Headlines News :
Home » , , , » നമുക്കുമുണ്ടൊരു മരണം...

നമുക്കുമുണ്ടൊരു മരണം...

Written By Unknown on Thursday, 21 February 2013 | 14:57:00

Print Friendly and PDF
മ്മില്‍ പലരും മരണത്തെ കുറിച്ചധികം ചിന്തിക്കാറില്ല. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും, ജീവിതവും, നമ്മുടെ വേണ്ടപെട്ടവരെയും, ഈ ലോകത്തെയും എല്ലാം ഉപേക്ഷിച്ചു പേകുന്ന ഒരു നിമിഷം.

ചിലര്‍ മരണം എന്ന് കേട്ടാല്‍ തന്നെ ഭയചകിതരാകും. അതുകൊണ്ട് തന്നെ പലരും അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ തന്നെ പെട്ടെന്ന് വേറെ എന്തെങ്കിലും ചിന്തയില്‍ അതിനെ മൂടുന്നു. എവിടെയെങ്കിലും മരണം ഉണ്ടാകുന്ന വീട്ടില്‍ പോകുമ്പോഴോ മറ്റോ അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നു.“മരണം ജീവിതത്തിന്റെ തുടക്കമാണ്”,
“മരിക്കുമ്പോഴാണ് ജനിക്കുന്നത്”
“ജീവിതം ഈ ഭൂമിയിലെ ഒരു യാത്ര മാത്രം”

“ഞാന്‍ ജനിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചു, എന്നാല്‍ ഞാന്‍ മാത്രം കരഞ്ഞു. എന്റെ മരണ സമയത്ത് ഞാന്‍ മാത്രം സന്തോഷിക്കുകയും, ചുറ്റുമുള്ളവര്‍ ദുഖിക്കുകയും ചെയ്തു. നമ്മുടെ മരണം അങ്ങിനെ ആകാന്‍ നമുക്കാഗ്രഹമില്ലേ?.”

ഉറ്റവരുടെ... വേണ്ടപ്പെട്ടവരുടെ... കൂടപ്പിറപ്പിന്റെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അതിവേദനാജനകമാണ്.

നിഴല്പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്‍...
ഒരുപാട് പ്രതീക്ഷകള്‍... അതിലേറെ സ്വപ്‌നങ്ങള്‍...
വീട് നിര്മ്മാണം... പെങ്ങളുടെ കല്യാണം...
കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ മനസ്സില്‍ ഭാവിയെ ഗണിച്ചവര്‍... ഒരു വെളുപ്പാന്‍ കാലത്ത്.. തന്റെ സ്വപ്‌നങ്ങളത്രയും...
ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്‍...

കുറച്ച് വര്ഷ്മെങ്കിലും ഗള്ഫില്‍ ജോലി ചെയ്തവര്ക്ക് മനസ്സിലാക്കാന് പറ്റും, ഇവിടെ നടന്ന മരണങ്ങള്‍ നമ്മില്‍ എന്തൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന്.
തൊട്ടടുത്ത റൂംമേറ്റ് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്മ്മങസങ്കടം....
പിതാവ് മരിച്ചെന്ന് വിവരം നാട്ടില്‍ നിന്നെത്തിയിട്ട് ഒന്നു കരയാന്‍... ഒന്നു കിടക്കാന്‍ കഴിയാതെ, മറ്റൊരാള്‍ക്ക് ജോലി ഹാന്‍ഡ്‌ ഓവര്‍ ചെയ്യുന്നതിന് വേണ്ടി കാത്തു നില്ക്കേണ്ടി വരുന്ന ഹത ഭാഗ്യര്‍....
മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്ന ഉറ്റവരെ ആസ്പത്രിയില്‍ പോയി കൂട്ടിരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ, ഒന്ന് ചെന്ന് കാണാന്‍ പറ്റാത്ത സ്ഥിതി....
ഇവിടെ ജോലിയാണ് പ്രധാനം, കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ് അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടി വരുന്ന പ്രവാസികള്‍ക്ക്‌ മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല്‍ മാത്രം....

