Headlines News :
Home » , , » മാപ്പിള കവി ദേളി മൊയ്തു മൗലവി

മാപ്പിള കവി ദേളി മൊയ്തു മൗലവി

Written By Unknown on Wednesday, 10 June 2015 | 11:41:00

Print Friendly and PDF
നമ്മുടെ പ്രദേശത്ത് ജീവിച്ചു മരിച്ചു പോയ പൂർവികരുടെ സാഹിത്യ ബന്ധങ്ങളെയും സാഹിത്യ സംഭാവനകളെയും പരിശോധിക്കുമ്പോൾ ലഭിക്കുന്ന അക്കാലത്തെ പ്രശസ്ത മാപ്പിള കവിയും പണ്ഡിതനുമായ ദേളിയിലെ മൊയ്തു മൗലവിയെ കുറിച്ച് നമുക്ക് പറയേണ്ടി വരും. 

"മൗലാനൽ ഖാളിയ്യുൽ മർഹൂമു അല്ലാമ 
മൗലവി മുഹമ്മദ്‌ ജംഹരി എന്നവർ 
ഔലാ മനാഖിബയ് ഓതാൻ ഉതക് അല്ലാ 
അവരെ ഹഖാൽ എങ്കൾ ഹാജത്ത് വീട്ടല്ലാഹ്"

ചെമ്പരിക്ക ഖാസിയായിരുന്ന സീ. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരെ കുറിച്ച് രചിച്ച "ജംഹരി" മാലയിലെ ചില വരികളാണ് മുകളിൽ.

ഒരു കാലത്ത് വളരെ പ്രശസ്തവും വളരെയധികം ആസ്വാദകവ്രന്ദം ഉണ്ടായിരുന്ന ഒരു കാവ്യ ശാഖയാണ്‌ മാലപ്പാട്ട്. പ്രശസ്ത വ്യക്തിത്വങ്ങളെ, സംഭവങ്ങളെ സംബന്ധിചെല്ലാം അതിന്റെ ചരിത്ര വശങ്ങൾ എല്ലാം ഉൾപ്പെടുത്തി മാലപ്പാട്ട് രചിക്കാരുണ്ടായിരുന്നു.


മാലപ്പാട്ട് രചനയിൽ ഉത്തര കേരളത്തിൽ പേര് കേട്ട മുൻ തലമുറയിലെ ഒരു പ്രധാന കവിയാണ്‌ ദേളിയിലെ കെ. മൊയ്തു മൗലവി എന്ന മൊയ്തു മുക്രിച്ച. 
അദേഹം ഒരേ സമയം പണ്ഡിതനായും കവിയായും അറിയപ്പെട്ടിരുന്നു. 

പ്രശസ്ത പണ്ഡിതനായിരുന്ന കീഴൂർ ഇബ്രാഹിം മുസ്ലിയാരുടെ മകൻ അബ്ദുൽ കാദറാണ് പിതാവ്. ജനനം തളങ്കര കുന്നിൽ. പ്രാഥമിക പഠനത്തിന് ശേഷം തളങ്കര മാലിക് ദീനാർ ദർസിൽ ഉപരി പഠനം നടത്തി. ആയഞ്ചേരി അബ്ദുൽ റഹ്മാൻ മുസ്ലിയാർ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. കുറെ കാലം തൊപ്പി കച്ചവടമുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്നു. പിന്നീട് ചെമനാട് ജുമാ മസ്ജിദിൽ ഖത്തീബ് ആയി സേവനം ചെയ്തു.

1967 ൽ ദേളിയിലേക്ക് താമസം മാറ്റിയതോടെ ദേളി ജുമാ മസ്ജിദിൽ ഖത്തീബ് ആയി സേവനം അനുഷ്ടിക്കാൻ തുടങ്ങി. മാലപ്പാട്ട് രചനയിൽ അക്കാലത്ത് വളരെ പ്രശസ്തനായിരുന്നു മൊയ്തു മൗലവി. അന്നത്തെ കവി പ്രമുഖർ ആയിരുന്ന ടീ. ഉബൈദ്, സീതി കുഞ്ഞി മാസ്റ്റർ എന്നിവരുമായി അദേഹം വളരെ അടുത്ത ആത്മ ബന്ധം പുലർത്തിയിരുന്നു. ഉബൈദ് മാഷ്‌ ഇടയ്ക് ദേളിയിൽ മൊയ്തു മൗലവിയെ സന്ദർശിക്കുകയും പുതിയ രചനകൾ വായിക്കാറുമുണ്ടായിരുന്നു. ഒരേ സമയം പന്ധിതനുമായും കവിയായും മൊയ്തു മൗലവി നില കൊണ്ടു. പൂർവികരായ പ്രമുഖ വ്യക്തികളെ കുറിച്ചും, പണ്ഡിത പ്രമുഖരെ കുറിച്ചും, ചരിത്ര പ്രസിദ്ധമായ സംഭവങ്ങളെ കുറിച്ചെല്ലാം അദേഹം തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. 

അറബി മലയാളത്തിൽ ആയിരുന്നു അദേഹം എഴുതിയിരുന്നത്. തന്റെ രചനകളിൽ എല്ലാം അദേഹം പ്രത്യേക കാവ്യ ഭാവനകളുള്ള ഭാഷ പ്രയോഗങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. മാലിക് ദീനാർ മാലപ്പാട്ട്, തങ്ങളുപ്പാപ മാലപ്പാട്ട്, തങ്ങളുപ്പാപ ചരിത്രം, മാലിക് ദീനാർ ചരിത്രം, ആദൂർ മാല, ബേക്കൽ കോട്ട, കീഴൂർ മഖാം ചരിത്രം, ചെമ്പരിക്ക ഖാസി സീ. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരെ കുറിച്ച് എഴുതിയ വിലാപ കാവ്യമായ "ജംഹരി മാല" തുടങ്ങിയവ അദേഹത്തിന്റെ രചനയിൽ ചിലത് മാത്രം. മനോഹരമായ കെസ്സ് പാട്ടും അദേഹം എഴുതിയിരുന്നു. 

പുത്തനാശയക്കാർ ഉയർന്നു വന്നതോടെ അവരെ അദേഹം കവിതയിലൂടെ നേരിട്ടിരുന്നു. കുറിക്കു കൊള്ളുന്ന പദ പ്രയോഗങ്ങളിലൂടെ തനിക്കു പറയാനുള്ള ആശയങ്ങൾ കാവ്യ ഭാവനയോടെ തന്നെ അദേഹം അവതരിപ്പിച്ചു. 1987 ൽ അദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു. ഇന്ന് മാലപ്പാട്ടുകൾക്ക് പ്രചുര പ്രചാരം ഇല്ലെങ്കിലും പഴയ തലമുറയിലെ ചിലരെങ്കിലും മൊയ്തു മൗലവിയെ ഓർക്കുന്നുണ്ടാവും. അദേഹത്തിന്റെ കൃതികൾ ഇന്ന് ലഭ്യമാണോ എന്നറിയില്ല. സാഹിത്യ രംഗത്ത് നമ്മുടെ പ്രദേശത്ത് നിന്നും അപൂർവമായൊരു വ്യക്തിത്വം. അതാണ്‌ മൊയ്തു മൗലവി. അദേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടേണമേ................(ആമീൻ)

Posted By:

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template