Headlines News :
Home » , , , » കുന്നിന്റെ ചരിത്ര സാക്ഷിയായ മന്തട്ടയും വഴി മാറുന്നു..

കുന്നിന്റെ ചരിത്ര സാക്ഷിയായ മന്തട്ടയും വഴി മാറുന്നു..

Written By Unknown on Wednesday, 13 February 2013 | 10:17:00

Print Friendly and PDF
ന്ദ്രഗിരി ഹൈ സ്കൂള്‍ റോഡില്‍ ഇപ്പോഴും ഒരു പഴയ കെട്ടിടം അവശേഷിക്കുന്നുണ്ട്. അതും പൊളിച്ചു മാറ്റാന്‍ പോവുന്നു എന്നറിഞ്ഞു. പഴയ കാലത്ത് കുന്നില്‍ അങ്ങാടിയുടെ വാണിജ്യ കേന്ദ്രമായിരുന്നു ഈ കെട്ടിടം. ഇപ്പോള്‍ മേല്പരംബിലെ വലിയ വ്യാപാര കേന്ദ്രമായ ബ്രദര്‍സിലെ EMന്‍റെ പിതാവ് തുടങ്ങിയ പലചരക്ക് കട നമ്മുടെ പ്രദേശത്തെ വലിയൊരു വ്യാപാര സ്ഥാപനം ആയിരുന്നു. ഈ കെട്ടിടത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്നത് സിമന്റില്‍ നിര്‍മിച്ച ഒരു ഇരിപ്പിടമാണ്.
നാം പറയാറുള്ള 'മന്തട്ട'. പതിറ്റാണ്ടുകളായി മേല്പരംബിലെ സകല സംഭവങ്ങളിലും ഈ ഇരിപ്പിടത്തിന് വലിയ പങ്കുണ്ട്. നമ്മുടെ വലിയുപ്പമാര്‍ ഇതിനെ പറയാറ് കുഞ്ഞാലിചാന്റെ മന്തട്ട എന്നാണു. പിന്നീട് നമ്മുടെ തലമുറ അതിന്റെ പേര് അപ്പോളോന്റെ സീറ്റ്‌ എന്നാക്കി. കുഞ്ഞാലിചാന്റെ എന്ന് പറയുന്നത് മേല്പരംബിലെ ആദ്യത്തെ ഹെയര്‍ കട്ടിംഗ് സലൂണ്‍ കുഞ്ഞാലിച അവിടെയാണ് പ്രവര്‍ത്തിപ്പിച്ചത്. ഒസ്സാന്‍ കുഞ്ഞാലിച എന്നാണു അദ്ധേഹത്തെ വിളിക്കാര്‍. നമ്മുടെയും പരിസര പ്രദേശത്തെയും മുടി വെട്ടും, സുന്നത്തും അദ്ധേഹമാണ് ചെയ്തിരുന്നത്. പിന്നീട് ആ കട മക്കള്‍ നടത്തിവന്നപ്പോള്‍ അതിന്റെ പേര്
അപ്പോളോ ഹെയര്‍ കട്ടിംഗ് സലൂണ്‍ എന്നാക്കി മാറ്റി.
കുഞ്ഞാലിചാന്റെ മൂത്തതും ഇളയവരുമായ മക്കളും കുടുംബകാരും കുറെ കാലം അപ്പോളോ
നില നിര്‍ത്തി. എല്ലാവരും ഗള്‍ഫില്‍ പറന്നു. അത്യാതുനിക സൌകര്യങ്ങള്‍ ഒരുക്കി പുതിയ കടകള്‍ തുറക്കുമ്പോള്‍ ഇതിനെ ഒഴിവാക്കി.

നാല് പതിറ്റാണ്ട് ഇപ്പുറമുള്ള മേല്പരംബിന്റെ ചരിത്രം നാം പരിശോധിക്കുകയാണെങ്കില്‍
ഈ മന്തട്ട ഒരു താരമായി തിളങ്ങി നില്‍കും എന്ന് ഉറപ്പാണ്. നമ്മുടെ നാടിന്റെ ഗതി വിഗതികള്‍ നിയന്ത്രിച്ച ഒരുപാട് ചര്‍ച്ചകള്‍ക് ഈ സീറ്റ്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അത് മതപരം, രാഷ്ട്രീയം, സമുഹികം ആവാം അതല്ലെങ്കില്‍ വല്ല ഫിത്നയും ആവാം.


