Headlines News :
Home » , » കുഞ്ഞിമായിന്റടിയില്‍ പൂത്ത എന്‍ പ്രണയം...

കുഞ്ഞിമായിന്റടിയില്‍ പൂത്ത എന്‍ പ്രണയം...

Written By Unknown on Saturday, 25 May 2013 | 18:23:00

Print Friendly and PDF

പുറത്തു നിലക്കാത്ത ചാറ്റല്‍ മഴ. ബസ്സിന്‍റെ പകുതി അടച്ചിട്ട ജാലകത്തിന്റെ വിടവിലൂടെ ശരീരമാകെ കുളിരണിയിച്ചു കൊണ്ട് ഒരു ഇളം തെന്നല്‍, പുറത്തു നിന്നും കൂടെ ചെറുതായി മഴ തുള്ളികളും അടിച്ചു കയറുന്നുണ്ട്. മനസ്സിന് കുളിരണിയിക്കുന്ന പ്രകൃതിയുടെ ഈ അനുഗ്രഹം വേണ്ടുവോളം ആസ്വതിച്ചു കൊണ്ടുള്ള എന്റെ യാത്ര..!

പണ്ടുള്ളവര്‍ "കുഞ്ഞി മായിന്റടി" എന്ന് വിളിച്ചിരുന്ന കോളേജ് കോമ്പൌണ്ടും പിന്നിട്ട് ബസ്സ് നീങ്ങി കൊണ്ടേയിരിക്കുന്നു.വലിയ കെട്ടിടങ്ങളും മരങ്ങളും ചെറു ചെടികളും കൊണ്ട് അലങ്കാരിതമായ ആ ക്യാമ്പസ്‌ കാണുമ്പോള്‍ ഓര്‍മ്മയുടെ ഓളങ്ങളില്‍ ഒരു വട്ടം കൂടി ആ ക്ലാസ്സ്‌ മുറിയില്‍ ഇരുന്നുള്ള എന്റെ വിദ്ധ്യാര്‍ത്തി ജീവിതത്തിലേക് തിരിച്ചു പോകാനൊരു മോഹം. ഇന്നലെ ഈ സുന്ദരമായ കലാലയത്തിന്റെ പടി ഇറങ്ങിയതെന്നൊരു തോന്നല്‍. കാലം പോയത് അറിഞ്ഞതേയില്ല.ചുമരില്‍ തൂക്കിയിട്ട കലണ്ടര്‍ താളുകള്‍ ഓരോന്നായി ഇളക്കി മാറ്റുന്നു. അതെ താലത്തിലൂടെ നമ്മുടെ ആയുസ്സും കൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു. ഓര്‍മ്മകളുടെ ഏടുകള്‍ മനസ്സില്‍ ഇങ്ങനെ മിന്നി മറയുന്നു. പുറത്തെ ചാറ്റല്‍ മഴ ഒരു പ്രണയ കാവ്യം പോലെ നൃത്തം ചെയ്യുന്നു..!

ഗവണ്‍മെന്റ് കോളേജില്‍ പഠിച്ചിരുന്ന എന്റെ ജീവിതത്തിലെ സുവര്‍ണ കാലം. വലിയൊരു സൌഹാര്‍ദ്ധ വലയത്തില്‍ കളിയും ചിരിയുമായി നടന്ന ആ വിദ്ധ്യാര്‍ത്ഥി ജീവിതം. അല്പം രാഷ്ട്രീയവും, എന്നും നെഞ്ചോടു ചേര്‍ത്ത മാപ്പിള കലകളും ഒക്കെയായി ആ സുന്ദര പൂങ്കാവനം മുഴുക്കെ ആടി പാടി ഉല്ലസിച് പഠന ദിനങ്ങള്‍ രസകരമാക്കി നടന്നിരുന്ന കാലം.എനിക്കൊരു പ്രണയമുണ്ടായിരുന്നു,അത് പഠിക്കാതെ പോയ പരീക്ഷ പോലെ തോറ്റുപോയി.കുറച്ചു ഓര്‍മ്മകള്‍ ഉണ്ടായിരുന്നു അത് കടലില്‍ ഒഴുക്കിയിട്ടും വീണ്ടും മഴയായി എന്നില്‍ പെയ്യുന്നു.!സൌഹാര്‍ദ്ധങ്ങള്‍ക്കിടയില്‍ അവിചാരിതമായാണ് ഞാന്‍ അവളെ ശ്രദ്ധിക്കപ്പെടുന്നത്. എന്തോ ഒരു ആകര്‍ഷണീയത, വശ്യത അവളില്‍ എനിക്ക് ദര്‍ശിക്കാന്‍ സാധിച്ചു. നുണ കുഴി വിരിയുന്ന അവളുടെ കവിള്‍. പാല്‍ നിലാ പുഞ്ചിരി സമ്മാനിച്ച്‌ എന്റെ മുമ്പിലൂടെ കടന്നു പോവും. ഏതോ ഒരു സ്വപ്ന ലോകത്തെന്ന പോലെ ഞാന്‍ അവള്‍ പോയ വഴിയിലൂടെ അവളുടെ നിഴല്‍ എന്റെ നയനങ്ങള്‍ പിന്തുടരും. എന്റെ ദിന രാത്രങ്ങളില്‍ ചിന്തകള്‍ മുഴുവനും അവളെ കുറിച്ച് മാത്രമായിരുന്നു. എന്തൊരു വശ്യത, എന്തൊരു സൌന്ദര്യം. എനിക്ക് വേണ്ടി മാത്രം ദൈവം അവളെ പടച്ചതാവട്ടെ എന്ന് ഞാന്‍ ആഗ്രഹിച്ചു. സഹപാടികളില്‍ ഞാന്‍ എന്റെ എല്ലാ സ്വകാര്യതകളും പങ്കു വെക്കാറുള്ള ചിലരോട് അവളെ കുറിച്ച് പറഞ്ഞു.

