Headlines News :
Home » , » അനുഗ്രുഹീത ജീവതം നയിച്ച "പ്രസിഡ്ന്റു " കുഞ്ഞാലിച്ച

അനുഗ്രുഹീത ജീവതം നയിച്ച "പ്രസിഡ്ന്റു " കുഞ്ഞാലിച്ച

Written By Unknown on Tuesday, 16 June 2015 | 13:13:00

Print Friendly and PDF
ജീവിതത്തിന്റെ എല്ലാ തുറകളിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടു പുതിയപുരയിൽ കുഞ്ഞാലി എന്ന പി . കുഞ്ഞാലി സ്വന്തം പുരയിടത്തിൽ ( ഇന്നാ സ്ഥലം കട്ടക്കാൽ പള്ളി കോമ്പോണ്ടിലാണു. ) , ഏഴു വർഷം മുമ്പു മരണപ്പെട്ട പ്രിയ പത്നിയുടെ കബറിടത്തിനരികിൽ 2002 നവംബർ 23 നു അന്ത്യ വിശ്രമം കൊണ്ടപ്പോൾ , ആ ഭൗതിക ശരീരം ഏറ്റു വാങ്ങിയ കബറു പോലും അഭിമാനിച്ചിരിക്കാം. മയ്യത്തു കട്ടിൽ വഹിച്ചവർക്കു അൽപ്പം പോലും ഭാരം തോന്നിപ്പിക്കാതെ ക്രുശ ഗാത്രനായ ആ സാത്വികൻ ശാശ്വതയെ പുൽകിയതു വളരുന്ന തലമുറയ്ക്കു ഒരുപാടു സന്ദേശങ്ങൾ ബാക്കി വെച്ചു കൊണ്ടാണു. 

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച പി . കുഞ്ഞാലി എന്ന ജന്മി ഒരു സാധാരണക്കാരന്റെ ജീവിതമാണു നയിച്ചതു .പുതിയ പുരയിൽ മുഹമ്മദ്‌ ഹാജിയുടേയും പയോട്ടയിൽ കദീജബിയുടേയും മകനായി 1920 ലായിരുന്നു ജനനം. കാസർക്കോട്‌ ബി.ഇ.എം. സ്കൂളിലും , ഗവ. സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടി. 

1941ൽ കളനാട്‌ പഞ്ച്ചായത്ത്‌ രൂപം കൊണ്ടപ്പോൾ അതിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും 1963 വരെ രണ്ടു തെരഞ്ഞെടുപ്പുകളിലായി ( 1941 ,1953 ) നീണ്ട ഇരുപത്തി റണ്ടു വർഷക്കാലം ആ സ്ഥാനത്ത്‌ തുടരുകയും ചെയ്തു. 1963 ൽ കളനാട്‌ പഞ്ച്ചായത്ത്‌ ചെമ്മനാട്‌ പഞ്ച്ചായത്തിൽ ലയിച്ചതിനെത്തുടർന്നു , 1964 ൽ നടന്ന ചെമ്മനാട്‌ പഞ്ച്ചായത്ത്‌ തെരഞ്ഞടുപ്പിൽ അതിന്റെ ഒരു മെമ്പറായി. 1970 മുതൽ 1979 വരെ ചെമ്മനാട്‌ പഞ്ച്ചായത്തിന്റെ പ്രസിഡന്റായി തുടർന്നു. 

കാസർക്കോട്‌ വിദ്യാഭ്യാസ ബ്ലോക്കിന്റെ എക്സ്‌ ഒഫീഷ്യോ മെമ്പറായും , വൈസ്‌ ചെയർമ്മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. 1938 മുതൽ 1974 വരെ കീഴൂർ പടിഞ്ഞാർ ജുമു അത്ത്‌ പള്ളി യുടെ പ്രസിഡന്റായി പ്രവർത്തിച്ചു. 1961 മുതൽ 1988വരെ കളനാടു ഹൈദ്രോസ്‌ പള്ളിയുടെ പ്രസിഡന്റും ആയിരുന്നു. 1988 ൽ ഒരവങ്കര പള്ളിയുടെ പ്രസിഡന്റായി . മേൽപ്പറമ്പു മുസ്ലീം ജമാ അത്തിന്റെ വൈസ്‌ പ്രസിഡ്ന്റായും പ്രവർത്തിച്ചിരുന്നു. ദീർ ഘ കാലം കാസർക്കോട്‌ ഹസനതുൽ ജാരിയ ജുമാ മസ്ജിദിന്റെ (കണ്ണാടി പള്ളി ) പ്രസിഡന്റായിരുന്നു. 1975 മുതൽ 1985 വരെ ചന്ദ്രഗിരി ഗവ. ഹൈസ്കൂളിന്റെ പ്‌. ടി. എ. പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌. 

