Headlines News :
Home » , , » സദർ ഉസ്താദ് എന്ന ഡീ. മുഹമ്മദ്‌ മൗലവി

സദർ ഉസ്താദ് എന്ന ഡീ. മുഹമ്മദ്‌ മൗലവി

Written By Unknown on Wednesday, 10 June 2015 | 12:00:00

Print Friendly and PDF
കഴിഞ്ഞ 36 വർഷമായി മേല്പറമ്പിൽ മൂന്ന് തലമുറയ്ക്ക് ദീനി വിജ്ഞാനം നല്കി നേരിന്റെ വഴിയിലേക്ക് നയിക്കുന്ന ബഹുമാനപ്പെട്ട ഞങ്ങളുടെ ഉസ്താദ്. 
ഡീ. മുഹമ്മദ്‌ മൗലവി എന്ന പേര് ഞാൻ ഉൾപ്പെടെയുള്ള ശിഷ്യന്മാരിൽ അധികം ആർക്കും അറിയില്ല. എല്ലാവരും അന്നും ഇന്നും അദേഹത്തെ വിളിക്കുന്നത്‌ സദർ ഉസ്താദ് എന്ന് തന്നെ. 

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്ക് അടുത്താണ് ഉസ്താദിന്റെ നാട്. 1977 ൽ തുടങ്ങിയ അദ്ധ്യാപനം ഇന്നും തുടരുന്നു. ദീനി അറിവുകൾ പകർന്ന് നല്കി മൂന്ന് തലമുറകളിലെ വിദ്ധ്യാർത്തികളെ നേരിന്റെ വഴിയിലേക്ക് നയിച്ച ഉസ്താദ്. താൻ പഠിപ്പിച്ച വിദ്ധ്യാർത്തികൾ സമൂഹത്തിൽ പല ഉന്നത പദവികളിലും ലോകത്തിന്റെ പല കോണുകളിലും എത്തപ്പെട്ടു ജീവിത മാർഗം തേടി യാത്ര ചെയ്യുമ്പോൾ ആത്മ സംത്രപ്തിയോടെ മേല്പറമ്പിൽ ഒരു നിറ സാനിധ്യമായി ഉസ്താദ് ജീവിക്കുന്നു. താൻ തുടങ്ങി വെച്ച അതെ സേവന പാതയിലൂടെ.

 
1979 ൽ ആദ്യ കാലത്ത് പഠിപ്പിച്ച തന്റെ ശിഷ്യന്മാരുടെ പേര കുട്ടികൾക്ക് ആയിരിക്കും അദേഹം ഇപ്പോൾ പഠിപ്പിക്കുന്നത്. 

സ്കൂൾ വിദ്യാഭ്യാസം 5 ആം ക്ലാസ് വരെ മാത്രമേയുള്ളൂവെങ്കിലും പരന്ന വായനയിലൂടെ ഒരുപാട് വിജ്ഞാനം അദേഹം നേടിയിട്ടുണ്ട്. കക്കാട് മദ്രസ്സയിൽ നിന്നായിരുന്നു അദേഹത്തിന്റെ പഠനത്തിന്റെ തുടക്കം. 
1968 മുതൽ 70 വരെ മൂന്ന് വർഷം പരതക്കാട് പള്ളി ദർസിൽ പഠിച്ചു.
1971 ൽ മുസ്ലിയാരങ്ങാടി പള്ളി ദർസിൽ ഒരു വർഷത്തെ പഠനം. 1972 ൽ പൂക്കോട്ടൂരിൽ മുഹല്ലിമായും പഠിതാവായും. പിന്നീട് ചെറുവത്തൂർ തുരുത്തിയിൽ കണ്ണിയത്ത് ഉസ്താദിന്റെ ശിക്ഷണത്തിൽ 1974 മുതൽ 1976 വരെ പഠനം. 

മുഴു സമയ മുഹല്ലിമായി തന്റെ ദീനി സേവനം ആരംഭിക്കുന്നത് 1977 ൽ ബേക്കൽ മദ്രസ്സയിൽ. 1978 വരെ അവിടെ ജോലി ചെയ്തു. 1979 ൽ മേല്പറമ്പ് മുനീറുൽ ഇസ്ലാം മദ്രസ്സയിൽ അദേഹം ഒരു മുഹല്ലിമായി ജോലിയിൽ പ്രവേശിച്ചു. 1973 ൽ വള്ളിയോട് ആമിഞ്ഞി ഉസ്താദ് മദ്രസ്സ സദർ പദവി ഒഴിഞ്ഞ ശേഷം 1978 വരെ സദർ മുഹല്ലിമായിരുന്നത് തളിപ്പറമ്പ് മഹമൂദ് മൗലവി എന്നവരായിരുന്നു. പിന്നീട് 1978 മുതൽ 80 വരെ ഇരുമ്പഴി അബൂബക്കർ മൗലവി മേല്പറമ്പിൽ സദർ ഉസ്താദ് ആയി സേവനം ചെയ്തു. 
1979 ൽ മുഹല്ലിമായി ജോലിയിൽ പ്രവേശിച്ച ഡീ. മുഹമ്മദ്‌ മൗലവി എന്ന നമ്മുടെ സദർ ഉസ്താദ് 1980 ൽ മുനീറുൽ ഇസ്ലാം മദ്രസ്സയുടെ സദർ മുഹല്ലിമായി ചുമതലയേറ്റു. 

