Headlines News :
Home » , , , » പഠന നിലവാരമോ സാമുഹിക സ്റ്റാറ്റസൊ?

പഠന നിലവാരമോ സാമുഹിക സ്റ്റാറ്റസൊ?

Written By Unknown on Saturday, 18 May 2013 | 12:44:00

Print Friendly and PDF

അടുത്ത അധ്യയന വര്ഷം ആരംഭിക്കാറായി. സ്കൂളിലേക് പുതുതായി കുട്ടികളെ ചേര്കുന്നതിന്റെയും, സ്കൂള് മാറ്റി ചേര്കുന്നതിന്റെയും തിരക്കിലാണ് മിക്ക രക്ഷിതാക്കളും.

തൊണ്ണൂറുകളുടെ പകുതിയില് കേരളത്തില് സ്വകാര്യ സ്കൂളുകളുടെ കടന്നു കയറ്റം. സാരമായി ബാധിച്ചിരിക്കുന്നത് സര്കാര് സ്കൂളുകളെ ജീവനക്കാരെയാണ്. കുട്ടികള് കുറഞ്ഞു പോയി (ഡിവിഷന് ഫാള്) എന്ന കാരണത്താല് ഒരുപാട് പേരുടെ ജോലി നഷ്ടമായിട്ടുണ്ട്.
അത് കൊണ്ട് സര്കാര് സ്കൂളുകളിലേക് വിദ്ധ്യാര്തികളെ എത്തിക്കുന്നതിനും തലയെണ്ണല് എന്ന വിധി ദിനത്തില് പ്രാര്തനയോടെ കഴിയുന്നവരാണ് അദ്ധ്യാപകര്. അത് കൊണ്ട് കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് പൊതുവായി വന്ന മാറ്റം സര്കാര് സ്കൂളുകളിലെ കുട്ടികള്ക് നല്ല വിദ്യാഭ്യാസം നല്കാന് അദ്ധ്യാപകര് നിര്ബന്ധിധരായി. പഴയ പോലെ ഒപ്പിട്ടു മുങ്ങുന്നത് ഒരു പരിധി വരെ നിന്നു എന്ന് പറയാം.



സ്വകാര്യ സ്കൂളുകളിലേക് മക്കളെ അയക്കുന്നവര് പുലര്ത്തുന്ന മാനദണ്ടങ്ങള് ഇവയൊക്കെയാണ്.
1. തന്റെ മക്കള്ക് നല്ല വിദ്യാഭ്യാസം.
2. ഗതാഗത സൗകര്യം.
3. സര്കാര് സ്കൂളുകളിലേക് പറഞ്ഞയക്കുമ്പോള് ഉള്ള ഒരു തരം കുറച്ചില് .

കൂടുതല് രക്ഷിതാക്കളും 1, 2 പറഞ്ഞ കാരണത്താല് സ്വകാര്യ സ്കൂളുകളെ തിരഞ്ഞെടുക്കുന്നു. വീട്ടു പടിക്കല് സ്കൂള് ബസ്‌ വന്നു കുട്ടികളെ എടുത്തു കൊണ്ട് പോയി തിരിച്ചു കൊണ്ട് വരുന്നു. അത് കൊണ്ട് ചെറിയ കുട്ടികളുടെ, പെണ് കുട്ടികളുടെ സ്കൂളുകളിലെകുള്ള പോകു വരവിനെ പറ്റി ആശങ്ക ഇല്ല. പിന്നെ പ്രൈവറ്റ് ആവുമ്പോള് പഠന നിലവാരം ഏതായാലും ഒരു മാറ്റം ഉണ്ടാവുന്നു. (നമ്മുടെ നാട്ടില് തന്നെ പേര് കേട്ട ഡോക്ടര്മാറും, എഞ്ജിനിയര്മാറും തുടങ്ങി ഒട്ടനവധി പേര് നാം എന്നും പഠന നിലവാരം തീരെ ഇല്ല എന്ന് പറയുന്ന ചന്ദ്രഗിരി സ്കൂളിന്റെ സംഭാവനകളാണ്).
ഇപ്പോള് നമ്മുടെ നാട്ടിലുള്ള സ്വകാര്യ സ്കൂളുകളില് മുസ്ലിം മാനെജ്മെന്റ് സ്ഥാപനങ്ങള് ഒരുപാടുണ്ട്. CBSE ആയാലും അല്ലാത്തതും നല്ല സിലബസുകളാണ്. അത്തരം സ്ഥാപനങ്ങളില് സിലബസ്സിന് പുറമേ ഇസ്ലാമിക വിഷയങ്ങള് കൂടി ഉള്പെടുതുന്നുണ്ട്. (അത് ഏത് മുസ്ലിം സ്ഥാപനം ആയാലും). എന്നാല് മോഡേണ്‍ ആവാന് ശ്രമിക്കുന്ന മുസ്ലിം ഉടമസ്ഥതയില് ഉള്ള സ്ഥാപനങ്ങളില് ഇസ്ലാമിക ചിട്ടകള്ക് നിഷ്കര്ഷത പാലിക്കുന്നില്ല. അത് നിസ്കാരം മുതല് വസ്ത്ര ധാരണം വരെ.