പി .കുഞ്ഞാലി യുടെയും അദ്ദേഹത്തിന്റെ പത്നി ബീഫാത്തിമ യുടെയും കബറിടം               - ഫോട്ടോ : ഡ്രോസര്‍ അബ്ദുല്ല
മുസ്ലീങ്ങളുടെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയ്ക്കു മാറ്റ മുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറേയും വിനിയോഗിക്കപ്പെട്ടതു . ഒരു പ്രാസംഗികൻ എന്ന നിലയിൽ ആദ്ദേഹം ശോഭിച്ചിരുന്നില്ല എങ്കിലും, സമൂഹത്തിലെ ആദരണീയ സ്ഥാനങ്ങൾ ഒന്നിനു പിറകെ ഒന്നായി സൗമ്യനും മിത ഭാഷിയുമായിരുന്ന അദ്ദേഹത്തെ തേടി എത്തുകയായിരുന്നു. 


നല്ലൊരു വായനാ പ്രിയനായിരുന്ന പി. കുഞ്ഞാലിച്ച യുടെ സുഹൃദ്‌ ബന്ധത്തിൽ പണ്ഡിതന്മാർ മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെ ഉണ്ടായിരുന്നു. മേൽപറമ്പിലേയും പരിസര പ്രദേശങ്ങളിലേയും മിക്ക സാമൂഹ്യ സാംസ്ക്കാരിക കലാ കായിക സംഘടനകളുടെ ഫണ്ടു ശേഖരണം പി. കുഞ്ഞാലിച്ചയുടെ ഭവനത്തിൽ വെച്ചാണാരംഭിക്കാറു. അവയുടെ മിക്ക പരിപാടികളുടെ ഉത്ഘാടകനും പി. കുഞ്ഞാലി എന്ന വി. ഐ. പി. ആയിരുന്നു.
അറിയപ്പെട്ട ഒരു ധർമ്മിഷ്ടനായിരുന്ന അദ്ദേഹത്തിന്റെ ജീവിത ലാളിത്യം വസ്ത്ര ധാരണത്തിലും നിഴലിച്ചു. സ്ഥാനം തെറ്റിയ ബട്ടണുകളും പാതി മടങ്ങിയ കോളറുമായുള്ള അലക്ഷ്യമായ വസ്ത്ര ധാരണമായിരുന്നു അദ്ദേഹത്തിന്റേതു .

പി .കുഞ്ഞാലി താമസിച്ചിരുന്ന കട്ടക്കാലിലെ വീട് - ഫോട്ടോ : ഡ്രോസര്‍ അബ്ദുല്ല
താമസ സ്ഥലമായ കട്ടക്കാലിൽ നിന്നു ഒരു കിലോമീറ്റർ ദൂരത്തുള്ള മേൽപറമ്പിലേക്കു എല്ലാ ദിവസവും വൈകുന്നേരം അദ്ദേഹത്തിന്റെ ഒരു 'ഉലാത്തൽ' ഉണ്ടായിരുന്നു. ഉപദേശ നിർദ്ദേശങ്ങളും സ്നേഹം പുതുക്കലും കുശലാന്വേഷണവും നിറഞ്ഞ നിരവധി സ്റ്റോപ്പുകൾ ആ നടത്തത്തിനിടയിൽ പാതയോരത്തു കാണാമായിരുന്നു. വാർദ്ധക്യം വല്ലാതെ ഗ്രസിച്ചു കഴിഞ്ഞപ്പോൾ , ആ യാത്ര തന്റെ ഫിയറ്റ്‌ കാറിലാക്കി. 

സംഘടനാ പ്രവർത്തനങ്ങളിൽ അതീവ താൽപര്യം കാണിച്ചിരുന്ന പി. കുഞ്ഞാലിച്ചാക്കു നാട്ടുകാർ ആദരപൂർവ്വം നൽകിയ പേരാണു 'പ്രസിഡന്റു ' കുഞ്ഞാലിച്ച എന്നതു.
കറകളഞ്ഞ മുസ്ലിം ലീഗുകാരനായിരുന്നുവെങ്കിലും , അദ്ദേഹം ലീഗിന്റെ വേദികളിൽ സജീവമായിരുന്നില്ല. 

ഭാര്യ , ത്രുക്കരിപ്പൂർ മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ മകൾ ബീഫാത്തിമ്മ അഭ്യസ്ഥ വിദ്യയായിരുന്നു. ഇരട്ടകളായ പെൺ മക്കളിൽ ആയിഷയെ കടവത്ത്‌ മുഹമ്മദ്‌ കുഞ്ഞിയും സുഹറയെ തളങ്കര ഹമീദ്‌ ഹാജിയും വിവാഹം ചെയ്തു.

ഒരു സമൂഹത്തിന്റെ മുഴുവൻ സ്നേഹം പിടിച്ചു പറ്റിയ ആ അനുഗ്രുഹീത വ്യക്തിത്വം വർഷങ്ങൾക്കു മുമ്പ്‌ സ്മാരക ശിലകൾക്കു കീഴിൽ വിലയം പ്രാപിച്ചു നൊമ്പരം മാത്രം ബാക്കിയാക്കിയപ്പോൾ , മനസ്സ്‌ ആ ആത്മാവിന്റെ മഗ്ഫിറത്തിനായി എന്നും കേഴുന്നു. അല്ലഹുവേ , നീ അദ്ദേഹത്തിനു മഗ്ഫിറത്ത്‌ നൽകേണമേ. ...

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template