Headlines News :
Home » , » "സംഘ പരിവാര്‍ ഭീകരതയുടെ ഒരു ദിവസം കൂടി അങ്ങനെ കടന്നു പോയി. " കെ.കെ ഷാഹിന

"സംഘ പരിവാര്‍ ഭീകരതയുടെ ഒരു ദിവസം കൂടി അങ്ങനെ കടന്നു പോയി. " കെ.കെ ഷാഹിന

Written By Unknown on Saturday, 23 February 2013 | 12:15:00

Print Friendly and PDF
ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മാധ്യമ പ്രവര്‍ത്തക കെ.കെ ഷാഹിനക്ക് മടിക്കേരി സോംവാര്‍പേട്ട് കോടതി ജാമ്യം അനുവദിച്ചു. കുടക് സ്വദേശി എം.രവിയുടെ പേരിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 30ലേക്ക് മാറ്റി. യോഗാനന്ദ്, റഫീഖ് എന്നിവരെ ഭീഷണപ്പെടുത്തി സാക്ഷിമൊഴി മാറ്റിപ്പറയിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഷാഹിനക്കെതിരെയുള്ള കേസ്. ഷാഹിനക്കെതിരെ സമാനമായ മറ്റൊരു കേസ് മടിക്കേരി പൊലീസുംചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതിലും ഷാഹിനക്ക് ജാമ്യം ലഭികേണ്ടതുണ്ട്.

 കെ.കെ ഷാഹിന തന്റെ ഇന്നലത്തെ കോടതിയില്‍ വെച്ചുണ്ടായ   ഫേസ്ബുക്കില്‍   വിവരിക്കുന്നതിങ്ങനെ :