അറബിക് കോളേജുകളുടെയും, ജമാഅത്കളുടെയും കീഴിലുള്ള സ്കൂളുകള് നിസ്കാരം മുതല് വസ്ത്ര ധാരണം തുടങ്ങി എല്ലാ ചിട്ടകളും കര്ശനമായി പാലിക്കാന് വിധ്യര്തികളെ ിര്ബന്ധിക്കുന്നു. പക്ഷെ, അവിടങ്ങളില് പഠന നിലവാരം പോര എന്ന് പറഞ്ഞു മക്കളെ മറ്റു സ്ഥലങ്ങളിലേക് അയക്കുന്നു. പക്ഷെ, അത്തരം സ്ഥാപനങ്ങളില് കുട്ടികളുടെ ധാര്മിക ജീവിത നിലവാരം പിന്നിലാണെന്ന് ഇവര് ശ്രദ്ധിക്കുന്നില്ല.

ജില്ലയില് പേര് കേട്ട സഹോദര മതസ്ഥരുടെ ട്രസ്റ്റിന്റെ സ്കൂളുകളില് ഉയര്ന്ന നിലവാരം എന്ന് പറഞ്ഞു നമ്മുടെ കുട്ടികളെ ചേര്കുന്നു. പിന്നീട് പരാതികളുടെ കൂമ്പാരം, പ്രത്യേകിച്ച് പെണ് കുട്ടികളുടെ വസ്ത്രധാരണത്തെയും (ചിലേടത് മുട്ട് വരെയുള്ള പാവാട), തല മറക്കാന് അധിക്ര്തര് അനുവദിക്കുന്നില്ല (ചിലര്ക് അതൊരു വിഷയമേ അല്ല) എന്നിങ്ങനെ. ഇതാണ് ഞാന് മുകളില് പറഞ്ഞത് പഠന നിലവാരം എന്ന് പറഞ്ഞു മക്കളെ പറഞ്ഞയക്കുമ്പോള് അവരുടെ ധാര്മിക നിലവാരം നാം ആലോചിക്കേണ്ടതല്ലേ...? നേരെ മറിച്ച് മുസ്ലിം ട്രസ്റ്റിന്റെ കീഴിലുള്ള മിക്ക സ്കൂളുകളിലും പെണ് കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഹൈ സ്കൂളുകളില് ക്ലാസ് മിക്സ്ട്‌ അല്ല. ബസ്സിലും എല്ലാം പ്രത്യേക സൌകര്യങ്ങള്. ചുരുക്കി പറഞ്ഞാല് പെണ് കുട്ടികളുടെ രക്ഷിതാകള്ക് മന സമാധാനത്തോടെ മകളെ സ്കൂളിലേക് പറഞ്ഞയക്കാം.
നമ്മുടെ നാട്ടില് ഈ അടുത്ത കാലത്ത് വന്ന വലിയൊരു സ്ഥാപനം. മുസ്ലിം ഉടമസ്ഥത.
പ്രശസ്തമായ പേരും, മനോഹരമായ സ്കൂള് വളപ്പും, അത്യാധുനിക സൌകര്യങ്ങളും.
പക്ഷെ അനങ്ങിയാല് പണം. ഈ അടുത്ത് ഒരു സുഹ്രത് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്ഷത്തെ സ്കൂള് ദിനത്തില് വിധ്യര്തികള് എടുത്ത ഫോട്ടോ കണ്ടിരുന്നു.
പത്തില് പഠിക്കുന്ന ആണ്‍ കുട്ടികളും പെണ് കുട്ടികളും ഒന്നിച്ചിരുന്നു എടുത്ത ചിത്രം കണ്ടപ്പോള് ഇത് കേരളത്തില് തന്നെയാണോ എന്ന് സംശയിച്ചു പോയി. നിലാവരും പ്രശസ്തിയും നോകി നമ്മള് ഇത്തരം സ്ഥാപനങ്ങളില് മക്കളെ പറഞ്ഞയക്കുമ്പോള് നാം ജീവിതത്തില് പുലര്തെണ്ടുന്ന ദീനി കാര്യങ്ങള് അവര്ക് വേണ്ടുവോളം കിട്ടുന്നുട്ണോ എന്ന് കൂടി പരിശോധിക്കണം.
അല്ലാതെ 'ഡാഡി മമ്മി' സംസ്കാരം അല്ല അവര്ക് നല്കേണ്ടത്.
ബെഞ്ചുകള് ഇല്ലാതെ തറയില് ഇരുന്നും, തെരുവ് വിളക്കിന്റെ പ്രകാശത്തില് ഇരുന്നും, അസൌകര്യങ്ങളുടെയും ദാരിദ്ര്യതിന്റെയും ഇടയില് പഠിച്ചവര് ഒക്കെ ലോകത്ത് ഉന്നത സ്ഥാനങ്ങള് അലങ്കരിച്ചിട്ടുണ്ട്.


(ഇത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രം നിങ്ങള്ക് യോജിക്കാം വിയോജിക്കാം)

തുടരും..............

അടുത്ത ഭാഗം "നമ്മുടെ നാട്ടിലെ എഞ്ജിനിയര് മംഗമാര്":


Posted By:




Share this article :

1 comment :

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template