അവളെ കുറിച്ച് ഞാന്‍ ആരോടെങ്കിലും പറയുമ്പോള്‍ വാചാലനാവാറുണ്ട്. പക്ഷെ, എല്ലാവരും ഒരു ക്യാമ്പസ് പ്രണയം എന്ന് വിശേഷിപ്പിച്ചു അതിനെ ലളിതവല്‍ക്കരിച്ചു. രാവിലെ പുസ്തകം കക്ഷത്തില്‍ വെച്ച് വീട്ടില്‍ നിന്നും ഇറങ്ങുന്നത് തന്നെ അവളെ കാണാനുള്ള മോഹത്തോടെയാണ്.എന്റെ പരിശുദ്ധ പ്രണയം ഇന്ന് അവളോട്‌ തുറന്നു പറയണം. അവളുടെ മറുപടി എങ്ങനെയാവും എന്ന ആശങ്ക, അവളോട്‌ മനസ്സ് തുറക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു. ദിവസങ്ങള്‍ ഓരോന്നായി ഇങ്ങനെ കടന്നു പോയികൊണ്ടിരുന്നു . എന്നും രാവിലെ ഉടുത്തൊരുങ്ങി വലിയ കണ്ണാടിക്ക് മുമ്പില്‍ നിന്ന് ഞാന്‍ സ്വയം ചോദിക്കും എന്നെ അവള്‍ക് ഇഷ്ട്ടമാവില്ലേ.....?!

അങ്ങനെ ചോദിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി, സര്‍വ്വ ധൈര്യവും വീണ്ടെടുത്ത്‌ ഇന്ന് അവളോട്‌ എന്റെ മനസ്സിലുള്ളത് പറയണം.പതിവ് പോലെ വെള്ള കടലാസ്സില്‍ നല്ല വാക്കുകളും,അലങ്കാരങ്ങളും ചേര്‍ത്ത് പ്രണയ വരികള്‍ രചിച്ചു..! എന്നത്തേയും പോലെ വൈകുന്നേരം പിച്ചി ചീന്തി കളയാതെ ഇന്ന് അവള്‍ക്ക് അത് കൊടുക്കുക തന്നെ ചെയ്യും..! ഒരു ആത്മ ഗതം പോലെ മനസ്സില്‍ ഉറപ്പിച്ചു. രാവിലെ വരാന്ത മുഴുവന്‍ ഞാന്‍ അവളെ കണ്ണോടിച്ചു. പുറത്തു നല്ല മഴ. തണുത്ത് വിറച്ചു കൂട്ടുകാരികളോട് കിന്നരിച്ചു സയന്‍സ് ബ്ലോക്കിന്റെ ഒരു വശത്ത് അവളെ കണ്ടു. മാനസികമായി ആര്‍ജിച്ച ധൈര്യം മുഴുവനും പുറത്തെ മഴയില്‍ ചോര്‍ന്നൊലിച്ചു പോയി. ഒരു പുഞ്ചിരി സമ്മാനിച്ച്‌ ഞാന്‍ കടന്നു പോയി.