ഇവിടെയുള്ള മരണങ്ങള്‍ക്ക് ഒരുപാട് ദൈര്ഘ്യമുണ്ട്... ഒരാള്‍ മരിച്ചാല്‍ അത് നാട്ടിലറിയിക്കുന്നു... അന്നുമുതല്‍ അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ഡെഡ്‌ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്‍... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില്‍ മരണം അതിന്റെ ഉച്ഛസ്ഥായില്‍ തന്നെ നില്ക്കുന്നു. പ്രവാസികളുടെ മറ്റൊരു ദുരോഗ്യം.

നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്ന മൃതദേഹങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ചാലും നാട്ടിലുള്ള ഉറ്റവര്‍ക്കും ഉടയവര്ക്കും അത് ഉള്ക്കൊള്ളാന്‍ കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുമെങ്കിലും ഉപബോധ മനസ്സില്‍ മയ്യിത്ത് കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല്‍ എന്നും അലട്ടിക്കൊണ്ടിരിക്കും.

എന്റെ ഭാര്യക്ക് അനുജമാര്‍ മൂന്നാണ്, പഴമയുടെ നന്മയില്‍ ജീവിക്കുന്ന അവര്‍ എന്നും മനസ്സില്‍ സ്നേഹവും എല്ലാവരോടും ബഹുമാനവും കാത്തു സൂക്ഷിക്കുന്നവരാണ്,

ഈ അടുത്ത കാലത്താണ് എന്റെ ഭാര്യാ സഹോദരന്മാരില്‍ ഒരാള്‍ ഈ ലോകം വിട്ടു മരണത്തിലേക്ക് പോയത്, മരണം പ്രവാസത്തിലായിരിക്കെ ആയത് കൊണ്ട് തന്നെ മേല്പറഞ്ഞ നൂലാമാലകളും പ്രയാസങ്ങളും നന്നായി ബോധ്യപ്പെട്ട സന്ദര്ഭമായിരുന്നു അത്.

ജീവിത കാലത്ത് അവന്‍ ചെയ്ത നന്മകള്‍, അന്യരെ സഹായിക്കാനും അവരുടെ വിഷമതകള്ക്ക് തണലേകാനും അവന്‍ കാട്ടിയ ഉത്സാഹം, നാട്ടുകാരില്‍ നിന്നും അവന്റെ സഹ ജോലിക്കാരില്‍ നിന്നും വാതോരാതെ കേള്ക്കാന്‍ സാധിച്ചു, വളരെ ലളിതമായ ജീവിത ശൈലി കൈമുതലായ ഒരു കുടുംബത്തിലെ അംഗം എന്ന നിലയ്ക്ക് ഒരു സാധാരണക്കാരന്റെ വിഷമതകള്‍ അവന്‍ മനസ്സിലാവുമായിരുന്നു, അതിന്റെ തെളിവായിരുന്നു തുച്ചമായ ശമ്പളത്തിന് ജോലി ചെയ്തിരുന്ന അവന്‍ സ്വന്തം വീട്ടില്‍ നിരവധി പ്രാരാബ്ധങ്ങള്‍ നില നില്ക്കെ തന്നെ സാമ്പത്തികമായി അവന്‍ സഹായിച്ച പലരും അവന്റെ മരണാനന്തര കര്മ്മങ്ങള്‍ നടക്കുന്ന സമയത്ത്‌ ബന്ടപ്പെട്ടവരെ കണ്ടു അവരവരുടെ ബാധ്യത അറിയിച്ചത്...

ജീവിതകാലത്ത്‌ അവന്‍ ചെയ്ത നന്മകള്‍ അത്രയും അവന്റെ ഖബറിലും പരലോക ജീവിതത്തിലും തുണയാകട്ടെ എന്ന് പ്രാര്ത്തിക്കുന്നു...

