Headlines News :
Home » , » മാണിക്കോത്ത് തങ്ങളും മേല്‍പ്പറമ്പിന്റെ സാമുഹിക മാറ്റവും

മാണിക്കോത്ത് തങ്ങളും മേല്‍പ്പറമ്പിന്റെ സാമുഹിക മാറ്റവും

Written By Afsal Mohmed on Monday, 27 May 2013 | 11:42:00

Print Friendly and PDF

യമനില്‍ നിന്നും കുടിയേറിയ സയ്യിദ് കുടുംബത്തിലെ പിന്‍ തലമുറയിലെ ഒരു കണ്ണിയാണ് സെയ്യദ് ഹസന്‍ ആറ്റ കോയ തങ്ങള്‍. .... അല്‍ ഹാദി കുടുംബം.ആറ്റ കോയ തങ്ങള്‍ മാണിക്കോത്ത്  സ്വദേശിയാണ്. കല്യാണം മേല്‍പറമ്പില്‍ നിന്നും. പിന്നീട് മേല്‍പ്പറമ്പില്‍ വീട് വെച്ച് സ്ഥിര താമസം. മേല്‍പ്പറമ്പില്‍ ദ്ധേഹത്തെ അറിയപ്പെട്ടിരുന്നത് മാണിക്കോത്ത് തങ്ങള്‍ എന്ന് തന്നെ. കാസറഗോഡ് CTM പള്ളിയില്‍ ഇമാം ആയി ജോലി ചെയ്തിരുന്നു. മേല്‍പ്പറമ്പില്‍ ഒരു സാമുഹ്യ മാറ്റത്തിന് ചെറുതായെങ്കിലും തിരി കൊളുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.



മത ഭൌതിക വിദ്യാഭ്യാസ രംഗങ്ങളില്‍ വലിയ ഉത്സാഹം കാണിച്ചിരുന്നു അദ്ദേഹം.
നമ്മുടെ മുനീറുല്‍ ഇസ്ലാം മദ്രസ്സ ആരംഭിക്കുന്നതിനു എത്രയോ മുമ്പ് കടവത് മാളിക ആമുചാന്റെ മേല്പരംബിലെ കെട്ടിടത്തിന്റെ മുകളിലത്തെ മുറിയില്‍ വെച്ച് അന്നത്തെ തലമുറയിലെ കുറെ പേര്‍ക് ദീനി പഠനം തങ്ങള്‍ സ്വയം ഏറ്റെടുത്തു പഠിപ്പിച്ചിരുന്നു. അത് 1950 കളില്‍ ആയിരുന്നു.
അത് തികച്ചും സൗജന്യമായി എന്നാണു ലഭ്യമായ വിവരം. കടവത് ആമുച്ചാ വാടക വാങ്ങാതെ മുറി വിട്ടു കൊടുത്തതെന്നും പറയപ്പെടുന്നു.

അദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖന്‍ ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ കേരള കാര്‍ഷിക വകുപ്പിലെ വലിയൊരു ഉധ്യോഗസ്ഥന്‍ ആയിരുന്ന മോയ്ദുട്ട്ച്ച . നമ്മുടെ മദ്രസ്സ ആരംഭിക്കുന്നതിനു വളരെ മുമ്പ് അദ്ദേഹം സ്വയം ഏറ്റെടുത്ത ദൌത്യം ഏറെ പ്രശംസിക്കപ്പെടെണ്ടതും നാടിന്റെ ചരിത്ര താളുകളില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടെണ്ടാതുമാണ്.

1990 ലാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. എന്റെ സ്കൂള്‍ പഠന കാലത്ത് മേല്പരംബിലും പള്ളിയിലും ഒക്കെയായി തങ്ങളെ കാണാറുണ്ടായിരുന്നു.
ആരോടും അധികം സംസാരിക്കാതെ പതുക്കെ നടന്നു നീങ്ങുന്ന ആ മുഖം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. പക്ഷെ, അന്നൊന്നും അറിഞ്ഞിരുന്നില്ല നമ്മുടെ നാട്ടില്‍ ദീനി വിധ്യഭ്യസത്തിനു തുടക്കം കുറിച്ച ഈ മഹാന്റെ ഈ മഹാന്റെ മഹിമകള്‍ .

Posted By:


ബാപ്പാന്‍റെ പേര് സെയ്യദ് ഹസന്‍ ആറ്റക്കോയ അല്‍ ഹാദി എന്നാണ്. നമ്മുടെ ഖത്തീബ് ഉസ്താദ് അവര്‍കളും ബാപ്പയും ചിത്താരിയിലെ മദ്രസാ പഠനത്തിനു ശേഷം രണ്ട് പേരും ഒന്നിച്ച് ഉപരിപഠനാര്‍ത്ഥം കീഴൂര്‍ കുഞ്ഞിപ്പഹാജിയാരുടെ പള്ളിദര്‍സില്‍ ചേരുകയുമാണുണ്ടായത്. പിന്നെ കാസറഗോഡ് മുപ്പതാം മൈലിലുള്ള മദ്രസയില്‍ ടി ഉബൈദ് സാഹിബും ബാപ്പയും ഒന്നിച്ച് 1970കളില്‍ കുറേ കാലം അദ്യാപനം നടത്തിയിരുന്നു. ബാപ്പാക്ക് പാരമ്പര്യമായി കൈമാറി ലഭിച്ചിരുന്ന അമൂല്ല്യമായ പല ഗ്രന്ഥങ്ങളും പഴയ ഖാളിയാര്‍ച്ചാന്‍റെ അനുജന്‍ അഹമദ്ച്ചാക്ക് കൈമാറിയിരുന്നു.

കല്യാണം കഴിച്ചത് കുന്നരിയത്ത് മോായ്ദൂട്ടി ഹാജിയുടെ മൂത്ത മകന്‍ കുന്നരിയത്ത് അന്തിച്ചാന്‍റെ (കുന്നരിയത്ത് മാഹിന്‍ ഹാജിയുടെ മൂത്ത ജേഷ്ടന്‍)) മകളെയാണ്.) അന്നത്തെ പൌരപ്രമുഖരായ സുലൈമാന്‍ ചേരങ്കൈ, കളനാട് ഇഞ്ചിനീയര്‍, ഡോ. അബ്ദുല്‍ ഖാദര്‍, കുഞ്ഞിക്കലന്തര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, കല്ലട്ര അബ്ബാസ് ഹാജി മുതലായ അന്നത്തെ പ്രമുഖരെല്ലാം സൌഹൃദയ വലയത്തില്‍ പെട്ടവരായിരുന്നു.

Updated (27.05.2013)

By :
Saeed Thangal സെയ്യദ് ഹസന്‍ ആറ്റക്കോയ അല്‍ ഹാദി തങ്ങളുടെ യുടെ മകന്‍ )

Share this article :

1 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template