Headlines News :
Home » , » മഴ വർഷിക്കാത്തത് എന്ത് കൊണ്ട് ?

മഴ വർഷിക്കാത്തത് എന്ത് കൊണ്ട് ?

Written By Unknown on Friday, 17 May 2013 | 10:38:00

Print Friendly and PDF


السلام عليكم ورحمة الله وبركاته

മാന്യ സഹോദരൻമാരെ,

അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമെന്ന് എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു
മഴ വർഷിക്കുന്നില്ല,കുളങ്ങളും തോടുകളും വറ്റിക്കൊണ്ടിരിക്കുന്നു ,കിണറുകൾ ഉണങ്ങുകയാണ്, മനുഷ്യരും മറ്റു ജീവജാലങ്ങളും ഈ ഭയാനകമായ അവസ്ഥയിൽ നരകിക്കുന്നു - എന്ത് കൊണ്ട് മഴ വർഷിക്കുന്നില്ല ? എന്നതാണ് എല്ലാവരുടെയും ചോദ്യം. എന്നാൽ നാം ചെയ്തു കൂട്ടുന്ന ദോഷങ്ങൾ കാരണമാണ് മഴ വർഷിക്കാത്തത് എന്ന കാര്യം അധിക ജനങ്ങളും അറിയുന്നില്ല ,സമൂഹത്തിൽ കുറ്റ കൃത്യങ്ങൾ വർധിച്ചപ്പോൾ മുന് സമുടായങ്ങൽക്കെല്ലാം തന്നെ ഇത്തരത്തിലുള്ള ശിക്ഷകൾ അല്ലാഹു നല്കിയിട്ടുണ്ട് .

"ആ നാടുകളില്‍ നിവസിച്ചിരുന്നവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആകാശത്തും ഭൂമിയിലും നിന്ന് അവര്ക്ക് നാം അനുഗ്രഹങ്ങള്‍ തുറന്നു കൊടുത്തിരുന്നേനെ; പക്ഷെ, അവര്‍ വ്യാജമാക്കുകയാണു ചെയ്തത്. ത•ൂലം അവരുടെ ദുഷ്ചെയ്തികളുടെ ഫലമായി നാമവരെ ശിക്ഷിക്കുകയുണ്ടായി"(സൂറത്തുല്‍ അഅ്റാഫ് 96)



"ആ മാര്ഗയത്തില്‍ (ഇസ്ലാമില്‍) അവര്‍ ഉറച്ചു നില്ക്കു കയാണെങ്കില്‍ അവര്ക്ക് നാം ധാരാളം വെള്ളം കുടിക്കുവാന്‍ കൊടുക്കും (എന്നും എനിക്ക് വഹ്യ് നല്കളപ്പെട്ടിരിക്കുന്നു)"(സൂറത്തുല്‍ ജിന്ന് 16)

"അല്ലാഹു ഒരു ഉദാഹരണം എടുത്തുകാട്ടുന്നു. ഒരു പട്ടണം. അതു സമാധാനപരമായും ശാന്തമായും ജീവിച്ചുവരികയായിരുന്നു. നാനാഭാഗങ്ങളില്നി(ന്നും അവര്ക്കു ള്ള ആഹാര സാധനങ്ങള്‍ സമൃദ്ധിയായി വന്നുകൊണ്ടിരുന്നു. എന്നിട്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അവര്‍ നിഷേധിച്ചു. തന്നിമിത്തം, തങ്ങള്‍ പ്രവര്ത്തി്ച്ചുകൊണ്ടിരുന്നതിന്റെ ഫലമായി അല്ലാഹു അവര്ക്കു (സുഭിക്ഷതയുടെയും സമാധാനത്തിന്റെയും സ്ഥാനത്തു) പട്ടിണിയുടെയും ഭയത്തിന്റെയും വസ്ത്രം ധരിപ്പിച്ചു"(സൂറത്തുന്നഹ്ല്‍ 112)

