Headlines News :
Home » , , , » നാസ്സർ മാഹിൻ എന്ന കുന്നരിയത്ത് മാഹിൻ ഹാജി

നാസ്സർ മാഹിൻ എന്ന കുന്നരിയത്ത് മാഹിൻ ഹാജി

Written By Unknown on Wednesday, 25 March 2015 | 14:37:00

Print Friendly and PDF

"സേവനം, ആത്മാർഥത, സമർപ്പണം, വിശ്വാസ്യത, ക്രത്യ നിഷ്ടത" എന്നീ വിശേഷണങ്ങൾ ഒക്കെ ചേർത്താൽ നമുക്ക് കുന്നരിയത്ത് മാഹിൻ ഹാജിയെ കാണാൻ സാധിക്കും. ഇപ്പോൾ പ്രായം എണ്‍പതിൽ എത്തി നില്കുന്നു. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ ദീനി സേവന പ്രവർത്തനങ്ങൾ ഈ പ്രായത്തിലും അതെ ചുറു ചുറുക്കോടെ നിർവഹിക്കാൻ മാഹിൻച്ച സദാ തയ്യാറാണ്. ജമാ അത്തിന്റെയും പള്ളിയുടെയും ഓരോരോ കാര്യങ്ങൾ ചെയ്യാൻ രാവിലെ തന്നെ തന്റെ ബാഗും കക്ഷത്തിൽ വെച്ച് മാഹിൻ ഹാജി വള്ളിയോട്ടെ കയറ്റം അൽപ്പം കിതയ്ച്ചു കൊണ്ട് കയറി വരും. പ്രസന്നമായ മുഖത്തോടെ തന്റെ കർത്തവ്യങ്ങൾ ഓരോന്നായി ചെയ്തു തീർക്കാൻ അദേഹം ഒരുങ്ങി കഴിഞ്ഞിരിക്കും.

 

1935 ജനുവരിയിൽ ആയിരുന്നു ജനനം. അഞ്ചാം ക്ലാസ് വരെ മഠത്തിൽ സ്കൂളിൽ. എഴാം ക്ലാസ് വരെ കാസറഗോഡ് മുസ്ലിം ഹൈ സ്കൂളിൽ. ഇതാണ് അദേഹത്തിന്റെ സ്കൂൾ വിദ്യഭ്യാസം. നന്നേ ചെറുപ്പത്തിൽ തന്നെ കൃഷിയിൽ പിതാവിനെ സഹായിച്ചിരുന്നു. കൃഷിയോടുള്ള അടങ്ങാത്ത താല്പര്യം ഇന്നും മാഹിൻച്ചായിൽ നിക്ഷിപ്തമാണ്. വാഴകൾക്കും, തെങ്ങിനും വെള്ളം ഒഴിച്ചാണ് അദേഹത്തിന്റെ ഓരോ ദിനങ്ങളും തുടങ്ങുന്നത് തന്നെ. 

നന്നേ ചെറുപ്പത്തിൽ തന്നെ വ്യാപാര മേഖലയിലേക്കും അദേഹം ഇറങ്ങിയിരുന്നു. 1950 ല്‍ ബീഡി മൂസ്സാന്‍ചാന്റെ ഹോട്ടല്‍ കുന്നരിയത് മാഹിന്‍ ഹാജി വാങ്ങി. (ഇപ്പോള്‍ BROTHERS TRADERS ഷോപ്പ് ഉള്ള സ്ഥലം). ഈജിപ്തിലെ ജമാല്‍ അബ്ദുല്‍ നാസ്സറില്‍ ആവേശം കൊണ്ടിരുന്ന മാഹിൻച്ച ഹോട്ടലിനു പേരിട്ടു ' 'NASSAR RESTAURANT'. അങ്ങനെ മാഹിൻചാന്റെ പേര് "നാസ്സര്‍ മാഹിന്‍" എന്നായി മാറി. കുറെ കാലം അദ്ധേഹത്തിന്റെ പേര് അങ്ങിനെ തന്നെയായിരുന്നു. ഇപ്പോഴും അദ്ധേഹത്തിന്റെ തലമുറയിലെ ചിലര്‍ പറയുന്നത് 'നാസ്സര്‍ മാഹിന്‍' എന്ന് തന്നെ. 10 വർഷ കാലം ആ ഹോട്ടൽ നടത്തിയിരുന്നു. 