"സംഘ പരിവാര്‍ ഭീകരതയുടെ ഒരു ദിവസം കൂടി അങ്ങനെ കടന്നു പോയി. കോടതി മുറിക്കുള്ളില്‍ ഞാനും എന്റെ അഭിഭാഷകരും കോടതി മുറിക്കു പുറത്തു, ആക്രമണോല്‍സുകമായി നില്‍ക്കുന്ന ഒരാള്‍ക്കൂട്ടവും . എന്റെ കൂടെ വന്ന സുഹൃത്തുക്കളും എനിക്ക് വേണ്ടി ജാമ്യം നില്ക്കാന്‍ തയാറായി വന്ന കുടക് സ്വദേശികളായ രവിയും യൂസുഫും സന്ഘികളുടെ ഭീഷണിക്ക് വിധേയരാവുന്നത് കോടതി വരാന്തയില്‍ ഇരുന്നു കാണേണ്ടി വന്നു എനിക്ക് . യൂസുഫിനെക്കാളേറെ രവിയായിരുന്നു അവരുടെ ടാര്‍ഗറ്റ് . ഹിന്ദുവായ ഒരാള്‍ എനിക്ക് വേണ്ടി ജാമ്യം നില്ക്കാന്‍ തയ്യാറായതാണ് അവരെ പ്രകോപിപ്പിച്ചത് . പോലീസിന്റെ ഒരു വന്സന്ഘം നോക്കി നില്‍ക്കുകയും പലപ്പോഴും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു . രവിയെ ഭീഷണിപ്പെടുത്തിയ കൂട്ടത്തില്‍ മഫ്തിയില്‍ ഉള്ള ഒരു പോലീസുകാരനും ഉണ്ടായിരുന്നു.ഇന്നലെ രാവിലെ പത്തു മണിയോടെ തന്നെ ഞങ്ങള്‍ സോമവാര്‍പെട്ട് കോടതിയില്‍ എത്തി എന്റെ സുഹൃത്തുക്കളായ ജിഷയും Jisha Josh ശ്രീജിത്തുംSreejith Sivaramanആണ് എന്റെ കൂടെയുണ്ടായിരുന്നത്. സോളിഡാരിറ്റി പ്രവര്‍ത്തകനായ സാഹില്‍ ആണ് വണ്ടി ഓടിച്ചിരുന്നത്. ഞങ്ങള്‍ എത്തുമ്പോള്‍ ,എന്റെ സുഹൃത്തും സോളിഡാരിട്ടി സംസ്ഥാന സെക്രടറിയുമായ സാദിഖ്‌ Sadik Uliyilോടതിയുടെ മുന്നില്‍ കാത്തു നിന്നിരുന്നു. എന്റെ കൂടെ കേസില്‍ പ്രതികളായ സുബൈറും ഉമ്മറും ഹാജരായിരുന്നു . ഗോണിക്കുപ്പ പഞ്ചായത്ത്‌ മെമ്പര്‍ തന്‍വീര്‍,സുഹൃത്ത്‌ അലവി എന്നിവരും അവിടെ ഉണ്ടായിരുന്നു. തലേദിവസം വയനാട്ടില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് തന്നെ സോമവാര്‍ പെട്ട് സ്റ്റേ ഷനിലെ എസ ഐ എന്നെ വിളിച്ചു ,എനിക്ക് ശക്തമായ സുരക്ഷ ഉണ്ടായിരിക്കും എന്നറിയിച്ചിരുന്നു .പോലീസിന്റെ ഒരു വലിയ സംഘം എന്നെ കാത്തു നിന്നിരുന്നു . 11 മണിയോടെ കോടതി നടപടികള്‍ തുടങ്ങി. അപ്പോഴേക്കും കോടതിക്കകത്തും പുറത്തുമായി പതുക്കെ ഒരു ആള്‍കൂട്ടം രൂപപ്പെട്ടിരുന്നു.കാവിക്കുറിയും കയ്യില്‍ ചരടും ഒക്കെയുള്ള ഒരു സംഘം പേര്‍. കുറച്ചു കഴിഞ്ഞപ്പോള്‍ രവിയെ കുറച്ചു പേര്‍ കൂട്ടിക്കൊണ്ടു പോയി.ഒരു കൂട്ടം സന്ഘികളുടെ നടുവില്‍ നിസ്സഹായനായി നിന്ന് എന്തൊക്കെയോ വിശദീകരിക്കാന്‍ ശ്രമിക്കുന്ന രവിയെ കണ്ടു ഞങ്ങള്‍ അങ്കലാപ്പിലായി. ഞങ്ങളെ ആരെയും കായികമായി ഉപദ്രവിക്കുകയോ ഒന്നും ചെയ്യാതെ തന്നെ ,ഒരു തരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അവര്‍ .ശ്രീജിത്ത്‌ അവരുടെ അടുത്ത് ചെന്ന് തന്ത്രപൂര്‍വ്വം രവിയെ അവരുടെ ഇടയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചു .ഹിന്ദു ആയ നിങ്ങള്‍ ഒരു മുസ്ലീമിന് വേണ്ടി ജാമ്യം നില്‍ക്കരുത് എന്നാണു അവര്‍ രവിയോട് പറഞ്ഞിരുന്നു .ഞാന്‍ അടക്കം രവിയുടെ കൂടെ വന്ന വന്നവര്‍ ഒക്കെ ബോംബുമായി നടക്കുന്നവരാണെന്നും അവര്‍ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പിന്നീട് ഞങ്ങളോട് പറഞ്ഞു. രവിയെ അവരുടെ ഇടയില്‍ നിന്നും കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ശ്രീജിത്തിനെ അവര്‍ ഭീഷണിപ്പെടുത്തി .ഇത് കേരളമല്ല കര്നാടകമാണ് എന്നായിരുന്നു ഭീഷണി .തൊട്ടടുത്ത്‌ നിന്നിരുന്ന ജിഷയോട് കൂട്ടത്തിലൊരാള്‍ വളരെ മോശമായ ഭാഷയില്‍ സംസാരിച്ചു . ഇതിനിടെ എങ്ങനെ ഒക്കെയോ രവിയെയോ യൂസുഫിനെയും ഞങ്ങള്‍ കോടതി വരാന്തയില്‍ ജഡ്ജി ക്ക് കാണാവുന്ന രീതിയില്‍ കൊണ്ട് വന്നു നിര്‍ത്തി . ഒരു വിധത്തില്‍ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി . അതിനിടെ മറ്റൊരു സംഘം മീഡിയ വണ്‍ ക്യാമറാ മാന്‍ സ്റ്റാലിനെ വളഞ്ഞു. അദ്ദേഹത്തെ കോടതി വളപ്പിലേക്ക് കയറ്റിയിരുന്നില്ല . അവര്‍ ക്യാമറ പിടിച്ചു വാങ്ങി . ഷൂട്ട്‌ ചെയ്തത് മുഴുവന്‍ കാണണം എന്നായിരുന്നു അവരുടെ ആവശ്യം . അടുത്ത് നിന്നിരുന്ന പോലീസുകാര്‍ സ്റ്റാലിനെ സംരക്ഷിക്കുന്നതിനു പകരം സന്ഘികലോടൊപ്പം ചേരുകയാണ് ചെയ്തത്. അവര്‍ പറയുന്നത് പോലെ ചെയ്യാനാണ് പോലീസ് സ്ടാലിനോട് ആവശ്യപ്പെട്ടത്. കോടതിക്കകത്തെ രംഗങ്ങള്‍ ഒന്നും തന്നെ അയാള്‍ക്ക്‌ പകര്‍ത്താന്‍ സാധിച്ചിരുന്നില്ല . കോടതിക്കകത്ത് സന്ഘികള്‍ നടത്തിയ അഴിഞാട്ടതിന്റെയോന്നും ദൃശ്യങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ട് സ്റ്റാലിനും റിപ്പോര്‍ട്ടര്‍ ഇര്‍ഷാദ് പടന്നയും അടി കൊള്ളാതെ രക്ഷപ്പെട്ടു . തുടര്‍ന്ന് വന്‍ പോലീസ് അകമ്പടിയോടെയാണ് ഞങ്ങള്‍ അവിടെ നിന്നും പുറപ്പെട്ടത്‌ .

