Headlines News :
Home » , » ചൂതാട്ടം നിഷിദ്ധമാണ്

ചൂതാട്ടം നിഷിദ്ധമാണ്

Written By Unknown on Thursday, 23 May 2013 | 12:08:00

Print Friendly and PDF
السلام عليكم ورحمة الله وبركاته

മാന്യ സഹോദരൻമാരെ,
അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമെന്ന് എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു .
അല്ലാഹു നമ്മെ സൃഷ്ടിച്ചത് അവന്നു ഇബാദത്ത് ചെയ്യാൻ വേണ്ടിയാണ് , അവൻ നമുക്ക് ചെയ്ത അളവറ്റ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യൽ നമ്മുടെ കടമയാണ് .നന്ദി ചെയ്യുക എന്നാൽ അവൻ കൽപിച്ചതിനെ അംഗീകരിക്കലും വിരോധിച്ചതിനെ വർജ്ജിക്കലുമാണ്‌.

ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മഡ്ക്ക കളി ഉൾപ്പടെയുള്ള ചൂതാട്ടം നിഷിദ്ധമായതും വർജജിക്കേണ്ടതുമാണ് . വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ :"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും വിഗ്രഹങ്ങളും പ്രശ്നം വെക്കാനുള്ള അമ്പുകളും പൈശാചികമായ മ്ളേച്ഛവൃത്തിയത്രേ. തൻമൂലം അതുവര്ജി ക്കുക; നിങ്ങള്‍ വിജയി കളായേക്കും. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്ക്കിുടയില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കാനും ദൈവ സ്മരണയിലും നമസ്കാരത്തിലും നിന്നു നിങ്ങളെ തടയുവാനും മാത്രമേ പിശാച് ലക്ഷ്യമിടുന്നുള്ളു. അതുകൊണ്ട് നിങ്ങള്‍ അത് നിറുത്തുന്നുണ്ടോ?"(അൽ മാഇദ 90,91)സത്യ വിശ്വാസികളായ എന്റെ സുഹൃത്തുക്കളെ , ചൂതാട്ടത്തിൽ ലാഭമാണ് ലഭിക്കുന്നതെങ്കിൽ, നിഷിദ്ധമായ ഭക്ഷണമാണ് ഭാര്യക്കും മക്കൾക്കും നാം നൽകുന്നത്, നഷ്ടം വന്നാലോ, കുടുംബത്തിനു ചിലവിനു കൊടുക്കേണ്ട പണമാണ് നമ്മുടെ പോക്കറ്റിൽ നിന്നും കാലിയാകുന്നത്. മഡ്ക്ക കളിയിലൂടെയും ലോട്ടറിയിലൂടെയും , അധ്വാനമില്ലാതെ ധാരാളം സമ്പാധിക്കാമെന്നാണു ചിലർ കരുതുന്നത് .പക്ഷെ അവർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട് :പണത്തിന്നു വേണ്ടി നാം തല കുത്തി മറിഞ്ഞാലും അല്ലാഹു കണക്കാക്കിയതേ ലഭിക്കുകയുള്ളൂ. എന്നാൽ പിന്നെ അത് ഹലാലായ മാർഗത്തിലാവാൻ ശ്രമിക്കുകയല്ലേ വേണ്ടത് ?

വേഗം സമ്പന്നരാകാൻ കൊതിയുള്ളവരാണ് ചൂതാട്ടത്തിന്റെ അടിമകളായി മാറുന്നത് , എന്നാൽ അവരിൽ മിക്ക പേരും എല്ലാം നഷ്ടപ്പെട്ടു പാപ്പറായിത്തീരുന്നു. ചിലർ നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാൻ വേണ്ടി മോഷണം നടത്താനും പിടിച്ചു പറിക്കാനും മുതിരുന്നു , അവർ മയക്കു മരുന്നിന്റെ അടിമകളായി മാറും , പരസ്പരം പകയും വിദ്വേഷവും ഉടലെടുക്കും ,അത് കൊലപാതകത്തിലേക്ക് നയിക്കും ,വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും ബഹിഷ്കരിക്കപ്പെടും, സമൂഹത്തിൽ എടുക്കാത്ത നാണയമായി മാറും - ഇതെല്ലാം ഐഹിക ലോകത്ത് അവർക്ക് ലഭിക്കുന്ന ശിക്ഷയാണെങ്കിൽ പരലോകത്തോ ? കത്തിജ്ജ്വലിക്കുന്ന നരകവും. റസൂൽ (സ്വ ) പറഞ്ഞു : “ഹറാം തിന്നു വളർന്ന മാംസത്തിന്നു ഏറ്റവും ബന്ധപ്പെട്ടത് നരകമാണ്”
അല്ലാഹു നമ്മെയും നമ്മുടെ കുടുമ്പത്തെയും കാത്തു രക്ഷിക്കട്ടെ - ആമീൻ.

Posted By:


_ ഇ.പി.അബ്ദുറഹ്മാൻ ബാഖവി

(ജുമുഅ ഖുതുബ :മേൽപറമ്പ് ജുമാ മസ്ജിദ് (24/05/2013 വെള്ളി )Share this article :

1 comment :

  1. അല്ലാഹു നമ്മെയും നമ്മുടെ കുടുമ്പത്തെയും കാത്തു രക്ഷിക്കട്ടെ -

    ReplyDelete

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template