നാസ്സർ ഹോട്ടൽ നടത്തുന്ന കാലത്ത് മാഹിൻച്ച കടയ്ക് മുൻവശം ഒരു തെങ്ങ് നട്ടു വളർത്തിയിരുന്നു. (ഈ അടുത്ത ഷംസീർ ഷാഫി എഴുതിയിരുന്നു) അന്നത്തെ നിയമ പ്രകാരം നികുതി അടച്ചാൽ മരങ്ങൾക് പട്ട ലഭിക്കുമായിരുന്നു. അന്നത്തെ കാസറഗോഡ് തഹൽസിദാർ ആയിരുന്ന പാണ്‍ഡു രംഗ റാവു കുന്നരിയത്ത് മാഹിൻ ഹാജിയുടെ പേരിൽ പട്ട നല്കിയിരുന്നു. അത് പ്രകാരം അദേഹത്തിന് വിളവെടുപ്പിനു അർഹതയുണ്ട്. മരത്തിലോ, മരം നില്കുന്ന സ്ഥലതിലോ യാതൊരു വിധ അവകാശവും ഇല്ല. ആദ്യം നികുതി നല്കിയിരുന്നത് 1.50 രൂപ, പിന്നീട് 4 ഉം, 8 ഉം. അവസാനം 8 ൽ നിന്നും ഒറ്റയടിക്ക് 80 ആയി ഉയർത്തി. മാഹിൻ ഹാജി തന്നെയാണ് നികുതി നല്കി വരുന്നത്. വിളവെടുപ്പായി ലഭിക്കുന്ന തേങ്ങകൾ മേല്പറമ്പ് പള്ളിക്ക് നല്കി വരുന്നു. 

1965 ൽ തന്റെ മുപ്പതാമത്തെ വയസ്സിൽ മാഹിൻച്ച ദുബായിലേക്ക് യാത്ര തിരിച്ചു. ഗൾഫ്‌ കുടിയേറ്റം തുടങ്ങിയ കാലത്ത് തന്നെ അദേഹവും സ്വപ്ന ഭൂമിയിൽ സ്വപ്നങ്ങൾക് ചിറക് നല്കാൻ എത്തിയിരുന്നു. ആദ്യത്തെ ഒരു വർഷം ബ്രിട്ടീഷ്‌ പട്ടാളത്തിൽ ജോലി ചെയ്തു. പിന്നീട് ഒരു വർഷം ദുബൈ ഡിഫൻസിലും ജോലി ചെയ്തു. അതിനു ശേഷം അദേഹം ഗൾഫിലും വ്യാപാര മേഖലയിലേക്ക് തന്നെ ഇറങ്ങി. റാഷിദ് ആശുപുത്രിയുടെ നിർമാണം നടക്കുമ്പോൾ അദേഹം ഒരു കാന്റീൻ രണ്ട് നടത്തിയിരുന്നു. അതായിരുന്നു അദേഹത്തിന്റെ ഗൾഫ്‌ ജീവിതത്തിലെ വഴി തിരിവ് തന്നെ. അതിനു ശേഷം ദുബൈ മത്സ്യ മാർകെറ്റിൽ ഒരു ടീ സ്റ്റാളിൽ 8 വർഷം കച്ചവടം ചെയ്തിരുന്നു. അതിനു ശേഷം ഷാർജ ഖാദിസ്സിയയിൽ ഒരു ഗ്രോസറി തുടങ്ങി വർഷങ്ങളോളം കച്ചവടം ചെയ്തു. എണ്പതുകളുടെ അവസാനത്തോടെ അദേഹം പ്രവാസ ജീവിതത്തിന് വിരാമമിട്ടു. 

