Headlines News :
Home » , , , » എന്‍.. എ.ട്രോഫി ഫുട്‌ബോള്‍ ചരിത്രം - ഭാഗം 2

എന്‍.. എ.ട്രോഫി ഫുട്‌ബോള്‍ ചരിത്രം - ഭാഗം 2

Written By Unknown on Sunday, 19 May 2013 | 18:10:00

Print Friendly and PDF
1988 മുതല് NA ട്രോഫി തമ്പ് തുടര്ച്ചയായി നടത്തി വരുന്നതിന്റെ ഇടയില് ഒരു വര്ഷം കളി തുടങ്ങുന്നതിന് മുമ്പ് ചിലര് എതിര്പുമായി രംഗത്ത് വന്നു. തമ്പിന്റെ പേരില് അല്ലാതെ മേല്പരംബില് ഒരു സംയുക്ത കമ്മിറ്റി രൂപീകരിച്ചു കളി നടത്താമെന്ന് അവര് ആവശ്യം ഉന്നയിച്ചു. തമ്പുകാര് അതിനു തയ്യാറല്ലെന്ന് അറിയിച്ചപ്പോള് സ്കൂള് ഹെഡ് മാസ്റ്ററെ കണ്ടു ഗ്രൌണ്ട് വിട്ടു നല്കരുതെന്നും ഗ്രൌണ്ട് നല്കിയാല് കളി നടക്കുമ്പോള് ഗ്രൌണ്ടില് ബോളിനു പകരം തലകള് ഉരുളുമെന്നും അവര് മുന്നറിയിപ്പ് നല്കി. എതിര്പുമായി രംഗത്ത് വന്നവര് എല്ലാം പ്രബലരാണ്. ആ വര്ഷം ഫുട്ബോള് കമ്മിറ്റി കണ്‍വീനര് Ahmed ding dong ആയിരുന്നു. ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയില് രണ്ടു കൂട്ടരുമായും ചര്ച്ച ചെയ്തു. തമ്പിന്റെ പേരില് തന്നെ നടത്തുമെന്നും ഒരു പ്രശനവും ഉണ്ടാവില്ലെന്ന് തമ്പുകാര് ഹെഡ് മാസ്ടര്ക് ഉറപ്പു കൊടുത്തു. 

അങ്ങനെ ആ വര്ഷം ഒരു പ്രശനവും ഇല്ലാതെ വളരെ നന്നായി കളി നടന്നു. ആ വര്ഷം കണ്‍വീനര് അഹ്മദ് ആയിരുന്നെങ്കിലും തന്ത്രങ്ങള് മുഴുവന് CB അമീറിന്റെതാണ്. അക്കാലത് തമ്പിന്റെ ബുദ്ധി രാക്ഷസനായിരുന്നു CB Ameer.ആദ്യ കാലങ്ങളില് NA ട്രോഫി ടൂര്ണമെന്റ് നടത്തുമ്പോള് നൂതനങ്ങളായ പദ്ധതികള് ഉണ്ടാകാറുള്ളത് കുറച്ചു മാസങ്ങള്ക് മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ എഞ്ജിനിയര് ബഷീര്ച്ചയായിരുന്നു.