മയ്യിത്ത്‌ വിട്ടു കിട്ടുന്നതിനും, അത് നാട്ടിലെത്തിക്കുന്നതിനും മറ്റും വളരെയധികം യത്നിച്ച നിരവധി പേരുണ്ട്, അബുദാബിയില്‍ ആയിരുന്നു അവന്റെ ജോലിയും, മരണവും എന്നത് കൊണ്ട്, അവിടുത്തെ റോഡ്‌ പോലും വലിയ പരിചയമില്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍, ആ വേളയില്‍ കൂടെ നിന്ന് അതിനു വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ എന്നോടൊപ്പം നിന്ന കുടുംബക്കാരും, കൂട്ടുകാരും നാട്ടുകാരുമായ മുഴുവനാളുകളെയും ഈ അവസരത്തില്‍ ഞാന്‍ ഓര്ക്കുകയാണ്,

ഇവിടെ നാം മനസ്സിലാക്കേണ്ടാതായ ഒരു വസ്തുതയുണ്ട്, അന്യന്റെ വിഷമതകള്‍ തീര്ക്കാന്‍ ജീവിത കാലം മുഴുവന്‍ ഓടി നടന്നവര്ക്കും മരണ ശേഷം അവരുടെ മരണാനന്തര കര്മ്മങ്ങള്‍ ചെയ്യാന്‍ പോലും ജീവിച്ചിരിക്കുന്നവര്ക്കെ സാധിക്കുകയുള്ളൂ എന്ന പരമാര്ത്ഥമാണത്... മരണാനന്തരം അകപ്പെടുന്ന ഭീതിതമായ അവസ്ഥയെ നേരിടാന്‍ ഓരോരുത്തരും ഒരുക്കു കൂട്ടേണ്ടത് തങ്ങളുടെ ജീവിത കാലത്ത് തന്നെയാണ് എന്നത് ഓരോ മരണവും നമ്മെ ഓര്മ്മി പ്പിക്കുന്നു. പ്രത്യേകിച്ചു ഉറ്റവരുടെ മരണം. എത്ര പരോപകാരിയായാലും, അത്യുല്സാഹവാനായാലും അവരുടെയൊക്കെ പ്രവര്ത്തതനം പരമാവധി മരണം വരെയേയുള്ളൂ... പിന്നീട് അവര്ക്ക് കൂട്ട് തങ്ങളുടെ ജീവിത കാലത്തെ പ്രവര്ത്തികള്‍ മാത്രമാണ്...

മരണം ഒരു നാള്‍ നമ്മെയും പിടി കൂടും, അതിനു മുന്പ്‍‌ നമ്മുടെ നാളേയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്, നമ്മുടെ ഓരോ നിമിഷവും, നമ്മുടെ ഓരോ പ്രവര്ത്തിയും നാളേയ്ക്ക് (അഥവാ പരലോകത്തെയ്ക്ക്) ഉപകരിക്കുന്നതാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്,

അവിടെയ്ക്ക് ഒരു പാട് സമ്പാധിക്കുന്നവരില്‍ പടച്ചവന്‍ നമ്മെ ഉള്പ്പെടുത്തട്ടെ. ആമീന്‍...

പെട്ടെന്നുള്ള മരണത്തില്‍ നിന്നും പടച്ചവന്‍ നമ്മെ രക്ഷിക്കട്ടെ, ദീര്ഗ്ഗായുസ്സും, ആരോഗ്യവും നല്‍കി അവന്‍ നമ്മെ അനുഗ്രഹിക്കട്ടെ,
മരണ സമയം ഈമാനോടെ മരിക്കുന്ന ഭാഗ്യവാന്മാരില്‍ നമ്മെ ഏവരെയും അല്ലാഹു ഉള്പ്പെടുത്തട്ടെ,
നമ്മില്‍ നിന്ന് മരിച്ചു പോയവര്ക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ, അവരോടൊപ്പം നമ്മെയും നാളെ സ്വര്ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ...

ആമീന്‍......

Posted By:


Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template