Headlines News :
Home » , , , » എന്‍.. എ.ട്രോഫി ഫുട്‌ബോള്‍ ചരിത്രം - ഭാഗം 1

എന്‍.. എ.ട്രോഫി ഫുട്‌ബോള്‍ ചരിത്രം - ഭാഗം 1

Written By Social Indians on Wednesday, 1 May 2013 | 16:33:00

Print Friendly and PDF
2013 മെയ്‌ 5 നു തിയ്യതി ചന്ദ്രഗിരി സ്കൂള് മൈതാനത് N A ട്രോഫി (22-ാമത്) ആരംഭിക്കുമ്പോള് പിന്നിട്ട ചരിത്ര വഴിയിലേക് ഒരെത്തി നോട്ടം. എഴുത്ത് അല്പം നീണ്ടു പോവുന്നതിനാല് പരമ്പരയായി ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ടൂര്ണമെന്റില് കളിച്ച ടീമുകള്,
മറക്കാന് പറ്റാത്ത വ്യക്തികള്, കളിക്കാര്, മണ്‍മറഞ്ഞവര്, ചെറിയ ഓര്മയില് തങ്ങിയ ചില സംഭവങ്ങള് എല്ലാം കോര്തിണക്കാന് ശ്രമിക്കാം.

1971 ഫെബ്രുവരി മാസത്തില് എന്‍.. എ.അബ്ദുള്ള കുഞ്ഞി എന്ന കീഴൂര് സ്വദേശി മരണപ്പെട്ടു. ബംഗ്ലൂരിലെ പ്രശസ്ത വ്യാപാരിയും കോണ്‍ഗ്രസ്‌ നേതാവുമായ N A മുഹമ്മദിന്റെ സഹോദരനാണ് പരേതന്. അകാലത്തില് വിട പറഞ്ഞ സഹോദരന്റെ സ്മരണാർത്ഥം എന്‍.. എ. മുഹമ്മദ്‌ സ്പോണ്സര് ചെയ്ത് തുടങ്ങിയ ഫുട്ബോള് മേളയാണ്എന്‍.. എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്റ്.


1978 ലാണ് N A ട്രോഫി ഫുട്ബോള് ടൂര്ണമെന്റ് തുടക്കം കുറിക്കുന്നത്. അന്ന് പ്രശസ്തമായ UDMA PEOPLES SPORTS CLUB ആയിരുന്നു ഇതിന്റെ സംഘാടകര്. ഉദുമ ഹൈ സ്കൂള് ഗ്രൌണ്ടിലായിരുന്നു മത്സരങ്ങള് നടന്നിരുന്നത്. ടൂര്ണമെന്റില് ഉടനീളം ചില്ലറ പ്രശ്നങ്ങള് ഉണ്ടായിരുന്നെങ്കിലും ഗൗരവമുള്ളതായിരുന്നില്ല. പക്ഷെ, ഫൈനല് മത്സരത്തിനിടെ അരങ്ങേറിയ സംഘര്ഷം വലിയ പ്രശ്നങ്ങള് ഉണ്ടാക്കി. അന്ന് ഫൈനലില് ഏറ്റുമുട്ടിയിരുന്നത് അക്കാലത്തു ഉത്തര മലബാറില് പേര് കേട്ട ഫുട്ബോള് ടീമായ MELPARAMB SPORTS CLUB (MSC). എതിര് ടീം മംഗലാപുരമോ മംഗലാപുരത്ത് നിന്ന് ഇറക്കിയവരോ ആയ ഒരു ടീം. അന്ന് MSC ടീമിന് നേത്രത്വം നല്കിയിരുന്നത് അക്കാലത്ത് നമ്മുടെ പ്രദേശത്തെ യുവ തുര്കികള് ആയിരുന്ന യു. എം. അഹ്മദ് അലി, ഫസല്, എം. എ. മുഹമ്മദ്‌ കുഞ്ഞി, ഷാഫി പാറപ്പുറം തുടങ്ങിയവരായിരുന്നു. വാശിയേറിയ ആ മത്സരത്തില് മസ്ക് മേല്പരമ്പ് വിജയിച്ചു. ആ വിജയം മേല്പരംബില് അക്കാലത്ത് ഒരു ആഘോഷമായിരുന്നു.