1988 മുതല് 1997 വരെ തുടര്ചായി മുടങ്ങാതെ നടത്തപ്പെട്ട ടൂര്ണമെന്റ് ഇടയിക് ചില കാരണങ്ങളാല് മുടങ്ങപ്പെട്ടു. ഇടയ്ക് പേര് മാറ്റിയും തമ്പ് ടൂര്ണമെന്റു നടത്തിയിരുന്നു.കഴിഞ്ഞ രണ്ട് വര്ഷങ്ങളില് വീണ്ടും മുടങ്ങപ്പെട്ടു. അക്കാര്യം നമുക്കെല്ലാം അറിയാവുന്നതിനാല് ആ വിഷയം ഇവിടെ പരാമര്ശിക്കുന്നില്ല.1984 ല് MSC ആദ്യമായി ടൂര്ണമെന്റു നടത്തിയപ്പോള് ജേതാക്കള് ആയിരുന്നത് ചെമ്പരിക്ക സ്പോര്ട്സ് ക്ലബ്‌ ആയിരുന്നു. അക്കാലത്ത് കാസറഗോട്ടെ പ്രമുഖ ടീമായ നെല്ലിക്കുന്ന് കടപ്പുറത്തെ RMS കാസരഗോട് ആയിരുന്നു ഫൈനലില് എതിരാളികള്. ചെമ്പരിക്ക ടീം എന്ന് പറയുമ്പോള് ചന്ദ്രഗിരി ഗ്രൗണ്ടില് കളിച്ചു വളര്ന്ന ഖാലിദ്‌ ചെമ്പരിക്ക മാത്രമായിരുന്നു ചെമ്പരിക്കയില് നിന്നുള്ള കളിക്കാരന്. ബാകി മുഴുവന് കണ്ണൂരില് നിന്നും ഇറക്കിയ കളിക്കാര് ആയിരുന്നു.1985 ല് പ്രബലരായ ബ്ലൂ സ്റ്റാര് പയ്യന്നൂരിനെ പരാച്ചയപ്പെടുത്തി GOLDEN STAR THRIKARIPUR ജേതാക്കളായി. BLUE STAR PAYYANUR എന്ന് പറയുമ്പോള് കേരള പോലീസ് ടീം പ്ലയര് ബാബു രാജും, goal keeper ആയിരുന്ന ബാബു രാജും അക്കാലത്ത് കളി കണ്ടിരുന്ന ആര്ക്കും മറക്കാന് പറ്റില്ല. ഫൈനല് മത്സരത്തില് കളി തുടങ്ങി ആദ്യ മിനുട്ടില് ഗോള് നേടിയ ത്രകറിപ്പൂരിന്റെ അഷ്‌റഫ്‌ എന്ന ഫോര്വേര്ടിനെയും ആര്ക്കും മറക്കാന് പറ്റില്ല.

1986 ല് ശക്തമായി തിരിച്ചു വന്ന Blue star payyanur ബാബു രാജുമാരെ വീണ്ടും കളതിലിറക്കി കഴിഞ്ഞ വര്ഷം അവസാന നിമിഷം നഷ്ടപ്പെട്ടുപോയ ണ ട്രോഫിയില് മുത്തമിട്ടു.പിന്നീടുള്ള വര്ഷങ്ങളില് AAKMI THRIKARIPUR, SEVEN STAR MELPARAMB, INDIPENDENT BUDS KOZHIKODE, BROTHERS KANHANGAD തുടങ്ങി പലരും ജേതാക്കളായി. ഏറ്റവും കൂടുതല് തവണ ട്രോഫി കരസ്തമാകിയത് Indipendent buds kozhikode.ഒരു വര്ഷം Seven Star Melparamb എന്ന ഒരു ക്ലബ്‌ തട്ടി കൂട്ടി ഒരു ടീമിനെ ഇറക്കി ജേതാക്കളായിരുന്നു. ഹനീഫ കടന്ഗോട്, അച്ചു മാഹിന് വള്ളിയോടു തുടങ്ങിയവര് ആയിരുന്നു ടീമിന് പിന്നില്.ശക്തരായ കളിക്കാരെ ഇറക്കിയാണ് വാശിയേറിയ കളികള് കളിച്ചിരുന്നത്.muhammadans culcatta യുടെ താരം പ്രേംനാദ് ഫിലിപ്പിനെ വരെ അവര് കളത്തില് ഇറക്കിയിരുന്നു. ആ വര്ഷത്തെ വാശിയേറിയ മത്സരത്തില് നയാ ബസാര് കേന്ദ്രമാകി സംഘടിപ്പിച്ച 7star melparamb എന്ന ടീം കപ്പില് മുത്തമിട്ടു.