പ്രാദേശിക രാഷ്ട്രീയത്തിന്റെ നിര്‍ണായക ചര്‍ച്ചകള്‍ക് ഈ ഇരിപ്പിടം സാക്ഷിയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, ബാങ്ക് തിരഞ്ഞെടുപ്പിലും, സ്കൂള്‍ തിരഞ്ഞെടുപ്പിലും ഒക്കെയുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍കും സമവായങ്ങളും ഇവിടെ ഇരുന്നു നടന്നിട്ടുണ്ട്.
മേല്പരംബില്‍ ഇടയ്ക്കിടയ്ക് ഉള്‍തിരിയാറുള്ള കൂട്ടായ്മകള്‍കും സാമുഹിക പരിപാടികള്‍കും ഉള്ള ചര്‍ച്ചകള്‍ ഇവിടെ ഇരുന്നു നടക്കാറുണ്ട്. നാട്ടില്‍ സുഹൃത്തുക്കള്‍ ഇരുന്നു പരസ്പരം സംസാരിക്കാനും, ചര്‍ച്ചകള്‍കും, പാരവെപ്പിനും വേണ്ടി തിരഞ്ഞെടുക്കല്‍ ഇവിടെ തന്നെ.
സ്കൂള്‍ സമയത്ത് ഇവിടെ സ്ഥിരം ക്യാമ്പ്‌ ചെയ്യുന്നവര്‍ ഇന്നുമുണ്ട്.
അത് തലമുറയായി കൈ മാറി വരുന്ന ഒരു ആചാരമായി ഇന്നും തുടരുന്നു.
പല വിവാഹ ബന്ധങ്ങള്‍കും, വിവാഹ മോചനത്തിനും, സ്വത്ത്, വണ്ടി കച്ചവടങ്ങള്‍ക്ക് എല്ലാം സാക്ഷിയാണ് ഈ മന്തട്ട.നാട്ടിലെ പല പ്രശ്നങ്ങല്‍കും മധ്യസ്ഥ ചര്‍ച്ചകള്‍ ഇവിടെ ഇരുന്നു നടന്നിട്ടുണ്ട്. അത് പോലെ നാട്ടിലെ പല സാമുഹിക പ്രശ്നങ്ങള്‍ക് തുടക്കം കുറിക്കാന്‍ സാമുഹിക വിരുദ്ധര്‍ ഇവിടെ ഇരുന്നു പദ്ധതിയുണ്ടാകിയിട്ടുണ്ട്. കൂട്ടുകാര്‍ സിനിമക്കും, ബീച്ചിലും ഒക്കെ പോവാനും വൈകുന്നേരങ്ങളില്‍ ഓംലെറ്റിനും ജൂസിനും ഒക്കെ വേണ്ടിയുള്ള നിരക്കെടുപ്പും എല്ലാം ഇവിടെ തന്നെ.
1995 ല്‍ കുറച്ചു കൂട്ടുകാര്‍ ഇവിടെ ഇരുന്നു ഒരു കൂട്ടായ്മ രൂപികരിച്ചു. അതിന് അവര്‍ ഇട്ടിരുന്ന പേര് "മന്തട്ട ഫ്രണ്ട്സ്". അന്നവര്‍ ചില വിനോദ പരിപാടികള്‍ ഇപ്പോളത്തെ മത്സ്യ മാരകറ്റിന് എതിര്‍ വശത്ത് നടത്തിയിരുന്നു.അത് പോലെ വൈദ്യുത ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഉദുമ ഇലക്ട്രിക്സിറ്റി ഓഫിസിലേക് ഒരു മാര്‍ച്ചും നടത്തിയിരുന്നു. പിന്നീട് ആരോ പറഞ്ഞു അന്തസുള്ള ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ അന്തസുള്ള ഒരു ഇട്ടു കൂടെ എന്ന്.
അങ്ങന്നെ യൂത്ത് ഫ്രണ്ട്സ് എന്നോ മറ്റോ അതിന്റെ പേര് മാറ്റി. അതോടെ അതിന്റെ അന്തസ്സും പോയി.
ഞാന്‍ മുമ്പൊരിക്കല്‍ എഴുതിയ കൊയംബന്ധുച്ച എന്ന കഥാപാത്രത്തെ സ്ഥിരമായി ഇരുന്നു കാണാറുള്ളത്‌ ഇവിടെയായിരുന്നു................
നാടിന്റെ ഓരോ വളര്‍ച്ചക്കും തുടിപ്പിനും സാക്ഷിയായിരുന്നു ഈ മന്തട്ട.

Posted By:

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template