Headlines News :
Home » , , » കെ. അമീർ യാത്രയായി

കെ. അമീർ യാത്രയായി

Written By Unknown on Saturday, 15 August 2015 | 14:46:00

Print Friendly and PDF
എന്റെ കളി കൂട്ടുകാരൻ കെ. അമീർ ഈ ലോകത്തോട്‌ വിട പറഞ്ഞു. انا لله وانا اليه راجعون
ഇന്നലെ ജുമുഅ നിസ്കാരത്തിന് ശേഷം നവ മാധ്യമങ്ങളിൽ കണ്ട ആ മരണ വാർത്ത എന്നിൽ വല്ലാത്ത ഞെട്ടൽ ഉളവാക്കി. ഈ അപകട വാർത്ത സത്യമാവല്ലേ എന്ന് ആഗ്രഹിച്ചു. അല്ലാഹുവിന്റെ അലംഗനീയമായ വിധിക്ക് മുമ്പിൽ കീഴടങ്ങി എന്റെ സുഹ്രത്ത് കാലത്തിനും മുമ്പേ നടന്നകന്നു. നാല് കുരുന്നു മക്കളെ അനാഥനാക്കി, ഹ്രദയം പങ്കിട്ട ജീവിത സഖിയെ വിധവയാക്കി. 

ഇപ്പോഴും പുