Headlines News :
Home » , , , » പടച്ച റബ്ബിന്റെ വിധിയാണ് എന്റെ യാത്ര തീയ്യതി മാറ്റിച്ചത്....

പടച്ച റബ്ബിന്റെ വിധിയാണ് എന്റെ യാത്ര തീയ്യതി മാറ്റിച്ചത്....

Written By Unknown on Tuesday, 21 May 2013 | 09:27:00

Print Friendly and PDF

നാം ലോകത്തിന്റെ പലേടത്തും വിമാന അപകടം കേട്ട് നേട്ടാരുന്ടെങ്കിലും നമ്മുടെ അടുത്ത് തന്നെ മൂന്നു വര്ഷം മുമ്പ് നടന്ന ദുരന്തത്തിന്റെ ഞെട്ടല് നമുക്ക് ഇന്നും മാറിയിട്ടില്ല. നമ്മുടെ നാട്ടുകാരന്റെയും, പ്രദേശതുകാരുടെയും ജീവന് പൊലിഞ്ഞ ആ വിമാനത്തില് ഞാനും കുടുംബവും യാത്ര ചെയ്യേണ്ടതായിരുന്നു. പടച്ച റബ്ബിന്റെ വിധിയാണ് എന്റെ യാത്ര തീയ്യതി മാറ്റിച്ചത്.



2010 മെയ്‌ 22 പുലര്ചെയുള്ള ഒരു മിസ്സ്‌ കോള്, എന്റെ അടുത്തൊരു ബന്ധുവായിരുന്നു അത്. അസമയത്തുള്ള മിസ്സ്‌ കോള് കണ്ടു ഞാന് തിരിച്ചു വിളിച്ചു, എന്റെ ശബ്ദം കേട്ട ഉടനെ അങ്ങേ തലക്കലില് നിന്നും "അല്ഹംന്തുലില്ലാ...........". ഒന്നും മനസ്സിലാവാതെ ഞാന് കാര്യം തിരക്കിയപ്പോള് പറഞ്ഞു ഇന്നലെ ദുബായില് നിന്നും മംഗലാപുരതേക്ക് പോയ എയര് ഇന്ത്യ വിമാനം അപകത്തില് പെട്ടതായി അറിഞ്ഞു. നിങ്ങള് അതില് യാത്ര ചെയ്തിട്ടുണ്ടോ എന്നറിയാന് വിളിച്ചതായിരുന്നു. ഫോണ്‍ ഇവിടെ റിംഗ് ആവുമ്പോള് തന്നെ ഞാന് സമാധാനിച്ചു. നിങ്ങള് അതില് യാത്ര ചെയ്തിട്ടില്ല എന്ന്..? പിന്നെ ഉറക്കത്തില് ശല്യം ആവേണ്ടന്ന് കരുതി കട്ട്‌ ചെയ്തത്. അങ്ങനെ പല സുഹ്രതുക്കളും വിളിച്ചു കൊണ്ടേയിരുന്നു. ഞാന് നാട്ടില് പോകുന്ന വിവരം അറിഞ്ഞവര്. ഞാന് അന്ന് ജോലി ചെയ്തിരുന്ന ഒഫിസിലുള്ളവര് എനിക്ക് സമര്പിക്കാന് ഒരു റീത് വരെ കരുതിയിരുന്നു. ഞാന് 21 ന് (വെള്ളിയാഴ്ച വൈകുന്നേരം) നാട്ടില് പോവുന്നു എന്നാണു ഓഫിസില് പറഞ്ഞിരുന്നത്. ശനിയാഴ്ചയാണ് എന്റെ യാത്ര എന്ന് പറഞ്ഞാല് ഓഫിസിലെ ഓരോരോ ആവശ്യങ്ങള്ക് കൂടെ കൂടെ വിളിച്ചു കൊണ്ടേയിരിക്കും. അത് കൊണ്ട് സാധാരണ ഒരു മലയാളിയുടെ ദോഷമില്ലാത്ത ചെറിയൊരു നുണ. പിന്നീട് ഒഫിസിലുള്ളവര് വിളിച്ചു പറഞ്ഞത് ഇതൊരു narrow escape എന്ന്. പക്ഷെ, ഞാന് അതില് വിശ്വസിക്കുന്നില്ല, റബ് എനിക്കും കുടുംബത്തിനും എണ്ണിയിട്ട ആയുസ്സ് ബാകിയുണ്ടായിരുന്നു എന്നതാണ് ശരി.

എന്റെയും കുടുംബത്തിന്റെയും യാത്ര ക്രമീകരണം ഇങ്ങനെയായിരുന്നു. 2010 മെയ്‌ ആദ്യത്തില് ഞാന് കമ്പനിയില് മെയ്‌ 22 (ശനി) മുതല് അവധിക്കു അപേക്ഷിച്ചു. 21 വെള്ളിയാഴ്ച കഴിഞ്ഞ രാത്രി യാത്ര തിരിക്കാനായിരുന്നു പദ്ധതി. എണ്ണിച്ചുട്ട ദിനങ്ങള് ആയതിനാല് ഒരു ദിവസം മുമ്പേ നാട് പിടിക്കുക എന്ന എല്ലാവരും ചെയ്യുന്ന സ്ഥിരം പരിപാടി. എക്സ്പ്രസ്സിന്റെ സൈറ്റില് നിന്നും ടിക്കറ്റ്‌ ഇഷ്യൂ ചെയ്യാനു വേണ്ടി എന്റെയും, ഭാര്യയുടെയും, മക്കളുടെയും എല്ലാം ഡീറ്റൈല്സും ടൈപ്പ് ചെയ്തു. തീയ്യതി സെലക്ട്‌ ചെയ്തിരുന്നത് മെയ്‌ 22. (ശനിയാഴ്ച പുലര്ച്ചെ ഇറങ്ങുന്ന ഫ്ലൈറ്റ്) വെറുതെ ഭാര്യയോടു വിളിച്ചു യാത്ര ദിവസത്തെ കുറിച്ച് പറഞ്ഞു. വെള്ളിയാഴ്ചയ്ക് പകരം ശനിയാഴ്ച രാത്രി പോയാല് പോരെ എന്ന് അവള് വെറുതെ ചോദിച്ചു. ചെറിയ ഒരു ആവശ്യത്തിനു വേണ്ടി മാത്രമായിരുന്നു അത്. അതല്ല വേണമെങ്കില് അന്ന് തന്നെ പോവുന്നതിലും വിരോധം ഇല്ല എന്ന് ഭാര്യ പറഞ്ഞു. ആവശ്യം ചെറുതാണെങ്കിലും പ്രിയതമയുടെ ആവശ്യം മുഖവിലക്കെടുത്ത് യാത്ര പിറ്റേ ദിവസത്തേക് ഞാന് മാറ്റുകയായിരുന്നു. അങ്ങനെ ഞാന് എനിക്കും കുടുംബതിനുമുള്ള ടിക്കറ്റ്‌ മെയ്‌ 23 ലേക്ക് ഇഷ്യൂ ചെയ്തു.

അന്ന് മുഴുവന് പുറത്തിറങ്ങാതെ ടീ.വീ. നോക്കി രണ്ടു മക്കളെയും കൂടെ ഇരുത്തി റൂമില് തന്നെ ഇരുന്നു. വിമാനം കത്തിയമരുന്നതും, രക്ഷാ പ്രവര്ത്തനങ്ങളും, ആശുപത്രിയിലും മറ്റും ബന്ധുക്കള് മൃത ദേഹങ്ങള് തിരയുന്ന ദാരുണമായ ആ രംഗങ്ങള് നോകി ഞാന് ഏതോ ഒരു ലോകത്തായിരുന്നു. എന്റെ മകള് വല്ലാതെ പേടിച്ചിരിക്കുകയാണ്. നമ്മള് ഈ എയര് പോര്ടിലെക് അല്ലെ പോവെണ്ടതെന്നു അവള് കൂടെ കൂടെ ചോദിക്കുന്നു. എന്റെ ഉമ്മയുടെയും സഹോദരങ്ങളുടെയും ഉപദേശപ്രകാരം മങ്ങലാപുരതെകുള്ള എന്റെ യാത്ര എമിരേറ്റ്സ് വഴി കോഴികോടെക് മാറ്റി. സാമ്പത്തിക നഷ്ടം വരുന്നുണ്ട് ടിക്കറ്റ്‌ മാറ്റുമ്പോള്. എന്നാലും കുട്ടികള്ക് ഒരു ഭയം വേണ്ട എന്ന് കരുതി. പിന്നെ നാം പറയാറില്ലേ വരാനുള്ളത് വഴിയില് തങ്ങില്ല.

കുടുംബത്തിലുള്ളവര്ക് ഞാന് വരുന്നുണ്ട് എന്നറിയാം. പക്ഷെ, വ്യക്തമായ തീയ്യതി അറിയില്ലായിരുന്നു. അത് കൊണ്ട് എന്റെ വീട്ടില് വിളിച്ചു ഉമ്മയോട് എന്ത് ചോദിക്കുമെന്ന് അറിയാതെ ജേഷ്ടന്റെ വീട്ടില് വിളിച്ചാണ് പലരും ഞങ്ങളുടെ വിവരം അറിഞ്ഞത്. അപകട വിവരം കേട്ട പാതി കേള്കാത്ത പാതി എന്റെ കുഞ്ഞിമ ഞാന് അതിലുണ്ടെന്നു പറഞ്ഞു പൊട്ടി കരഞ്ഞിരുന്നു. ആ കുഞ്ഞിമ രണ്ടു മാസം മുമ്പ് എനിക്ക് മുമ്പേ പറന്നകന്നു.

എന്റെ ഒരു ആത്മാര്ത സുഹൃത്ത്‌ കോഴികോടുകാരന് റഷീദ് പനി പിടിച്ച് അവന്റെ റൂമിലായിരുന്നു. പനി പിടിച്ച് വിറയ്കുന്ന അവനു എന്നെ കാണാന് പുറപ്പെടുമ്പോള് അവന്റെ ഭാര്യ വിലക്കി. വയ്യാത്ത നിങ്ങള് വണ്ടി ഓടിച്ചു പോവണ്ട കഴിഞ്ഞ ദിവസം അവരെയെല്ലാം നമ്മള് കണ്ടതല്ലേ..? ഫോണില് സംസാരിച്ചാല് പോരെ എന്ന്. അവനു പറഞ്ഞു പോര, അടുത്ത് തന്നെ താമസിക്കുന്ന അവനെ ഞാന് മെല്ലെ കാറ് ഓടിച്ചു പോയി കണ്ടോളം. അതല്ല അവനു ഇന്നലെ യാത്ര ചെയ്തിരുന്നെങ്കില് അവന്റെ മുഖം ഒരു നോക്ക് കാണാന് ഞാന് കാസരഗോട്ടെക് പോവേണ്ടി വന്നേനെ.....?

നമ്മുടെ നാടുകാരനും, പ്രദേശത്തുകാരും, വിമാന ജീവനക്കാര് അടക്കം 158 പേര് മരിച്ച ആ ദുരന്തം. രക്ഷപ്പെട്ട 8 പേര്. എന്നെ പോലെ യാത്ര മാറ്റി വെച്ചവരും, ടിക്കറ്റ്‌ ലഭിക്കാതവരുമായ നാം അറിയാത്ത ചിലര്. അള്ളാഹു കണക്കു കൂട്ടിയ ആയുസ്സ് ബാകിയുള്ളവരാണ്.

റബ് നമുക്ക് കണക്കാകിയ ആയുസ്സ് വരെ നാം ജീവിച്ചിരിക്കും. പക്ഷെ, നാം നന്ദിയുള്ളവര് ആവെണ്ടേ.....? രോഗങ്ങളില് നിന്നും, അപകട മരണങ്ങളില് നിന്നും, പെട്ടെന്നുള്ള മരണങ്ങളില് നിന്നും അള്ളാഹു നമ്മെ എല്ലാവരെയും കാത്തു കൊള്ളട്ടെ..............

ഈ വിമാന അപകട ശേഷം ഞങ്ങള് സഹോദരങ്ങള് ആര് യാത്ര ചെയ്യുമ്പോളും എന്റെ ഉമ്മ വല്ലാതെ ഭയക്കാറുണ്ട്. രാത്രി വൈകി ഇങ്ങോട്ടേക്കുള്ള വിമാനം ആണെങ്കില് ഞങ്ങള് എത്തി വിളിച്ച് പറയുന്നത് വരെ ഒരു പോള കണ്ണടയ്കാതെ ഫോണ്‍ റിങ്ങ് ആവുന്നതും കാത്തിരിക്കും.

Posted By:

Share this article :

3 comments :

  1. allahu yellavareyum kathe rakshikkumarakatteeee ameeeen

    ReplyDelete
  2. മഷ അല്ലാഹ്...ആയുസ്സ് നീട്ടി തരട്ടെ

    ReplyDelete
  3. ആയുസിന്റെ വലിപ്പം.. ! അല്ലാഹു നമ്മെ എല്ലാ വിധ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ..

    ReplyDelete

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template