ഇപ്പോൾ മേല്പറമ്പിലുള്ള "HILL TOP RESTAURANT " തുടങ്ങിയിരുന്നത് കുന്നരിയത്ത് മാഹിൻ ഹാജി ഗൾഫ്‌ ജീവിതം മതിയാക്കി നാട്ടിൽ വന്നപ്പോളായിരുന്നു. രണ്ട് വർഷം കച്ചവടം ചെയ്തു അദേഹം ഒഴിഞ്ഞു. മരവയൽ ഹനീഫ പള്ളി കെട്ടിടത്തിൽ 1991 ൽ തുടങ്ങിയിരുന്ന "ഫാഷൻ ഫാൻസി" അവരിൽ നിന്നും മാഹിൻച്ച വാങ്ങി കുറച്ചു കാലം കച്ചവടം നടത്തിയിരുന്നു. 

1996 ൽ മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിച്ച അദേഹം ആ വർഷം നടന്ന പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ആയി മത്സരിച്ചു വിജയിച്ചു. ഒരു പഞ്ചായത്ത് അംഗം എന്ന നിലയിൽ തന്റെ ഇടപെടലുകൾ കൊണ്ട് ശോഭിക്കാൻ കുന്നരിയത്ത് മാഹിൻ ഹാജിക്ക് സാധിച്ചിട്.

സ്കൂൾ പഠന കാലത്ത് തന്നെ മാഹിൻ ഹാജി സാമുഹ്യ പ്രവർത്തനങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കൗമാര പ്രായത്തിൽ തന്നെ തന്റെ സംഘാടക മികവ് നാട്ടിൽ പ്രതിഫലിച്ചതാണ്. 1953 ല് അക്കാലത്ത് മേല്പറമ്പിലെയും പരിസര പ്രദേശത്തെയും ഏതാനും ചെറുപ്പക്കാര് ചേർന്ന് ഒരു സാമൂഹിക സാംസ്കാരിക സംഘടന രൂപീകരിക്കാന് തീരുമാനിച്ചു. വില്ലേജ് പരോപകാര സംഘം രൂപീകരിക്കാൻ വേണ്ടി ഒത്തു കൂടിയവർ അവസാനം യങ്ങ് മെൻ മുസ്ലിം അസോസിയേഷൻ രൂപീകരിച്ചു. മുനീറുൽ ഇസ്ലാം മദ്രസ്സ വരുന്നതിന് മുമ്പ് മേല്പറമ്പിൽ ഒരു ദീനി പഠന കേന്ദ്രം രണ്ടു മുഹല്ലിംകളെ നിയമിച് കൊണ്ട് അസോസിയേഷൻ നടത്തിയിരുന്നു. അതിന് എല്ലാം നേത്രത്വം നല്കിയിരുന്നത് കുന്നരിയത് മാഹിൻ ഹാജി തന്നെയായിരുന്നു. (സംഘടനയെ കുറിച്ച് മുമ്പൊരിക്കൽ എഴുതിയിരുന്നു.)

കുട്ടി കാലത്ത് തന്നെ പള്ളി പരിപാലനം മാഹിൻച്ച നടത്തുമായിരുന്നു. ആദ്യ കാലത്ത് മേല്പറമ്പ് പള്ളിയുടെ ഹൌളിൽ വുളു ചെയ്യുന്നതിന് വേണ്ടി വെള്ളം കിണറിൽ നിന്നും കോരി നിറക്കലായിരുന്നു. അക്കാലത്ത് ഹൌളിൽ വെള്ളം നിറക്കാൻ മാഹിന്ച്ചയും ഉണ്ടാവുമായിരുന്നു. 