ഫൈനലില് ഉടലെടുത്ത പ്രശ്നങ്ങളും മറ്റും കാരണം പിന്നീടുള്ള വര്ഷങ്ങളില് ടൂര്ണമെന്റ് നടന്നില്ല.
1984 ല് MELPARAMB SPORTS CLUB ഏറ്റെടുത്തു NA TROPHY TROURNAMENT നമ്മുടെ ചന്ദ്രഗിരി സ്കൂള് ഗ്രൌണ്ടിലേക് പറിച്ചു നട്ടു. കായിക പ്രേമികള്ക് അതൊരു ചരിത്ര നിയോഗമായിരുന്നു.

അന്ന് MSC യുടെ പ്രസിടന്ടു ആയിരുന്ന സീ. ബീ. ഹനീഫയായിരുന്നു ഫുട്ബോള് കമ്മിറ്റി കണ്‍വീനര്. ടൂര്ണമെന്റ് വളരെ വിജയകരമായിരുന്നു. പ്രദേശത്തുള്ള കായിക പ്രേമികളുടെ തള്ളി കയറ്റം ടൂര്ണമെന്റ്ന് മാറ്റ് കൂട്ടി. കുണ്ടും കുഴിയൊക്കെ ആയിരുന്ന സ്കൂള് ഗ്രൌണ്ട് ഫുട്ബോളിന്‌ വേണ്ടി അറ്റ കുറ്റ പണിയിലൂടെ ശരിപ്പെടുത്തി. ടൂര്ണമെന്റ് കാരണം ഗ്രൌണ്ടിലേക് ഫുട്ബോള് പോസ്റ്റും സ്ഥാപിക്കപ്പെട്ടു.

1985 ലും MSC തന്നെ ടൂര്ണമെന്റ് സംഘടിപ്പിച്ചു. ആ വര്ഷവും ഫുട്ബോള് കമ്മിറ്റി കണ്‍വീനര് സീ. ബീ. ഹനീഫ തന്നെയായിരുന്നു.

1986 ല് MSC ടൂര്ണമെന്റ് സംഘടിപ്പിച്ചപ്പോള് കണ്‍വീനര് ആയി കാര്യങ്ങള്ക് ചുക്കാന് പിടിച്ചിരുന്നത് കല്ലട്ര ഇബ്രാഹിം (ഗോളി ഇബ്രാഹിം).

1987 ലും MSC തന്നെ ടൂര്ണമെന്റ് സംഘടിപ്പിച്ചു. ആ വര്ഷം ഫുട്ബോള് കമ്മിറ്റി കണ്‍വീനര് കെ. സീ. മുനീര് ആയിരുന്നു. കുന്നരിയത്ത് ഇബ്രാഹിം അന്ന് സജീവമായി കൂടെ ഉണ്ടായിരുന്നു.
EM ഇബ്രാഹിം, ഈ അടുത്ത് വിടപറഞ്ഞ എന്ജിനിയര് ബഷീര് തുടങ്ങിയവരൊക്കെ MSC യുടെ സാരഥികളായിരുന്നു.

കാലത്തിന്റെ കുത്തൊഴുക്കില് MSC യുടെ അംഗങ്ങള് ഗള്ഫിലെകും മറ്റും ചേകെറിയതോടെ MSC നാമാവിശേഷമായി. സീ. ബീ ഹനീഫയുടെയും മറ്റും കൂട്ടായ ശ്രമത്തിലൂടെ ടൂര്ണമെന്റു നടത്തിപ്പ് 1988 ല് തമ്പിന് വിട്ടു കൊടുത്തത്. MSC യിലെ ചിലയാളുകള് ഈ നീക്കത്തെ എതിര്തിരുന്നു. കോടതി വരെ എത്തേണ്ട അവസ്ഥ അന്നുണ്ടായിരുന്നു. പക്ഷെ, ചിലസാഹചര്യങ്ങളാല് എതിര്തവര് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. 

