Headlines News :
Home » , , , » മറക്കാനാവുമോ ചളയങ്കോട്‌ തോണി അപകടം!

മറക്കാനാവുമോ ചളയങ്കോട്‌ തോണി അപകടം!

Written By Unknown on Wednesday, 10 June 2015 | 11:52:00

Print Friendly and PDF
ഓർമ്മകൾ മരിക്കുമോ 
ഓളങ്ങൾ ഒഴുകി നീങ്ങിയാലും 
തീരം നമുക്ക് സമ്മാനിക്കുന്ന സംഗീതം 
ദുരന്തങ്ങൾ മായ്ച്ചു കളയുന്നു.

എൻ പുഴ ശാന്തമായ് ഒഴുകട്ടെ 
ഇളം തെന്നൽ വീശിയും 
മഞ്ഞു പെയ്യുന്ന രാവിൽ
സുഗന്ധം പരത്തിയും.ശാന്തമായൊഴുകുന്ന ചന്ദ്രഗിരി പുഴ. നയന മനോഹരമായ പ്രക്രതി ഭംഗി. ഓളങ്ങളിൽ വിരിയുന്ന സംഗീതവും ഇളം തെന്നലിന്റെ സുഗന്ധവും. അറബി കടലിനോട് മുത്തമിട്ടു നിൽക്കുന്ന ചന്ദ്രഗിരിയുടെ തീരത്തിരുന്ന് വശ്യമായ മനോഹാരിത ആസ്വദിക്കാൻ ആരും കൊതിച്ചു പോവും. ഞാൻ നിങ്ങളെ കൊണ്ട് പോവുന്നത് ആ പ്രക്രതി ഭംഗി ആസ്വദിക്കാനല്ല. നാല് പതിറ്റാണ്ട് മുമ്പ് നമ്മുടെ നാടിനെ നടുക്കിയ വലിയൊരു ദുരന്തത്തിന്റെ ഓർമക്കയത്തിലേക്ക്. നമ്മുടെ നാട് ഇന്നേ വരെ കണ്ടത്തിൽ വെച്ചേറ്റവും വലിയ ദുരന്തം. അതാണ്‌ ചളയങ്കോട്‌ കടവിലുണ്ടായ തോണി അപകടം. ഇന്നത്തെ പോലെ റോഡ്‌ ഗതാഗതം പുരോഗമിക്കുന്നതിന് മുമ്പ് എല്ലാവരും "അക്കര" (കാസറഗോഡ്) പോവാൻ ആശ്രയിച്ചിരുന്നത് കടത്ത് തോണിയായിരുന്നു. "ബ്രാഹ്മണൻ കുഴി" എന്ന് കേട്ടിട്ടുണ്ടോ....? അന്നും ഇന്നും എല്ലാവരും ഭീതിയോടെ പറയുന്ന കുഴിയാണത്. ചളയങ്കോട്‌ കടവിനോട് ചേർന്ന് വലിയ ആഴത്തിലുള്ള കുഴി. അതൊരു അപകട ഗർതമായി പറയപ്പെടുന്നു. നാല് പതിറ്റാണ്ട് മുമ്പത്തെ ആ ദുരന്തത്തിലേക്ക് ഒരു ഫ്ലാഷ് ബാക്ക്.

1977 ഫെബ്രുവരി 5 രാവിലെ പത്തു മണിയോട് അടുത്ത സമയം. ചളയങ്കോട്‌ സ്വദേശി അബൂചാന്റെ തോണി. പതിവ് പോലെ കുറെ യാത്രക്കാർ. കൂടാതെ കാസറഗോഡ് മുസ്ലിം ഹൈ സ്കൂളിൽ നടക്കുന്ന അറബിക് കലാ മേളയിൽ മാപ്പിള പാട്ട് മത്സരത്തിലും, ക്വിസ് മത്സരത്തിലും പങ്കെടുക്കാൻ ചന്ദ്രഗിരി സ്കൂളിലെ മിടുക്കരായ കുറച്ചു വിദ്യാർഥികളും അവരെ അനുകമിച്ച് ഏതാനും അധ്യാപകരും. തോണിയിൽ കയറിയ ആളുകൾ അനുവദിച്ചതിലും കൂടുതലായിരുന്നു. തോണിക്കാരൻ അബൂചായും സ്കൂൾ അധ്യാപകരും അക്കാര്യം മുന്നറിയിപ്പ് നല്കി.

 
സ്കൂളിൽ പരിപാടിക്ക് ക്രത്യ സമയത്ത് തന്നെ റിപ്പോർട്ട്‌ ചെയ്യണം. ബാക്കി എല്ലാവർക്കും അവരുടെതായ തിരക്ക്. ആരും ഇറങ്ങാൻ കൂട്ടാക്കിയില്ല. പിന്നെ അബൂച്ച പതുക്കെ പതുക്കെ തുഴഞ്ഞു തുടങ്ങി. തോണി അൽപാല്പം നീങ്ങി കൊണ്ടിരുന്നു. പക്ഷെ അതികം നീങ്ങിയില്ല. അമിത ഭാരം കാരണം തോണി ശരിക്കും നീങ്ങുന്നില്ല. അവസാനം അത് തന്നെ സംഭവിച്ചു. അമിത ഭാരം കാരണം തോണി മറിഞ്ഞു. അതും ബ്രാഹ്മണൻ കുഴി എന്ന് പറയുന്ന അതെ ഭാഗത്ത്‌. 

