Headlines News :
Home » , , » സമദാനിയുടെ നബി ദിന പ്രഭാഷണം മേല്‍പ്പറമ്പിൽ (1992)

സമദാനിയുടെ നബി ദിന പ്രഭാഷണം മേല്‍പ്പറമ്പിൽ (1992)

Written By Unknown on Tuesday, 1 October 2013 | 13:28:00

Print Friendly and PDF
1992 ലെ റബിഉൽ അവ്വൽ  മാസം. മുത്ത്‌ നബി (സ) യുടെ ജന്മ ദിനം ആഘോഷിച്ച് നാടെങ്ങും പരിപാടികളും നബിദിന സമ്മേളനങ്ങളും വിപുലമായി നടന്നിരുന്നു. നമുക്ക്  മേല്‍പ്പറമ്പിലും ആഘോഷ പരിപാടികള് നടത്തണം എന്ന് ആരൊക്കെയോ അഭിപ്രായപ്പെട്ടു. അക്കാലത്ത് പള്ളി കെട്ടിടത്തിലെ ഒരു മുറിയില് നാട്ടുകാര് സംഘടിച്ച് ഓരോരുത്തരുടെയും അഭിപ്രായങ്ങളും പറഞ്ഞു ചര്ച്ച ചെയ്തു. ആരോ ഒരാള് പറഞ്ഞ അഭിപ്രായം എല്ലാവരും ഏറ്റു പറഞ്ഞു നമുക്ക് അബ്ദു സമദ് സമദാനിയെ തന്നെ കൊണ്ട് വന്നു വിപുലമായ നബി ദിന സമ്മേളനം തന്നെ നടത്താം എന്ന്. ആദ്യമായിട്ടായിരുന്നു സമദാനി മേല്‍പ്പറമ്പിൽ ഒരു പൊതു പരിപാടിക്ക് വരുന്നത്.പിന്നെ സ്വാഗത സംഘം രൂപീകരിച് സമ്മേളന വിജയത്തിനായി എല്ലാവരും രംഗത്ത് ഇറങ്ങി.


ഏഴു ദിവസത്തെ മത പ്രസംഗ പരമ്പരയും സമാപന ദിവസം സമദാനിയുടെ പ്രഭാഷണതോടെ ഒരു പൊതു സമ്മേളനം എന്നിങ്ങനെ പദ്ധതിയിട്ടു. അന്ന് പരിപാടിക്ക് വേണ്ടി സജീവമായി രംഗത്ത് ഉണ്ടായിരുന്ന പ്രമുഖർ കുന്നരിയത് ഇബ്രാഹിം, കെ. പീ. അഷ്‌റഫ്‌,
സീ. ബീ. ഹനീഫ, സഹദുല്ല, ഷാഫി ഡിംഗ് ഡോങ്..............
വയള് പരമ്പരയിൽ ഖാസി. സീ. എം ഉസ്താദ്, പള്ളിപ്പുഴാ അബ്ദുള്ള മൗലവി, ഖാസിം മുസ്ലിയാർ, ബഷീര് വെള്ളിക്കോത്, അബ്ദുള്ള മൗലവി,
തുടങ്ങിയ പ്രഗൽഭർ പ്രഭാഷണം നടത്തിയിരുന്നു.
നമ്മുടെ ബഹുമാനപ്പെട്ട ഖത്തീബ് ഉസ്താദ് ആ സമയത്ത് അസുഖം കാരണം ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
പ്രഭാഷണം ശ്രവിക്കാൻ വരുന്ന വിശ്വാസികളാൽ സമ്പന്നമായിരുന്നു എല്ലാ ദിവസത്തെയും പരിപാടികൾ.

സമാപന പൊതു സമ്മേളനത്തിന്റെ പ്രചരണം മൈക്ക് അനൗൻസ്മെന്റ് ഒക്കെയായീ നല്ല നിലയില് മുമ്പോട്ടു പോയി. പരിപാടി ദിവസം പള്ളി പരിസരത്ത് ഉയരത്തില് കെട്ടിയ സ്റ്റെജും, തോരനങ്ങലുമായി അലങ്കരിച്ചു. അസറിനു മുമ്പ് തന്നെ സമദാനി മേല്‍പ്പറമ്പില് എത്തിയിരുന്നു. സീ. ബീ ബാവച്ചയുടെ വീട്ടില് ഭക്ഷണം വിശ്രമം. വൈകുന്നേരം പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ മേല്‍പ്പറമ്പ് പരിപാടിക്ക് വന്ന ജനങ്ങളെ കൊണ്ട് വീര്പ്പു മുട്ടി. അധികം വൈകാതെ പരിപാടി തുടങ്ങി. പ്രാര്തനക്ക് ശേഷം അധികം പ്രസംഗം ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും ആകാംഷയോടെ കാത്തിരുന്ന സമദാനിയുടെ പ്രഭാഷണം തുടങ്ങി. മുത്ത്‌ നബി (സ) യുടെ മദുഹ് പറയുന്ന ആ മധുര ശബ്ദം എല്ലാവരും കാത് കൂര്പിച്ചു ശ്രവിച്ചു തുടങ്ങി.അമേരിക്കൻ ചരിത്രകാരാൻ MICHAEL H. HART 1992 ൽ പ്രസിദ്ധീകരിച്ച THE HUNDRED എന്ന പുസ്തകം ഒരു കയ്യിൽ പൊക്കി പിടിച്ചു സമദാനി തന്റെ മധുര ശബ്ദത്തിൽ ആ പുസ്തകത്തെയും ഉള്ളടക്കത്തെയും കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. അതൊരു സംഗീതം പോലെ തിങ്ങി നിറഞ്ഞ സദസ്സ് ശ്രവിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് ജീവിച്ചു പോയ 100 മഹാന്മാരെ കുറിച്ച് പറയുന്ന ആ ഗ്രന്ഥത്തിൽ അദ്ദേഹം പരിശോധിച്ച് കണ്ടെത്തിയിരിക്കുന്നത് ലോക ജനതയെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിതം അന്ത്യ പ്രവാചകന മുഹമ്മദ്‌ നബി (സ) എന്നാണെന്ന്. തന്റെ സ്വത സിദ്ധമായ ശൈലിയിൽ സമദാനി വാചാലനാവുന്നു. അല്ലാമ ഇഖ്‌ബാലിന്റെ കവിതയും നബിയുടെ മേലുള്ള സ്വലാതുമൊക്കെയായി മേല്‍പ്പറമ്പിന്റെ മണ്ണിൽ ഒരു സായാഹ്നം ഭക്തി നിർഭരമായിരുന്നു.

Posted By:
Rafi Pallippuram
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template