NA ട്രോഫി ടൂര്ണമെന്റില് Maradona എന്ന് വിളിച്ചിരുന്ന ഒരു ഇതിഹാസ കളിക്കാരനെ അക്കാലത്തു കളി കണ്ടിരുന്ന ആരും മറന്നിരിക്കില്ല. ടൂര്ണമെന്റില് National Kasaragodin വേണ്ടി കളിച്ചിരുന്ന ബാഉചാനെ. ബാഊചാനെ മറന്നു NA ട്രോഫി ചരിത്രം പൂര്ണമാവില്ല. ഉത്തര കേരളത്തിലെ ഫുട്ബോള് ഇതിഹാസമായിരുന്നു അദ്ദേഹം. ഈ അടുത്താണ് അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞത്. ഇടയ്ക് മേല്പരമ്പ് ടീമുകള്കും വേണ്ടി അദ്ദേഹം കളിക്കാരുണ്ടായിരുന്നു. ചന്ദ്രഗിരി ഗ്രൌണ്ടിന്റെ ഓരോ മണല് തരിക്കും ബാഊചാനെ സുപരിചിതമാണ്. കാസരഗോട്ടെ ഫുട്ബോള് പ്രേമികല്ക് ഹരമായിരുന്നു സത്യത്തില് ബാഊച്ച. ഇന്നും ഫുട്ബാള് വീര്യം നഷ്ടപ്പെടിട്ട് ഇല്ലാത്ത പഴയ തലമുറയിലെ ആളുകളോട് ബാഊചാനെ കുറിച്ച് ചോദിച്ചാല് അദ്ധേഹത്തിന്റെ വീര ഇതിഹാസങ്ങളും റെകാര്ഡുകളും പറഞ്ഞു തരും.കുത്തഴിഞ്ഞ ജീവിത ശൈലി ബാഊച്ച എന്ന കായിക താരത്തെ തളര്തി.പിന്നീടൊരു ബാഊച്ച ഉദികാത്തതിനാല് നാഷണല് കസരഗോട് എന്ന ടീമും നാമവിശേഷമായി. (ഇന്നിപ്പോള് ഒരു ഉയര് ത്തെഴുനേല്പിനുള്ള ശ്രമത്തിലാണ് )NA ട്രോഫിയുടെ ഒരു കളിക്കിടയില് ഒരു മാന്ത്രിക വിദ്യ പോലെ ബാഊച്ച നീട്ടിയടിച്ച പന്തിലൂടെ ഗോള് നേടിയപ്പോള് ഓഫ്‌ വിളിച്ച റഫറി 'തിരുവക്കൊളി ഹമീദിന്റെ' കരണ കുറ്റിക്ക് ആ സമയത്ത് തന്നെ പൊട്ടിച്ചതും ചില്ലറ സംഘര്ഷങ്ങള് ഉണ്ടായതെല്ലാം സ്പോര്ട്സ്മാന് സ്പിരിറ്റിലാണ്.NA ട്രോഫി ടൂര്ണമെന്റില് ആദ്യമായി വിദേശ കളിക്കാരെ രംഗത്ത് ഇറക്കിയത് മങ്ങലാപുരമോ മോഗ്രാലോ ആണ്. നൈജീരിയന് താരങ്ങള് എന്നൊക്കെ പറഞ്ഞു വലിയ തോതില് പ്രചരണം ഒക്കെ നടത്തി. എല്ലാവരും ആവേശത്തോടെ, ആകാംഷയോടെ വിദേശ താരങ്ങളുടെ പ്രകടനം കാണാന് കളത്തില് നിന്നും ഇമ വെട്ടാതെ നോകി നിന്നു. താരങ്ങള് എല്ലാം വളരെ വേഗത്തില് നന്നായി ഓടുന്നു. പക്ഷെ, അവരുടെ കാലുകളില് പന്തില്ലെന്നു മാത്രം. പ്രാക്ടീസ് ചെയ്യുമ്പോള് മാത്രമേ അവരുടെ കാലുകളില് പന്ത് തൊട്ടിരുന്നത്. ആവേശത്തോടെ കാത്തിരുന്ന ഫുട് ബോള് നിരാശയോടെ മടങ്ങി.

പക്ഷെ, ഇന്ന് കളിക്കുന്ന വിദേശ താരങ്ങള് അങ്ങിനെയല്ല..NA ട്രോഫി ടൂര്ണമെന്റില് സ്ഥിരമായി ടീമുകളെ കൊണ്ട് വന്നു എല്ലാവര്ക്കും സുപരിചിതന് ആയിരുന്ന ഒരു വ്യക്തിയാണ് Cool Drinks Kadarcha. Brothers Kanhangad അദ്ധേഹത്തിന്റെ ടീമായിരുന്നു. സഫാരി സൂട്ട് ധരിച്ചു വന്നു എല്ലാവരോടും പുഞ്ചിരിച്ചും തമാശകള് പറഞ്ഞും കാദര്ച മൈതാനം ഒരു നിറസാനിദ്യം ആയിരുന്നു.

അനുസ്മരണങ്ങള് :

1993 ലെ ന ട്രോഫി ടൂര്ണമെന്റില് സമ്മാന വിതരണം നടത്തിയിരുന്നത് അന്നത്തെ മന്ത്രി എം. വീ. രാഘവന് ആയിരുന്നു. കുതുപരമ്പ് വെടി വെപ്പും കോലാഹലവും കഴിഞ്ഞ ഉടനെ ആയിരുന്നു അത്. വന് പോലീസ് സന്നാഹം മന്ത്രിയുടെ സുരക്ഷയ്കായി ഗ്രൌണ്ടിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു. സത്യത്തില് ഒരു വേള ഉയര്ന്ന പോലീസ് ഉദ്യോഗസ്തര് തമ്പുകാരോട് ചോദിച്ചിരുന്നു MVR നെ തന്നെ വേണോ എന്ന്.......?ഓരോ വര്ഷവും സമൂഹത്തിലെ ഉന്നത വ്യക്തികള്, ജനപ്രതിനിധികള്, ഉന്നത ഉദ്യോഗസ്തര് തുടങ്ങി പ്രമുഖരെയെല്ലാം അതിഥികള് ആയി ടൂര്ണമെന്റില് സംബന്ധിപ്പിക്കാരുണ്ടായിരുന്നു.സൂപ്പര് സ്റ്റാര് സുരേഷ് ഗോപി, ക്രിക്കറ്റ്‌ താരം സഹീര് ഖാന് തുടങ്ങി ഒട്ടനവധി പേര് മേല്പരംബില് അതിഥികളായി എത്തിയിട്ടുണ്ട്.പല പ്രമുഖ താരങ്ങളും ടൂര്ണമെന്റില് പല ടീമുകള്കായി കളത്തില് ഇറങ്ങിയിട്ടുണ്ട്.ഇന്ത്യന് താരം IM VIJAYAN, റ്റൈറ്റാനിയം താരം അഷ്‌റഫ്‌ (പ്രാവ്), കല്കത്ത മുഹമ്മദന്സ് താരം പ്രേംനാദ് ഫിലിപ്പ്, ഗോവന് താരം ചന്ദ്രകാന്ത് നായക്, കേരള പോലീസ് താരം ബാബു രാജ് അങ്ങനെ ഒട്ടനവധി കായിക താരങ്ങള്.കെല്ട്രോണ്‍ താരവും നമ്മുടെ നാട്ടുകാരനുമായ PK CHANDRAN മേല്പരമ്പ് ടീമിന് പുറമേ ആക്മി ത്രിക്കരിപ്പൂരിനു വേണ്ടിയും NA ട്രോഫി ടൂര്നമെന്റില് ജേഴ്സി അണിഞ്ഞിട്ടുണ്ട്.ടൂര്നമെന്റില് ആദ്യ കാലങ്ങളിലെ ഒരു വര്ഷം ഏറ്റവും കൂടുതല് ഗോള് അടിക്കുന്ന കളിക്കാരനുള്ള സ്വര്ണ മെഡല് മേല്പരംബിന്റെ താരം AR അഷ്‌റഫ്‌ നേടിയിരുന്നു.എന്റെയൊക്കെ സ്കൂള് വേനലവധിയില് വലിയൊരു ആഘോഷമായിരുന്നു NA TROPHY FOOTBALL TOURNAMENT.

