Headlines News :
Home » , , » ചെമ്പരിക്ക ഖാസി സീ. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍.

ചെമ്പരിക്ക ഖാസി സീ. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍.

Written By Unknown on Friday, 22 February 2013 | 15:16:00

Print Friendly and PDF


പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയും ആയിരുന്ന അബ്ദുള്ള മുസ്ലിയാരുടെ മകനായി ഹിജ്ര 1313 ല്‍ ചെമ്പരിക്കയില്‍ ജനനം.

AD 1938 മുതല്‍ 1973 വരെ കീഴുരില്‍ ഖാസി പദം അലങ്കരിച്ച പണ്ഡിതനാണ് ഖാസി സീ. എ. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍.
ചെമാനാട് താമസിച്ചിരുന്ന പോക്കര്‍ മുസ്ലിയാര്‍ ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്പരിക്കയിലേക്ക് താമസം മാറി. അബ്ദുള്ള മുസ്ലിയാരുടെ പിതാവാണ്
പോക്കര്‍ മുസ്ലിയാര്‍. അങ്ങേനെയാണ് മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ചെമ്പരിക്ക നിവാസിയാവുന്നത്. പണ്ഡിത തറവാട്ടില്‍ ജനിച്ച മുഹമ്മദ്‌ മുസ്ലിയാര്‍ പിതാവില്‍ നിന്ന് തന്നെയാണ് പ്രാഥമിക പഠനം തുടങ്ങിയത്. കാസറഗോഡ് വലിയ ജമാഅത് പള്ളി, ത്രകരിപ്പുര്‍, പൊന്നാനി തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും പഠനം.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒറവങ്കര പള്ളി ദര്‌സിന്റെ ചുമതല ഏറ്റെടുത്തു. 25 വര്‍ഷത്തോളം ഒറവങ്കര പള്ളി ദര്സില്‍ മുദരിസായി സേവനം.
പിന്നീട് തന്റെ പുത്രന്‍ ചെമ്പരിക്ക ഖാസി സീ. എം. അബ്ദുള്ള മൗലവിയെ ഒറവങ്കര ദര്സിന്റെ അദ്ധ്യാപന ചുമതല ഏല്പിച്ചു.
ചെമ്പരിക്ക, കീഴൂര്‍, മേല്പരമ്പ്‌, കളനാട് തുടങ്ങി 12 മഹല്ലിന്റെ ഖാസിയായിരുന്നു മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍.

കാസരഗോടിന്റെ മതസാംസ്കരിക സംരംഭങ്ങളില്‍ മുസ്ലിം പ്രതിനിധി എന്ന നിലയില്‍ കടന്നു ചെല്ലുകയും തന്റെ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്ത മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ ഹിന്ദു മുസ്ലിം ജാതി മത ഭേദമന്യേ ഈ പ്രദേശത്തിന്റെ ആത്മീയാചര്യനായിരുന്നു. സര്‍വ പ്രശ്നങ്ങള്‍കും പരിഹാരം അദ്ദേഹമായിരുന്നു.



കീഴൂര്‍ ഖാസിയായിരിക്കെ തന്നെയായിരുന്നു അദ്ധേഹത്തിന്റെ മരണം. മൂന്നു പ്രാവശ്യം ഹജ്ജു ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. നാലാമത് ഹജ്ജിനു പോവാന്‍ തയ്യരെടുത്തപ്പോള്‍ ആയിരുന്നു അദ്ധേഹത്തിന്റെ മരണം.
ചെമ്പരിക്ക ഖാസി എന്ന ഖ്യാതിയില്‍ ജാതി മത ഭേദമന്യേ സര്‍വരാലും ആദരിക്കപ്പെട്ട ബഹുമാനപ്പെട്ട ഖാസിയവര്കള്‍ 1973 ല്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു.

ചെമ്പരിക്ക ജുമാ മസ്ജിദിനു സമീപം മഖാമിനടുത്തു ആ മഹാ പണ്ഡിതന്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

Posted By:



Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template