"ഒരു ജനപഥത്തിന്ന് താന്‍ നല്കിുയ അനുഗ്ര ഹം, സ്വന്തം നിലപാടില്‍ അവര്‍ ഭേദപെടുത്തുന്നതുവരെ അല്ലാഹു മാറ്റിക്കളയില്ല എന്നതുകൊണ്ടും, അവന്‍ സര്വ്വും കേള്ക്കു ന്നവനും അറിയുന്നവനുമാണ് എന്നതുകൊണ്ടുമത്രേ അത"(സൂറത്തുല്‍ അന്ഫാേല്‍ 53)
സലഫുസ്സ്വാലിഹീങ്ങളിൽ പെട്ട ഒരു മഹാൻ പറയുന്നത് ഇപ്രകാരമാണ് : “നിങ്ങൾ മഴ ഇല്ലാത്തതിൽ പരിതപിക്കുന്നു , എന്ത് കൊണ്ടാണ് ആകാശത്തു നിന്ന് കൽ മഴ വർഷിക്കാത്തത് എന്നതാണ് എന്റെ ചിന്ത”( മനുഷ്യരുടെ നടപടി അത്രയും ദുശിച്ചിരിക്കുന്നു എന്നർത്ഥം)
ആളുകൾ മഴയ്ക്ക് വേണ്ടി പ്രാർഥിക്കുന്നു,മഴ ലഭിക്കുന്നില്ല .അല്ലാഹുവിന്റെ ഖജനാവിൽ ഇല്ലാത്തത് കൊണ്ടാണോ മഴ ലഭിക്കാത്തത് ? അല്ല ,അവർ ചെയ്തു കൂട്ടുന്ന തെറ്റുകളാണ് കാരണം, നിങ്ങൾ കാണുന്നില്ലേ ?എത്ര പേർ നിസ്കാരം ഉപേക്ഷിക്കുന്നു ?
നിഷിദ്ധ കാര്യങ്ങൾ നിർബാധം ചെയ്യുന്നില്ലേ ?
എന്ത് കൊണ്ടാണ് നന്മ കല്പിക്കുകയോ തിന്മ വിരോധിക്കുകയോ ചെയ്യാത്തത് ?
അമാനത്തുകൾ പാഴാക്കുകയല്ലേ ?
ഇടപാടുകളിൽ നിങ്ങൾ കൃത്യത പാലിക്കുന്നുണ്ടോ ?
നിഷിദ്ധമായ പലിശയുമായി ബന്ധമില്ലാത്തവർ എത്ര പേരുണ്ട് ?
എവിടെ ചെന്നാലും കേൾക്കുന്നത് നിഷിദ്ധമായ പാട്ടുകളും സംഗീതങ്ങളുമല്ലേ ?
മക്കൾ മാതാപിതാക്കളോടും മാതാപിതാക്കൾ മക്കളോടും കടമകൾ നിർവഹിക്കുന്നുണ്ടോ ?
ഇത്തരം തിന്മകളിൽ നിന്ന് പിന്മാറാതെ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുമെന്നാണോ നിങ്ങൾ കരുതുന്നത് ?
ഒരേയൊരു മാർഗമേ നമുക്കുള്ളൂ , അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക ,സൽകർമ്മങ്ങൾ വർധിപ്പിക്കുക,ആത്മാർത്ഥമായി ദുആ ചെയ്യുക - എങ്കിൽ അല്ലാഹുവിന്റെ റഹ്മത്ത് നമുക്ക് ലഭിക്കും .
അല്ലാഹു അനുഗ്രഹിക്കട്ടെ -ആമീൻ

- ഇ പി അബ്ദു റഹ്മാൻ ബാഖവി


ജുമുഅ ഖുതുബ :മേൽപറമ്പ് ജുമാ മസ്ജിദ് (17/05/2013 വെള്ളി )


Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template