സദർ ഉസ്താദ് ചുമതല ഏൽക്കുമ്പോൾ ഒന്നു മുതൽ ആറ് വരെ ക്ലാസ്സുകളിലായി 150 കുട്ടികൾ പഠിച്ചിരുന്നത്. അന്ന് മുഖ്യമായും ക്ലാസ്സുകൾ നടന്നിരുന്നത് ശാഫിചാന്റെ പീടികയുള്ള പള്ളി കെട്ടിടത്തിലായിരുന്നു. ഇപ്പുറത്തുള്ള ഷോപ്പിംഗ്‌ കോമ്പ്ലക്സിന്റെ പിറകിൽ മൂന്ന് ക്ലാസ്സുകളും പയോട്ട ഉംബൂചാന്റെ സ്ഥലത്ത് (പിന്നീട് ആ സ്ഥലം ഉംബൂചാന്റെ ഭാര്യ പള്ളിക്ക് തന്നെ നല്കി) പ്രവർത്തിച്ചിരുന്ന ചന്ദ്രഗിരി എൽ. പീ സ്കൂൾ കെട്ടിടത്തിലുമായിരുന്നു. വിദ്ധ്യാർത്തികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വന്നതോടെ ക്ലാസ്സുകളുടെ എണ്ണവും പടിപടിയായി വർദ്ധിച്ചു. ഇപ്പോൾ ഉള്ള ബഹു നില കെട്ടിടം 1990 ൽ മദീന അബൂബക്കർ പണിതു നല്കിയത്. 

1980 മുതൽ 2011 വരെ മൂന്ന് പതിറ്റാണ്ടിലതികം മേല്പറമ്പ് മദ്രസ്സയുടെ സദർ പദവിയിൽ ഇരുന്നു തിളക്കമാർന്ന സേവനം അദേഹം ചെയ്തു. ഇടയ്ക്ക് 1990 ൽ ജോലി ആവശ്യാർത്ഥം ഉസ്താദ് സൌദിയിൽ പോയിരുന്നു. പക്ഷെ, തനിക്കു ചെയ്യാൻ സാധിക്കാത്ത ജോലിയായതിനാൽ അദേഹം അവിടെ ജോലിയിൽ പ്രവേശിക്കാതെ നാട്ടിലേക്ക് തിരിച്ചു വന്നു വീണ്ടും മേല്പറമ്പിൽ സദർ ആയി ചുമതലയേറ്റു. ഇന്ന് അദേഹം അതേ മദ്രസ്സയിൽ ഒരു സാധാരണ മുഹല്ലിമായി തുടരുംബോളും അതീവ സംപ്രത്രപ്തനാണ്. തന്റെ ആയുസ്സിന്റെ ഏറെ കാലവും ചിലവഴിച്ച നാട്ടിൽ തന്നെ തുടരുന്നതിൽ. കൂടാതെ താൻ പഠിപ്പിച്ചു വളർത്തിയ വിദ്ധ്യാർത്തികൾ നല്കുന്ന ആദരവും സ്നേഹവും വേണ്ടുവോളം ഈ നാട്ടിൽ അദേഹത്തിന് ലഭിക്കുന്നുണ്ട്. ഉന്നത സ്ഥാനത്ത് എത്തപ്പെട്ട താൻ പഠിപ്പിച്ച വിദ്ധ്യാർത്തികളുടെ ഉയർച്ചയിലും വളർച്ചയിലും അദേഹം എന്നും അഭിമാനിക്കാറുണ്ട്. 

നമ്മുടെ ഉസ്താദ് തന്റെ സ്വകാര്യ വിഷയങ്ങൾ അധികം ആരോടും പങ്കു വെക്കാറില്ല. സത്യത്തിൽ അദേഹം വല്ലാത്തൊരു വിഷമ ഘട്ടത്തിലാണ് ഇപ്പോൾ. രോഗിയായ തന്റെ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി മിക്ക ആഴ്ചകളിലും നാട്ടിലേക്കും തലശേരിയിൽ ഉള്ള ആശുപുത്രിയിലേക്കുമുള്ള യാത്രയിലാണ്. 
അവരുടെ രോഗ ശമനത്തിന് വേണ്ടി എല്ലാവരും പ്രാർഥിക്കുക. ഒപ്പം നമ്മുടെ ബഹുമാനപ്പെട്ട ഗുരു നാഥന്റെ ആയുർ ആരോഗ്യത്തിനും വേണ്ടി എല്ലാവരും പ്രാർഥിക്കുക.

Posted By:

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template