Headlines News :
Home » , , , » കടവത്ത് അഹമദ് മാസ്റ്റർ എന്ന ആമിഞ്ഞി മാസ്റ്റർ

കടവത്ത് അഹമദ് മാസ്റ്റർ എന്ന ആമിഞ്ഞി മാസ്റ്റർ

Written By Unknown on Wednesday, 22 April 2015 | 15:54:00

Print Friendly and PDF

"അക്ഷരങ്ങളോടും, പള്ളികുടത്തോടും മുഖം തിരിച്ചു നടന്ന ഒരു സമൂഹത്തിന് അറിവുകൾ പകർന്ന് നല്കിയ ഗുരു വന്ദ്യൻ ആരോടും പറയാതെ നടന്നകന്നു. പക്ഷെ, എല്ലായ്പ്പോഴും അദേഹം പകർന്ന് നല്കിയ അറിവുകൾ പ്രകാശിക്കുന്നുണ്ടായിരുന്നു".

 

കടവത്ത് അഹമദ് മാസ്റ്റർ എന്ന ആമിഞ്ഞി മാസ്റ്റർ. മേല്പറമ്പ് കടവത്തായിരുന്നു അദേഹത്തിന്റെ വീട്. ഇപ്പോൾ അദേഹത്തിന്റെ മക്കൾ എല്ലാവരും കട്ടക്കാൽ ഇടുവുങ്കാലിൽ താമസം. 1933 ലായിരുന്നു അദേഹത്തിന്റെ ജനനം. പരമ്പരാഗത പണ്ഡിത കുടുംബമായിരുന്നു അദേഹത്തിന്റേത്. പ്രാഥമിക വിദ്യാഭ്യാസം മഠത്തിൽ സ്കൂളിൽ. പിന്നീട് SSLC വരെ തളങ്കര മുസ്ലിം ഹൈ സ്കൂളിൽ. അക്കാലത്ത് പൊതുവെ ഭൗതിക വിദ്യാഭ്യാസത്തിനു കാണിച്ച അകൽച്ച മാസ്റ്ററുടെ കുടുംബത്തിലും ഉണ്ടായിരുന്നു. പക്ഷെ, എല്ലാ എതിർപ്പുകൾ അവഗണിച്ച് മായിപ്പാടി ഡയറ്റിൽ നിന്നും അദേഹം TTC പൂർത്തിയാക്കി അദ്ധ്യാപനതിനായി ഇറങ്ങി തിരിച്ചു. ആദ്യം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത് താൻ ബാല പാഠങ്ങൾ കരസ്ഥമാക്കിയ മഠത്തിൽ സ്കൂളിൽ തന്നെ. കുറച്ചു വർഷങ്ങൾ മാത്രമേ അദേഹം അവിടെ ജോലി ചെയ്തിരുന്നുള്ളൂ. മഠത്തിൽ നിന്നും പള്ളിക്കര മുക്കൂട് ഗവണ്‍മെന്റ് സ്കൂളിലേക്ക് മാറി പോയി. കുറച് കാലം അവിടെ ജോലി ചെയ്ത ശേഷം 1960 ൽ വീണ്ടും മഠത്തിൽ സ്കൂളിലേക്ക് തന്നെ തിരിച്ചു വന്നു 8 വർഷം മഠത്തിൽ ജോലി ചെയ്തു. 1968 ൽ തളങ്കര തെരുവത്ത് എൽ. പീ. സ്കൂളിലേക്ക് മാറിപ്പോയി 10 വർഷം അവിടെ ജോലി ചെയ്തിരുന്നു. 1978 ൽ തളങ്കര പടിഞ്ഞാർ എൽ. പീ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. 5 വർഷം മാത്രമേ അവിടെ ജോലി ചെയ്തിരുന്നുള്ളൂ. തങ്കര പടിഞ്ഞാർ സ്കൂളിൽ സർവീസിൽ ഇരിക്കെ 1983 നവംബർ മാസത്തിൽ അഹമദ് മാസ്റ്റർ ഈ ലോകത്തോട്‌ വിട പറഞ്ഞു. ഞരമ്പ്‌ സംബന്ധമായ അസുഖം അദേഹത്തിന് ഉണ്ടായിരുന്നെങ്കിലും പെട്ടെന്നുള്ള മരണമായിരുന്നു. 

താൻ ജോലി ചെയ്ത സ്ഥലങ്ങളിലൊക്കെ അവിടത്തെ സമൂഹത്തിന്റെ സാമുഹികവും, വിദ്യഭ്യാസവുമായ മാറ്റങ്ങൾക്ക് നേത്രത്വം നല്കാൻ അദേഹത്തിന് സാധിച്ചിരുന്നു. ചെറു പ്രായത്തിൽ തന്നെ സാമുഹിക രംഗത്ത് എല്ലാം സജീവമായിരുന്ന അദേഹം എല്ലാ സാമുഹിക സാംസ്കാരിക വിഷയങ്ങളിൽ ആ പ്രദേശത്തിന്റെ നിറ സാനിദ്ധ്യമായിരുന്നു. ദേശീയ പ്രസ്ഥാനത്തിൽ ആക്രഷ്ടനായിരുന്ന അഹമദ് മാസ്റ്റർ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് അനുഭാവിയായിരുന്നു. അദേഹം ഖദർ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ദേശീയ നേതാക്കളുടെ ചിത്രങ്ങൾ വീടിന്റെ ചുമരുകളിൽ തൂക്കിയിട്ടിരുന്നു. 

വ്യവസായ പ്രമുഖനായിരുന്ന പരേതനായ കെ. എസ്. അബ്ദുള്ള, വ്യവസായിയും കോണ്ഗ്രസ് നേതാവുമായ എൻ. എ. മുഹമ്മദ്, ഒറവങ്കര ഇബ്രാഹിം തുടങ്ങിയവർ മാഷുടെ സഹപാഠികളാണ്. ഇവരോടൊക്കെ വളരെ അടുത്ത ആത്മ ബന്ധം അദേഹം പുലർത്തിയിരുന്നു. കാസറഗോഡും പരിസരത്തുമായി വലിയൊരു സൗഹ്ര് ദ വലയം അദേഹം ഉണ്ടാക്കിയിരുന്നു. ഒറവങ്കര ഹനീഫ അപ്സര, പരേതനായ അപ്സര പോക്കർ തുടങ്ങിയവർ ശിഷ്യന്മാരാണ്.

അദേഹത്തിന്റെ മഗ്ഫിറത്തിനായി പ്രാർഥിക്കുന്നു............(ആമീൻ) 

Posted By:
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template