Headlines News :
Home » , » മാപ്പിളപ്പാട്ട് സംസ്ഥാന വിജയി മൈമൂനയ്കുള്ള സ്വീകരണം

മാപ്പിളപ്പാട്ട് സംസ്ഥാന വിജയി മൈമൂനയ്കുള്ള സ്വീകരണം

Written By Unknown on Sunday, 14 April 2013 | 16:47:00

Print Friendly and PDF

1989 ലെ സംസ്ഥാന സ്കൂള് യുവജനോത്സവത്തില് മാപ്പിള പാട്ട് മത്സരത്തില് സംസ്ഥാന തലത്തില് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ചന്ദ്രഗിരി സ്കൂള് വിദ്ധ്യാര്തിനി ആയിരുന്ന കൈനോത് സ്വദേശിനി മൈമൂന എന്ന കുട്ടി. ഇന്നാ മഹതി സൗദിയില് ദന്ത ഡോക്ടര് ആയി സേവനം ചെയ്യുന്നു. എറണാകുളത്ത് പരിപാടി നടക്കുമ്പോള് ചന്ദ്രഗിരി സ്കൂളില് സ്പോര്ട്സ് മത്സരങ്ങള് നടക്കുകയായിരുന്നു. മാപ്പിള പാട്ടിന്റെ മത്സര ഫലം പുറത്തു വന്നതോടെ ചന്ദ്രഗിരിയിലെ കായിക മത്സരങ്ങളുടെ ഇടവേളകളില് ആ സന്തോഷ വാര്ത്ത കൂടെ കൂടെ മൈകിലൂടെ അനൌണ്സ് ചെയ്തു കൊണ്ടേയിരുന്നു. പിന്നീട് മറ്റൊരു അറിയിപ്പ് കൂടി വന്നു, പിറ്റേ ദിവസം വിജയിയെ ആനയിച്ചു മേല്പരംബിന്റെ രാജ വീഥിയിലൂടെ ഒരു ഘോഷ യാത്രയും ശേഷം സ്കൂള് അങ്കണത്തില് വമ്പിച്ച സ്വീകരണ പരിപാടിയും.പലതരത്തിലുള്ള നാടന് കലകളും (ഒപ്പന, ദഫു മുട്ട്, പൂര കളി), പ്രചന്ന വേഷങ്ങളൊക്കെ അടങ്ങിയ ഘോഷ യാത്ര മില് ജങ്ക്ഷന് കറങ്ങി ഇടുവുങ്കാല് വരെ ചെന്ന് സ്കൂള് കോമ്പൌണ്ടില് സമാപിച്ചു. അഭിവാദ്യങ്ങളും, അഭിനന്ദങ്ങളും അറിയിച്ചു പലതരത്തിലുള്ള മുദ്രവാക്യങ്ങള് വിധ്യാര്തികള് വിളിച്ചിരുന്നു. അതില് ശ്രേദ്ധേയമായ മുദ്രവാക്യം കന്നഡ വിധ്യാര്തികള് വിളിച്ചിരുന്ന (ಅಭಿಮಾನಂ, ಅಭಿಮಾನಂ, ಚಂದ್ರಗಿರಿಕ್ಕು ಅಭಿಮಾನಂ....., ಒಂತು ಲಕ್ಷ ಮಕ್ಕಲಿಲು ನಲ್ಲೋರು ಗಾಯಿಕ ಮೈಮೂನ.......) "അഭിമാനം അഭിമാനം ചന്ദ്രഗിരിക്ക് അഭിമാനം, ഒന്തു ലക്ഷ മക്കളിലു നള്ളോരു ഗായിക മൈമൂന........." എന്നിങ്ങനെ തുടങ്ങിയ കന്നടയും മലയാളവും മിക്സ് ചെയ്ത വാക്കുകള കേള്കാന് നല്ല രസമായിരുന്നു...... ഘോഷാ യാത്രയുടെ മുന് നിരയില് അധ്യാപകരുടെ മദ്ധ്യത്തിലായി മൈമൂന എന്ന നമ്മുടെ ജേതാവ് വളരെ വിനയാനിതയായി ഇളം പുഞ്ചിരിയോടെ നടന്നിരുന്നു. ഘോഷ യാത്ര പോകുന്ന റോഡിന്റെ ഇരു വശങ്ങളിലും ആളുകള് വീക്ഷിച്ചു കൊണ്ടിരുന്നു. പഴയ പോസ്റ്റ്‌ ഓഫിസിന്റെ മുമ്പില് തമ്പിന്റെ പ്രവര്ത്തകര് അഭിവാദ്യം അര്പിച്ചു മുദ്രവാക്യം വിളിച്ചു ജേതാവിനെ അഭിനന്ദിച്ചു കൊണ്ടിരുന്നു.