മേല്പരംബിന്റെ പേര് അന്യ പ്രദേശങ്ങളില് പ്രശസ്തമായത്‌ ഈ ടൂര്ണമെന്റ് മൂലമാണ് എന്നതില് സംശയമില്ല.NA ട്രോഫിയുടെ പിന്നിട്ട വഴികള് തേടിയുള്ള എന്റെ ഈ എളിയ കുറിപ്പ് പര്യവസാനിക്കുമ്പോള് കാലത്തിനും മുമ്പ് നടന്നകന്ന ചില വ്യക്തിതങ്ങളെ ഞാന് ഇവിടെ സ്മരിക്കുന്നു.MSC യില് നിന്നും NA ട്രോഫി തമ്പിനു കൈമാറുമ്പോള് തമ്പിനു പൂര്ണ പിന്തുണ നല്കുകയും ടൂര്നമെന്റുകളില് പൂര്ണ സഹകരണവും നല്കിയിരുന്ന കല്ലട്ര അബ്ബാസ്‌ ഹാജി, AM അബ്ദുള്ള (Writer).MSC യുടെ താരം, മസ്കറ്റിലെ വാഹന അപകടത്തില് മരിച്ച പാറപ്പുറം ശാഫിച്ച.ഫുട്ബോള് ജീവിതത്തില് ആവേശമായി കൊണ്ട് നടന്ന ചെറുപ്പക്കാരെ സംഘടിപ്പിച്ചു ചന്ദ്രഗിരി രൂപീകരിച്ചു ടീമിനെ വളര്ത്തിയ കടങ്കോട് മൊയ്ദുച്ച, അതേ ആവേശത്തോടെ ഫുട്ബോള് ഹരം നെഞ്ചിലേറ്റി നടന്ന അഷ്‌റഫ്‌ ചെമ്പരിക്ക.ഉത്തര മലബാറിലെ കളികളത്തില് കാല്പന്തില് ഇതിഹാസം രചിച്ച ബാവുച്ച, തൃക്കരിപ്പൂരിലെ ഗോള് കീപ്പര് തീവണ്ടി തട്ടി മരിച്ച സുരേന്ദ്രന്,മേല്പരമ്പ് ടീമുകളുടെ ഗോള് വലയം കാത്തിരുന്ന എന്നും പുഞ്ചിരിക്കുന്ന ആ മുഖം, NA ട്രോഫിയില് സംഘാടക സമിതിയില് സജീവമായി സഹകരിച്ച ആ താടി വെച്ച മുഖം.അതാണ്‌ ഇന്നും വേര്പാടിന്റെ വേദന മാറാത്ത അബൂബക്കര്. എന്നും വൈകുന്നേരം ചന്ദ്രഗിരി ഗ്രൌണ്ടില് കളിക്കാന് എത്തുന്ന ഉദുമയിലെ അബൂബക്കറിനെ ആരും മറന്നിരിക്കില്ല.ഞാന് പറയാന് വിട്ടു പോയ നമ്മെ വിട്ടു പിരിഞ്ഞ എല്ലാ വ്യക്തികളുടെ ഓര്മയ്ക് മുന്നില് എന്റെ ഈ കുറിപ്പ് ഞാന് സമര്പ്പിക്കുന്നു.

അവസാനിച്ചു.

എന്‍.. എ.ട്രോഫി ഫുട്‌ബോള്‍ ചരിത്രം - ഭാഗം 1


Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template