും മേല്പരംബിലും നടന്ന മാപ്പിള പാട്ട് പരിപാടികളില്‍ ടിക്കറ്റ്‌ എടുത്തു എന്നെയും കൂടെ കൊണ്ട് പോവുമായിരുന്നു. ഞാന്‍ കോളേജില്‍ പോയി തുടങ്ങിയപ്പോള്‍ എന്റെ പിതാവിനെ പോലെ തന്നെ എനിക്ക് നല്ല ഉടുപ്പുകളും മറ്റും വാങ്ങി തരാറുണ്ടായിരുന്നു. പഠന കാലത്ത് പലപ്പോഴും എന്റെ കീശയില്‍ കാശ് വെച്ച് തരിക പതിവായിരുന്നു. അങ്ങനെ ഒരു പാട് സ്നേഹങ്ങള്‍ വാരി കോരി തന്നിരുന്ന ഒരു തണല്‍ മരമായിരുന്നു എളയപ്പ എനിക്കെന്നും. ഞാന്‍ ഒരു പ്രവസിയായപ്പോളും സ്നേഹത്തിനു ഒരു കുറവും ഉണ്ടയിരുന്നില്ല. എന്റെ സുഖ ദു:ഖങ്ങളില്‍ എന്നും കൂടെ നിന്നു. എന്റെ വിഷമങ്ങളും, വേദനകളും ഇറക്കി വെക്കാനുള്ള ഒരു അത്താണിയായിരുന്നു അദ്ദേഹം. ഒരു പിതാവിന്റെ വാത്സല്യത്തോടെ എന്റെ വിശേഷങ്ങള്‍ ആരാഞ്ഞു എന്നും ഒരു നിഴലായ് കൂടെ നിന്ന അദ്ദേഹം. ചിന്തകള്‍ ഇങ്ങനെ കാട് കയറി കൊണ്ടേയിരിക്കുന്നു..! പ്രിയ സുഹൃത്ത് അമീര്‍ കല്ലട്ര വന്നു തോളില്‍ തട്ടിയപ്പോള്‍ മാത്രമാണ് എനിക്ക് പരിസര ബോധം തിരിച്ചു വന്നത്. നിന്റെ ഫ്ലൈറ്റിന്റെ സമയം ആവാറായ്. എന്തെങ്കിലും കഴിച്ചു വേഗം ടെര്‍മിനല്‍ രണ്ടില്‍ ചെല്ലണം..!

വേണ്ട അമീര്‍ കഴിക്കാന്‍ ഒന്നും വേണ്ട. നമ്മള്‍ പെട്ടിയില്‍ ആക്കി ഇവിടെ ഏല്‍പിച്ച ആ ശരീരത്തെ ഒറ്റയ്ക്കാക്കി ഞാന്‍ എങ്ങനെ കഴിക്കാന്‍..... ഇല്ല എനിക്കൊന്നും കഴിക്കാന്‍ പറ്റില്ല..!! നിങ്ങള്‍ പോയി വല്ലതും കഴിച്ചു വരിക.ഒരു മകന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ കടമകള്‍ നിറവേറ്റുമ്പോള്‍ എന്റെ കൂടെ ഊണും ഉറക്കുമില്ലാതെ ഓടുന്നതല്ലേ എന്റെ ആത്മ മിത്രം കല്ലട്ര അമീര്‍, എനിക്ക് ഇന്ന് അമീര്‍ ചെയ്ത സഹായങ്ങള്‍ ചില്ലറയല്ല. അവന്റെ ജോലി വരെ അവധി എടുത്തു എനിക്ക് വേണ്ടി ഇങ്ങനെ......!!

 ഈ സ്നേഹത്തിനു ഞാന്‍ എന്താണ് തിരിച്ചു നല്‍കേണ്ടത്..!?

അത് പോലെ എന്റെ കുറെ സുഹൃത്തുക്കളും എന്റെ പ്രിയ കുടുംബ സഹോദരങ്ങളും എനിക്ക് താങ്ങായ് ഇന്ന് കൂടെ നിന്നു.! ഒരു നന്ദി എന്ന വാക്കില്‍ ഒതുക്കാനുള്ള കടപ്പാടല്ലാ അവരൊക്കെ എനിക്ക് ചെയ്തു തന്നത് . ജീവിതം മുഴുവന്‍ ഹൃദയത്തില്‍ ഓര്‍ത്തു വെക്കേണ്ട സഹായങ്ങളാണ് KMCC യുടെ പ്രവര്‍ത്തകരും, എന്റെ ജമാഅത്ത് കമ്മിറ്റി സഹ പ്രവര്‍ത്തകരും ചെയ്തു തന്നത്, നീണ്ടു പോകുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര തന്നെ എന്റെ സഹായത്തിനു ഒപ്പമുണ്ടായിരുന്നു..! വെറും ഒരു നന്ദി വാക്കില്‍ ഒതുക്കി സ്നേഹ ബന്ധങ്ങളുടെ കണക്കു തീര്‍ക്കുന്നില്ല.എന്നെന്നും ഓര്‍കുന്ന സാന്ത്വനമായ്, സ്നേഹ സമ്മാനമായ്‌ എന്റെ മനസ്സില്‍ നില നില്‍ക്കുക തന്നെ ചെയ്യും..!

എന്റെ പ്രിയപ്പെട്ട എളയപ്പാക്ക് മഗ്ഫിറത്തു നല്‍കട്ടെ എന്നാ പ്രാര്‍ഥനയോടെ, എന്റെ ഹൃദയത്തില്‍ ഒരു നൊമ്പരമായ് നില്‍കുന്ന ഓര്‍മ്മകള്‍ നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു ..!!!

Posted By:
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template