1970 കളുടെ തുടക്കത്തിൽ ഗൾഫിൽ രൂപീകരിച്ച KMCD (KEEZHUR , MELPARAMBA , CHEMBARIKA , DELI ) യിൽ കെ. ആർ. ആമുച്ച, ഈ അടുത്ത വിട പറഞ്ഞ കുന്നരിയത് ആമു ഹാജി, ആമിഞ്ഞി ഉസ്താദ് തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിക്കാൻ മാഹിന്ചായും ഉണ്ടായിരുന്നു. 
KMCD യുടെ pravarthanam നിലച്ചപ്പോൾ ദുബായിലും ഷാർജയിലും ഉള്ള മേല്പറമ്പ് മഹൽ നിവാസികളെ സംഘടിപ്പിച്ച് ജമാ അത്ത് കമ്മിറ്റി രൂപീകരിച്ചു ജമാ അതിന് വേണ്ടി പ്രവർത്തിക്കാൻ കുന്നരിയത് മാഹിൻ ഹാജിയും കൂട്ടരും മുന്നിട്ടിറങ്ങി പ്രവർത്തിച്ചു. അങ്ങനെ പ്രവാസ മണ്ണിലും നാടിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കാൻ ആത്മ സമർപ്പണവുമായി കുന്നരിയത് മാഹിൻ ഹാജി എന്നും സേവന പാതയിൽ തന്നെ. 

മേല്പറമ്പ് ജമാ അത്തിന്റെ എക്കാലത്തെയും മികച്ച സെക്രട്ടറി ആയിരുന്ന അന്തുർഞിചാന്റെ വേർപാടിന് ശേഷം സെക്രടറി ആയിരുന്ന ഉംബായിച ഒഴിഞ്ഞ ശേഷം ഇത് വരെയായി പല പീരീഡ്‌ ആയി സെക്രെടറി സ്ഥാനം അലങ്കരിക്കുന്നത് കുന്നരിയത് മാഹിൻ ഹാജിയാണ്. അതിന് മുമ്പ് മദ്രസ്സയുടെ ചുമതല വഹിച്ചിരുന്നു. ഇന്ന് ഇപ്പോൾ അദേഹം 80 വയസ്സിന്റെ നിറവിൽ. തളരാത്ത മനസ്സുമായി അദേഹം പള്ളി പരിപാലനവും കമ്മിറ്റിയുടെ മറ്റു ആവശ്യങ്ങളും നിർവഹിക്കുന്നതിന് വേണ്ടി രാവിലെ മുതൽ തന്റെ നടത്തം തുടങ്ങും. അന്നന്ന് ചെയ്യേണ്ട ഉത്തരവാദിത്വം ചെയ്തു തീർക്കാതെ അദേഹം ഉറങ്ങാറില്ല. ക്രത്യ നിഷ്ടതയാണ് മാഹിന്ചാന്റെ മറ്റൊരു ക്വാളിറ്റി. ഇടപാടുകളിൽ അദേഹം സസൂക്ഷം പാലിക്കുന്നതും എല്ലാ മാസ്സവും ചേരുന്ന ജമാ അത് മീറ്റിങ്ങിലെ കണക്ക് അവതരണത്തിൽ CASH IN HAND എന്ന് പറയാതെ നോട്ടുകളും നാണയങ്ങളും വരെ സഭയ്ക്ക് മുമ്പിൽ വെക്കും. അതൊക്കെ തന്നെയാണ് മാഹിന്ച്ചയിലെ വിശ്വാസതയും. 

നാഥാ, ഇനിയും ഒരുപാട് കാലം ഈ സമൂഹത്തെയും, സമുദായത്തെയും, പരിശുദ്ധ പള്ളി പരിപാലനത്തിനും കുന്നരിയത് മാഹിൻ ഹാജിക്ക് ആയുസ്സും, ആരോഗ്യവും നല്കട്ടെ എന്ന് പ്രാർഥിക്കുന്നു........ (ആമീൻ) 

Posted By:

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template