ഇന്നത്തെപോലെ വാർത്ത മാധ്യമങ്ങൾ ഒന്നുമില്ലാത്ത അക്കാലത്ത് നാടിനെ നടുക്കിയ ദുരന്ത വാർത്ത ഒരു ചെവിയിൽ നിന്നും മറ്റു ചെവികളിലെക്കായി പരന്നു. കേട്ടത് ശരിയാവല്ലേ എന്ന് പ്രാർഥിച്ചു കൊണ്ട് എല്ലാവരും കടവിലേക്ക് ഓടി. നിശ്ചലമായ ഏഴു ശരീരങ്ങളെ കണ്ടവർ കണ്ടവർ ഞെട്ടി തരിച്ചു. അക്ഷരാർത്ഥത്തിൽ ഒരു പ്രദേശം മുഴുവൻ ഈ അപകട വാർത്തയിൽ സ്തംഭിച്ചു പോയി. 

മരിച്ച ഏഴു പേരിൽ മൂന്നു വിദ്ധ്യാർത്തികളും നാല് മുതിർന്നവരും. മരിച്ചവർ മേല്പറമ്പ് എ. എച്. ഹസ്സൈനാർചാന്റെ മകൻ താഹിർ (9), ബീ. എച്ച് ഹംസാന്റെ ജേഷ്ട്ടൻ ഇസ്മായിൽ (9), കളനാട് പരേതനായ മൊയ്തുചാന്റെ മകൻ മുഹമ്മദ്‌ കുഞ്ഞി (14) എന്നീ വിദ്ധ്യാർത്തികളും കളനാട് നഫീസ ഭർത്താവ് മുഹമ്മദ്‌ കുഞ്ഞി മൊഗ്രാൽ, പരവനടുക്കം സ്വദേശി ഒരു ആശാരിയും അവരുടെ ഭാര്യയും. ബാക്കിയുള്ളവർ രക്ഷപ്പെട്ടവർ എങ്കിലും അപകടത്തിൽ മരിച്ച നഫീസ മുഹമ്മദ്‌ കുഞ്ഞി ദമ്പതികളുടെ ഒരു വയസ്സ് മാത്രം പ്രായമുള്ള പിഞ്ചൊമന മകൻ സലാം അത്ഭുതകരമായി രക്ഷപ്പെട്ടത് ഇന്നും എല്ലാവരും ഓർക്കപ്പെടുന്നു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ തന്നെ യതീമാക്കി റബ്ബിന്റെ വിധിക്ക് മുമ്പിൽ കീഴടങ്ങിയ തന്റെ മാതാ പിതാക്കളെ ഓർത്ത് സലാം വളർന്നു വലുതായി. ഇപ്പോൾ അദേഹം മസ്കത്തിലാണ്. 

പതിയെ പതിയെ എല്ലാവരും നാടിനെ നടുക്കിയ ദുരന്തം മറന്നു. 1990 ൽ ചന്ദ്രഗിരി പാലം ഗതാഗത്തിന് തുറന്നു കൊടുക്കുന്നത് വരെ ചളയങ്കോട്‌ കടവിലൂടെയുള്ള തോണി യാത്ര തുടർന്നു. ബ്രാഹമണൻ കുഴിയും, വളഞ്ചൻ കെട്ട് എന്ന് പറയുന്ന തുയ്പ്പും എല്ലാവരെയും ഭയപ്പെടുത്തി കൊണ്ടിരുന്നു. എന്നാലും ഇടയ്കെങ്കിലും ആ ദുരന്തത്തെ അയവിറക്കാരുണ്ടായിരുന്നു. 

ചളയങ്കോട്‌ തോണി അപകടത്തിന്റെ സ്മാരകമായി ഈ അടുത്ത കാലം വരെ കളനാട് പള്ളിയുടെ മുൻ വശം ഒരു ചെറിയ കെട്ടിടം ഉണ്ടായിരുന്നു. അകാലത്തിൽ വിട പറഞ്ഞ തന്റെ മക്കളുടെ സ്മരണയ്ക്കായി കളനാട് മൊയ്തുച (താഹിറും, മുഹമ്മദ്‌ കുഞ്ഞിയും സഹോദരികളുടെ മക്കളായിരുന്നു.) കളനാട് പള്ളിക്ക് വേണ്ടി ഒരു മൂത്ര പുര പണിതു നല്കിയിരുന്നു. അക്കാലത്ത് പള്ളിയിൽ പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ സൗകര്യം ഇല്ലായിരുന്നു. പിന്നീട് പള്ളിയുടെ സമീപത്തു തന്നെ മൂത്ര പുര വന്നപ്പോൾ ആ സ്മാരകം പീടിക മുറിയാക്കി മാറ്റി. ഈ അടുത്ത് റോഡ്‌ വികസനത്തിന്റെ ഭാഗമായി ആ കെട്ടിടം പൊളിച്ചു മാറ്റി. ഇന്നിപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രം കാണാം. ആ സ്മാരകം പൊളിച്ചു മാറ്റിയതോടെ വലിയൊരു ദുരന്തത്തിന്റെ ബാക്കി വെച്ച ഓർമ്മകൾ മായുമെങ്കിലും സ്വന്തം മക്കളെ നഷ്ട്ടപ്പെട്ട മാതാ പിതാക്കളും സഹോദരങ്ങളും നീറുന്ന മനസ്സുമായി ഇന്നും ജീവിക്കുന്നു. നമ്മുടെ നാട് ആദ്യമായി അനുഭവിച്ച ആ ദുരന്ത വേദന ആദ്യത്തെതും അവസാനത്തെതുമായി മാറട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം. നമുക്ക് മുമ്പേ നടന്നകന്ന എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം.

Posted By:
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template