ഈ കോടതികളിലാണ് ഞാന്‍ വിചാരണ നേരിടേണ്ടത്. വര്‍ഗീയതയുടെ വിഷം മുറ്റിയ ഒരാള്‍ക്കൂട്ടം ആക്രമണോല്സുകമായി നില്‍ക്കുമ്പോള്‍ അതിനു നടുവില്‍ ഇരുന്നു കേസ് കേള്‍ക്കുന്ന ജഡ്ജിക്ക് എന്ത് നീതിയാണ് നടപ്പാക്കാന്‍ ആവുക. 
എന്റെ സുഹൃത്തുക്കളും എന്നെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത,എന്നാല്‍ എനിക്ക് വേണ്ടി എന്തും നേരിടാന്‍ തയ്യാറായി അവിടെ വന്നവരും എനിക്ക് വേണ്ടി ജാമ്യം നില്ക്കാന്‍ തയ്യാറായവരും ഒക്കെ വെച്ച് പുലര്‍ത്തുന്ന ,നീതിയെക്കുറിച്ചുള്ള പ്രതീക്ഷയാണ് എന്റെ ഊര്‍ജം . വിചാരണ നേരിടാനും മുന്നോട്ടു പോകാനും എന്നെ പ്രപ്തയാക്കുന്നതും അത് തന്നെയാണ് . 

സോമവാര്‍ പെട്ട് കോടതിയിലെ ജാമ്യ നടപടികള്‍ പൂര്‍ത്തിയായി . അടുത്ത മാസം 30 ലേക്ക് കേസ് മാറ്റി വെച്ചു .ഇനി 26 നു മടിക്കേരി കോടതിയിലും ഹാജരാവണം . സംഘ്ഭീകരതയുടെ മറ്റൊരു ദിവസതിലെക്കുള്ള കാത്തിരിപ്പ്‌.


Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template