M S C ടൂര്ണമെന്റ് നടത്തിപ്പ് തമ്പിനെ ഏല്പിചപ്പോള് ശക്തമായ എതിര്പുമായി ചിലര് രംഗത്ത് വന്നു. ഒരു പ്രാവശ്യം തമ്പിന് വിട്ടു കൊടുത്താല് പിന്നെ തിരിച്ചു കിട്ടില്ലെന്ന് അവര്കരിയാമയിരുന്നു. എതിര്തവര് അന്നത്തെ ശക്തരായിരുന്നു. ടൂര്ണമെന്റ് എങ്ങനെയും മുടക്കണം എന്ന വാശിയുമായി അവര് വഴികള് ആലോചിച്ചു. കോടതിയില് ചെന്ന് സ്റ്റേ എടുക്കാന് തയ്യാറെടുക്കുന്നു എന്ന കാര്യം തമ്ബുകാര്ക് സൂചന ലഭിച്ചു. ഒരു മുഴം മുന്നേ എറിയാന് വേണ്ടി തമ്ബുകാര് കോടതിയില് നിന്നും ഇഞ്ജക്ഷന് എടുത്തു. സ്റ്റേ എടുക്കാന് തയ്യാറെടുതവര്ക് വക്കീല് നോട്ടീസ് വന്നു തുടങ്ങിയതോടെ സ്റ്റേ കൊടുത്തു കാര്യമില്ല എന്നറിഞ്ഞു അവര് അതില് നിന്നും പിന്മാറി. ഈ ഇഞ്ജക്ഷനും തന്ത്രങ്ങളും എല്ലാം എം.എം. ഹംസചാന്റെതായിരുന്നു. കല്ലട്ര അബ്ബാസ്‌ ഹാജി, റൈറ്റര് അദിന്ച്ച (A M ABDULLA) തുടങ്ങിയ അന്നത്തെ പ്രമുഖരുടെ പിന്തുണയും സഹകരണവും ടൂര്ണമെന്റ് നടത്താന് തംബിനു ലഭിച്ചിരുന്നു.




അങ്ങനെ 1988 മുതല് N A ട്രോഫി ഫുട്ബോള് ടൂര്ണമെന്റ് നടത്തിപ്പ് അക്കാലത്ത് മേല്പരംബില് സജീവമായി പ്രവര്ത്തിച്ചിരുന്ന തമ്പ് മേല്പരമ്പ് ഏറ്റെടുത്തു.
അക്കാലത്തു മേല്പരംബില് ഇന്നുള്ളതില് തമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമ്പുകാര് എല്ലാ കാര്യങ്ങളിലും സജീവമായ സുവര്ണ കാലത്തായിരുന്നു. ഇന്ന് നേത്രത്വം നല്കുന്നവര് അന്ന് ചുടു ചോരയുള്ള യുവ രക്തങ്ങളായിരുന്നു. ആ ആവേശം എല്ലാ രംഗത്തും പ്രതിഫലിച്ചിരുന്നു.
ഓരോ വര്ഷവും മേല്പരംബിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാവരുടെ സഹകരണത്തോടെ വളരെ വിജയകരമായി ടൂര്ണമെന്റ് നടത്തിയിരുന്നു.
1991 വരെ ടൂര്ണമെന്റ് എല്ലാവര്ക്കും സൗജന്യമായി വീക്ഷിക്കാന് സൗകര്യമുണ്ടായിരുന്നു.
ഗ്രൗണ്ടിന് ചുറ്റും അല്പം കസേരകള് നിരത്തിയിട്ട് ഇരുന്നു കാണുന്നവരോട് മാത്രം കാശ് വാങ്ങിയിരുന്നത്.

1992 മുതല് ടൂര്ണമെന്റ് വാണിജ്യവല്കരിക്കപ്പെട്ടു. ആദ്യ വര്ഷം ചുറ്റിലും തകര ഷീറ്റുകള് കെട്ടിയിട്ട് ടിക്കെറ്റ് വെച്ച് കളി നടത്തി. N A ട്രോഫി കളക്ഷന് ടൂര്ണമെന്റ് ആയതോടെ ഫുട്ബോള് പ്രേമികളുടെ വരവ് ഒട്ടും കുറഞ്ഞില്ല. 1993 മുതല് മനോഹരമായ ഗ്യാലറി ഒരുക്കി കളി നടത്തപ്പെട്ടു. കളക്ഷന് ടൂര്ണമെന്റ് ആയതോടെ കളിയുടെ നിലവാരം കുത്തനെ ഉയര്ന്നു.

തുടരും ...

Posted By:





















































































Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template