Headlines News :
Home » , , , » മേല്‍പ്പറമ്പിലെ ആദ്യത്തെ ഡോക്ടര്‍ എം. സീ. ഉമ്പുച്ച

മേല്‍പ്പറമ്പിലെ ആദ്യത്തെ ഡോക്ടര്‍ എം. സീ. ഉമ്പുച്ച

Written By Unknown on Saturday, 4 April 2015 | 17:25:00

Print Friendly and PDF
"എല്ലാ വക്തിലും പള്ളിയിലേക്ക് അതി വേഗത്തിൽ നടന്ന് വരുന്ന കുറിയ മനുഷ്യനെ ആരും മറന്നിരിക്കില്ല. പ്രാർഥനയിലും, ജീവിതത്തിലും സൂക്ഷമത പാലിച്ച് കൂടുതൽ കൂടുതൽ ദീനി അറിവുകൾ നേടാൻ ശ്രമിച്ചിരുന്ന എം. സീ. ഡോക്ടർ" 

ഡോക്ടര്‍ എം. സീ. ഇബ്രാഹിം, എം. സീ. ഉമ്പുച്ചാ എന്നും എം. സീ. ഡോക്ടർ എന്നുമാണ് എല്ലാവരും അദ്ധേഹത്തെ വിളിച്ചിരുന്നത്‌. അദ്ധേഹം മൊഗ്രാൽ ചൂത്ര് വളപ്പ് കുടുംബാംഗം (Mogral Choothrvalapp ). ജനനം 1926 സെപ്റ്റംബര്‍ 16. ഹൈ സ്കൂള്‍ വിദ്യാഭ്യാസം കാസറഗോഡ് ബോര്‍ഡ്‌ ഹൈ സ്കൂളില്‍ നിന്ന്. (ഇന്നത്തെ കാസറഗോഡ് ജീ. എച്. എസ്). മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും ഹോമിയോ ഡിപ്ലോമ. മൊഗ്രാൽ, പള്ളിക്കര, മേല്പറമ്പ് എന്നിവിടങ്ങളിലാണ് അദേഹം ഡോക്ടർ ആയി പ്രാക്ടീസ് ചെയ്തിരുന്നത്.

 

ഡോക്ടർ കല്ല്യാണം കഴിച്ചിരുന്നത് കോച്ചനാട് തറവാട് അംഗമായിരുന്ന മാക്കോട് മുഹമ്മദ്‌ എന്നവരുടെ മകൾ മറിയംബി (ചെമനാട് ഗ്രാമ പഞ്ചായത്ത് മുൻ അംഗം) എന്നവരെയാണ്. പിന്നീട് അദേഹം മേല്പറമ്പിൽ തന്നെ സ്ഥിര താമസമാക്കി. കാസറഗോഡ് ജില്ലയിൽ തന്നെ സാമുഹിക, സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യം എം. സീ. ജാബിറിന്റെ വന്ദ്യ പിതാവ്.

മേല്പറമ്പ് പള്ളിക്ക് എതിർ വശത്തുണ്ടായിരുന്ന കെട്ടിടത്തില്‍ അദേഹം കുറേ കാലം ക്ലിനിക്‌ നടത്തിയിരുന്നു. മേല്പറമ്പിലെയും പരിസര പ്രദേശത്തെയും ആളുകള്‍ ചികിത്സയ്ക് വേണ്ടി ആശ്രയിച്ചിരുന്നത് എം. സീ. ഡോക്ടറെ ആയിരുന്നു. 
ലഭ്യമായ വിവരപ്രകാരം മേല്പറമ്പിലെ ആദ്യത്തെ ഡോക്ടർ അദേഹം തന്നെ. പരിശോധനയ്ക്ക് ഫീസ്‌ വാങ്ങണം എന്ന് അദേഹത്തിന് ഒരിക്കലും നിർബന്ധം ഉണ്ടായിരുന്നില്ല. നിർധരർക്കു തികച്ചും സൌജന്യമായി ചികിത്സയും മരുന്നും നല്‍കിയിരുന്നു ഇദ്ദേഹം. പഴയ തലമുറയില്‍ ഉള്ളവര്‍ക് അദ്ദേഹം വലിയൊരു ആശ്വാസമായിരുന്നു. സ-അദിയ യത്തീംഖാനയിലെ കുട്ടികളെ അദേഹം തന്റെ ജീവിത അവസാനം വരെ സൗജന്യമായി തന്നെയായിരുന്നു പരിശോധിച്ചിരുന്നത്. എല്ലാ ശനിയാഴ്ചകളിലും സ്വദേശമായ മൊഗ്രാലിൽ പോയി രോഗികളെ പരിശോധിക്കാറുണ്ടായിരുന്നു.
ഡോക്ടർ എന്ന തന്റെ പ്രൊഫഷൻ ഒരു ജീവിത ഉപാതിയാക്കി മാറ്റാതെ ജനങ്ങളെ സേവിക്കുക എന്ന മെഡിക്കൽ സിദ്ധാന്തം അദേഹം ജീവിതത്തിൽ പ്രവർത്തിച്ച് കാണിച്ചു. ഒരു ദിവസം ഒരു രോഗി രണ്ടു പ്രാവശ്യം ഒരു ഡോക്ടറെ കണ്ടാൽ രണ്ടു വട്ടവും ഫീസ്‌ വാങ്ങുന്നവർ എം. സീ. ഡോക്ടറെ കണ്ടു പഠിക്കട്ടെ. 

ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ അഗാതമായ പാണ്ഡിത്യം ഉണ്ടയിരുന്നു. ഇസ്ലാമിക വിഷയങ്ങള്‍ പഠിക്കുന്നതില്‍ അതീവ താല്പര്യം കാണിച്ചിരുന്നു. നമ്മുടെ ബഹുമാനപ്പെട്ട ഖത്തീബ് ഉസ്താദിന്റെ അടുത്തിരുന്നു ദീനി വിഷയങ്ങള്‍ ചോദിച്ചറിഞ്ഞു പഠിക്കുമായിരുന്നു. റമസാനില്‍ ധന ശേഖരനാര്‍ത്ഥം പള്ളിയില്‍ പ്രസംഗിക്കാന്‍ വരുന്ന എല്ലാവരുടെയും പ്രസംഗങ്ങള്‍ ഡോക്ടർ ശ്രദ്ധിച്ചു കേള്‍കുമായിരുന്നു. അത് ചെറിയ കുട്ടികളുടെത് ആയാല്‍ പോലും. എല്ലാവരോടും വിനയത്തില്‍ മാത്രം പെരുമാറിയിരുന്നു ഉമ്പുച്ചാ. ദീനി ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ട് സൂക്ഷ്മതയാര്‍ന്ന ജീവിതം. എല്ലാ വക്തിലെ നമസ്കാരത്തിലും ആദ്യ ജമാഅത്തില്‍ ഒന്നാം നിരയില്‍ തന്നെ എത്തുമായിരുന്നു. പരിശുദ്ധ റമസാനിലെ അവസാനത്തെ പത്തിൽ പള്ളിയിൽ ഇഹ്തികാഫ്‌ ഇരിക്കാറുണ്ടായിരുന്നു. 

സൗത്ത് ഇന്ത്യ ഹോമിയോ ഡോക്ടർ അസോസിയേഷൻ ജനറൽ സെക്രടറി ആയി ഏഴു വർഷം പ്രവർത്തിച്ചിരുന്നു. സാമുഹിക പ്രവര്‍ത്തനങ്ങളില്‍ അതീവ തല്പരന്‍ ആയിരുന്ന ഡോക്ടർ മേല്പരമ്പ് ജമാഅത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008 നവംബര്‍ 6 ന് അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു. പതിറ്റാണ്ടുകള്‍ ഒരു പ്രദേശത്തെ ജനങ്ങളെ ചികിത്സിച്ച ഡോക്ടർ പഴയ തലമുറയില്‍ മാത്രം ഇന്നും ഓർക്കപ്പെടുന്നു.
അദേഹത്തെയും നമ്മെയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടേണമേ..... (ആമീൻ)

Posted By:


Share this article :

2 comments :

  1. Bhagam moonninaay kaathirikkunnu

    ReplyDelete
  2. ഒരു അറേബ്യന്‍ പ്രണയകഥ (ഭാഗം 3) http://goo.gl/8O9I7l

    ReplyDelete

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template