വൈകുന്നേരം ക്ലാസ് കഴിഞ്ഞു പോകുമ്പോള്‍ തെളിഞ്ഞ കാലാവസ്ഥ. എല്ലാവരും ക്ലാസ്സില്‍ നിന്നും ഇറങ്ങിയിരുന്നു. ആളൊഴിഞ്ഞ ക്ലാസ്സ്‌ മുറിയുടെ മൂലയില്‍ അനാഥമായി കിടക്കുന്ന ചുവന്ന നിറത്തിലുള്ള കുട എന്നെ നോകി എന്തോ മന്ത്രിച്ചു. അത് അവളുടെ കുട മറന്ന് പോയതായിരുന്നു. ഞാന്‍ എന്റെ ഒറ്റ പുസ്തകം കക്ഷതിലാക്കി ആ കുടയും എടുത്തു ബസ്സ്‌ സ്റ്റോപ്പിലേക്ക് ഓടി. രാവിലെ എഴുതിയ പ്രണയ ലേഖനം ഒരു ഭാരമായി എന്റെ കീശയില്‍ കിടപ്പുണ്ട്.പതിവ് പോലെ ഇന്നും കീറി കളയേണ്ടി വരുമോ എന്ന് ആലോചിക്കുമ്പോള്‍ ഒരാഷയം മനസ്സില്‍ ഉദിച്ചു. അങ്ങനെ ആ കുടയുടെ അകത്തു എന്റെ ഹൃദയം പറിച്ചു വെച്ച് ഞാന്‍ അവള്‍ക് കുട കൊടുത്തു. മഴയില്ലാത്തതിനാല്‍ കുട എടുക്കാന്‍ മറന്നതാണെന്ന് കുറ്റ ബോധത്തോടെ പറഞ്ഞ് ഹൃദ്ധ്യമായ നന്ദിയോടെ ഒരു പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ ബസ്‌ കയറി പോയി. നാളത്തെ മറുപടി എന്തായിരിക്കും എന്നാ ആകാംഷയോടെ ഉറങ്ങാതെ ഒരു രാവ് ഞാന്‍ തള്ളി നീക്കി.ഇന്ന് ഞാന്‍ പതിവിലും നേരത്തെ കോളേജില്‍ പോയി. ഉദ്ധ്യാനം മുഴുവന്‍ ഞാന്‍ എന്റെ ശലഭത്തെ തിരഞ്ഞു. ഞാന്‍ എവിടെയും അവളെ കണ്ടില്ല.
അവളുടെ കൂട്ടുകാരികളോട് ചോദിക്കാന്‍ ഒരു ഭയം. ശലഭങ്ങള്‍ ഇങ്ങനെ ഉദ്ധ്യാനം മുഴുവനും പാറി പരിലസിക്കുന്നു..!

എല്ലാ മുഖങ്ങളിലും അവളുടെ സാമ്യത എനിക്ക് തോന്നി. അതൊരു തോന്നല്‍ മാത്രമല്ലേ....?! ബെല്ലടിച്ചു ക്ലാസ് തുടങ്ങി, പക്ഷെ, അവളെ കണ്ടില്ല.രണ്ടാമത്തെ പീരീഡ്‌ തുടങ്ങുമ്പോള്‍ അവള്‍ ഓടി കിതച്ചു വരുന്നു. ബസ് മിസ്സായതിനാല്‍ അല്‍പം താമസിച്ചു പോയെന്നു പതിഞ്ഞ സ്വരത്തില്‍ സാറിനോട് പറഞ്ഞു അവള്‍ ക്ലാസ്സില്‍ കയറി. അവളെ കണ്ടപ്പോള്‍ എനിക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു..! എന്താവും അവളുടെ മറുപടി, എന്റെ ചിന്ത ഇത് മാത്രമായിരുന്നു. ഇടവേളയില്‍ ഞാന്‍ അവളുടെ അടുത്തു ചെന്നു. പതിവ് സംസാരത്തിലും പെരുമാറ്റത്തിലും കവിഞ്ഞു ഒരു മാറ്റവും അവളില്‍ ഞാന്‍ കണ്ടില്ല, അപ്പോള്‍ അവള്‍ അത് കണ്ടു കാണില്ലേ എന്റെ എഴുത്ത്..?! എന്റെ ചിന്തകള്‍ ഇങ്ങനെ കാട് കയറി. ക്ലാസ്സ്‌ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോവുമ്പോള്‍ അവള്‍ എന്നെ അടുത്തേക് വിളിച്ചു, എന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടി,

എന്താവും അവള്‍ പറയാന്‍ വരുന്നത്. നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ മൊഴിഞ്ഞു......... എനിക്ക് നിന്നെ ഇഷ്ട്ടമാണ്..!! ഒരുപാട് ഇഷ്ട്ടമാണ്..! ഒരു സഹോദരനായിട്ട്..! എനിക്ക് ഇല്ലാതെപോയ എന്റെ സഹോദരനായിട്ടു നമുക്കെന്നും സ്നേഹിച്ചു കൂടെ ......?

പുറത്തെ മഴയും കാറ്റും കൂടി കൊണ്ടേയിരിക്കുന്നു. തണുത്ത കാറ്റും, മഴയും അസഹ്യമായപ്പോള്‍ ബസ്സിന്റെ ജാലകം ഞാന്‍ മുഴുവനായും അടച്ചിട്ടു. അതിന്റെ നീരസം സഹ യാത്രികന്റെ മുഖത്ത് ഞാന്‍ വായിച്ചു. റോഡില്‍ തളം കെട്ടി നില്‍കുന്ന വെള്ളത്തെ ഇരു വശങ്ങളിലേക് മാറ്റി എഞ്ചിന്റെ മുറുമുറുത്ത ശബ്ദത്തോടെ ബസ്സ്‌ നീങ്ങി കൊണ്ടേയിരുന്നു....!!!

Posted By:


Share this article :

1 comment :

  1. ഹ ഹ .... ക്ലൈമാക്സ്‌ നന്നായി! :-) ചീറ്റിപോയ പ്രണയം അല്ലെ?

    http://www.kasargodvartha.com/2013/05/older-mango-tree-becomes-nostalgic.htm

    മുത്തശ്ശി മാവിനെ തുണ്ടം തുണ്ടമാക്കി; 'കുഞ്ഞു മാവിന്റടി' ഇനി ഓര്‍മയില്‍

    ReplyDelete

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template