സ്കൂള് ഓഡിറ്റോരിയത്തില് നടന്ന പരിപാടിയില് അധ്യാപകരു മൈമൂനയെ മുക്തകണ്ടം പ്രശംസിച്ചു പ്രസംഗിച്ചു. വിധ്യാര്തി സംഘടനകളെ പ്രതിനിധീകരിച്ചു ആരൊക്കെയോ സംസാരിചിരിന്നു. അത് പോലെ സാംസ്കാരിക സംഘടനയെ പ്രതിനിധീകരിച്ചും ആരൊക്കെയോ സംസാരിച്ചു. ഇതില് ഒരു നിലവാരമുള്ള പ്രസംഗം അവിടെ കേട്ടതായി ഓര്മയില്ല. അവിടെയും ഇവിടെയും തപ്പി ത്ടഞ്ഞുള്ള 'അറുബോറന്' പ്രസംഗങ്ങള്. അത് പോലെ പല സംഘടനകളുടെ ഉപഹാരങ്ങളും, ക്യാഷ് അവാര്ഡുകളും.....
മോയിന് കുട്ടി വൈദ്യരുടെ ബദര് പാട്ട് പാടി ഒന്നാം സ്ഥാനം നേടിയ മൈമൂന ആ ഗാനം ഒരിക്കല് കൂടി തന്റെ സ്വത സിദ്ധമായ ശൈലിയില്രി സദസ്സിനു മുമ്പില് ആലപിച്ചു സ്വീകരണത്തിന് നന്ദി പറഞ്ഞു. സദസ്സ് ആ ഗാനം മധുരമായി ആസ്വദിച്ചു നല്ലൊരു കയ്യടിയോടി കൂടി ഗായികയെ പ്രോത്സാഹിപ്പിച്ചു.......

ഇവിടെ അഭിനന്ദന പ്രസംഗങ്ങള് ഏറെ ശ്രേദ്ധേയമായ ഒരു പ്രസംഗം ഒരു പെണ് കുട്ടി സ്വയം സ്റ്റേജില് കയറി വന്ന് തന്റെ സഹപാഠിയെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു പ്രസംഗം ആയിരുന്നു. തെല്ലും സഭാ കമ്പം ഇല്ലാതെ അധ്യാപകരും, നാട്ടുകാരും, വിദ്യാര്തികളും അടങ്ങിയ സദസ്സിനെ അതിശയിപ്പിച്ചു നല്ല വാക്കുകളാല് ഒരു പ്രസംഗം......... ഇന്നാ മഹതി നല്ലൊരു കുടുംബിനിയായി സസന്തോഷം കഴിയുന്നു.............

മൈമൂനക്ക് സംഗീത രംഗത്ത് പാരമ്പര്യമോ, അതിനു പ്രോത്സാഹനം നല്കുന്ന പശ്ചാത്തലമോ ഉണ്ടായിരുന്നില്ല. നല്ല ശബ്ദവും, ഈണവും കൈമുതലായിരുന്നു. എന്നിരുന്നാലും യുവജനോത്സവ മത്സരങ്ങളിലേക് മോയീന് കുട്ടി വൈദ്യരുടെ പാട്ടുകള് തിരഞ്ഞെടുത്തു നല്കിയിരുന്നതും, അല്പമെങ്കിലും പരിശീലനം നല്കിയിരുന്നത് അക്കാലത്തു മാപ്പിള കലാ രംഗത്ത് സജീവമായിരുന്ന ഉദുമയിലെ റഹ്മാന് കണ്ണംകുളം, രചന അബ്ബാസ്, റഹ്മാന് കൈനോത് എന്നിവരായിരുന്നു.
മൈമൂന മാപ്പിള പാട്ട് രംഗത്ത് അധികം ശോഭിച്ചില്ല. കുറച്ചു കാലം അസീസ്‌ തായ്നീരിയുടെ ട്രൂപ്പില് പാടിയിരുന്നു. പിന്നീട് പഠന രംഗത്തേക്ക് മാറുകയും മംഗലാപുരത്ത് നിന്നും ബീ. ഡീ. എസ്. നേടി തന്റെ ജോലിയില് മുഴുകി......

ഇവിടെ പരമാര്ശിച്ച എല്ലാവര്ക്കും നന്മകള് നേരുന്നു.....................

Posted By:


Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template