Headlines News :
Home » , » വള്ളിയോട് പമ്പ് ഹൗസ് ഉത്ഘാടനം 27 വര്ഷം തികയുന്നു

വള്ളിയോട് പമ്പ് ഹൗസ് ഉത്ഘാടനം 27 വര്ഷം തികയുന്നു

Written By Unknown on Wednesday, 29 May 2013 | 12:17:00

Print Friendly and PDF
മേല്‍പറമ്പിലുള്ള വില്ലേജ് ഓഫിസിന് പിറക് വശം വള്ളിയോട്  സര്‍ക്കാര്‍ വക ഒരു കുളം ഉണ്ട്.
അതില് നിന്നും ദിനേന ദേളി ജങ്ക്ഷന് കുന്നാരയിലുള്ള വലിയ ടാങ്കിലേക് പമ്പ്‌ ചെയ്യുന്നു.
ചെമ്നാട് പഞ്ചായത്തിനെ വിവിധ ഭാഗങ്ങളിലെകുള്ള ജല വിതരണം ഈ ടാങ്കില് നിന്നും ചെയ്യുന്നു.

29/05/1986 ന് കേരള സംസ്ഥാന ജല സേചന വകുപ്പ് ചെമനാട് പഞ്ചായത്തില് മേല്‍പറമ്പ് മുതല് പരവനടുക്കം വരെയുള്ള പ്രദേശങ്ങളിലെകുള്ള ജല വിതരണത്തിന് വേണ്ടി നടപ്പിലാക്കിയ പദ്ധതിയുടെ ഉത്ഘാടനം ചെയ്തിരുന്നത് അന്നത്തെ കരുണാകര മന്ത്രിസഭയിലെ വനം വകുപ്പ് മന്ത്രിയായിരുന്ന കെ. പീ. നൂറുദീന് ആയിരുന്നു. മേല്പരംബിലുള്ള വില്ലേജ് ഓഫിസ് പരിസരത്ത് ഉല്ഘാടനതിന് വേണ്ടി നല്ലൊരു വേദിയും ഒരുക്കിയിരുന്നു. വൈകുന്നേരം നടക്കേണ്ടിയിരുന്ന പരിപാടിയായിരുന്നു. പക്ഷെ, മന്ത്രി എത്താന് ഒരുപാട് വൈകിയിരുന്നു. മഗിരിബിനു ശേഷം പരിപാടി നടത്തപ്പെട്ടു. അന്നത്തെ കാസരഗോട് MP രാമറൈയ് ആയിരുന്നു അദ്ധ്യക്ഷത വഹിച്ചിരുന്നത്. സ്ഥലം MLA കുഞ്ഞി രാമന് നമ്പ്യാര്, പഞ്ചായത്ത് പ്രസിഡന്റ്‌ കല്ലട്ര അബ്ബാസ്‌ ഹാജി തുടങ്ങി അന്നത്തെ കോണ്‍ഗ്രസ്‌, ലീഗ് നേതാകന്മാര് എല്ലാം പരിപാടിയില് സജീവമായിരുന്നു. വല്ലപ്പോഴൊക്കെ ഒരു മന്ത്രിയെ കണി കണ്ടിരുന്ന അക്കാലത്ത് മന്ത്രിയുടെ പരിപാടി വീക്ഷിക്കാന് നാട്ടുകാരുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

കുളം വള്ളിയോടു ആണെങ്കിലും ഉല്ഘാടനതിന്റെ ഫലകം സ്ഥാപിച്ചിരുന്നത് വില്ലേജ് ഓഫിസ് പരിസരത്ത് തന്നെയായിരുന്നു. പിന്നീട് ആ ഫലകം വള്ളിയോടുള്ള കുളത്തിന്റെ പമ്പ്‌ ഹൌസില് സ്ഥാപിച്ചു. 86 ലെ ഇരുട്ട് വന്നു തുടങ്ങിയ ഒരു സന്ധ്യാ നേരത്ത് ഒരു മന്ത്രിയുടെ പരിപാടിക്ക് സാക്ഷ്യം വഹിച്ച് മേല്പരമ്പ് പ്രദേശം പിറ്റേന്നാളത്തെ പുലരിക്കു വേണ്ടി ഉറങ്ങി....

Posted By:

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template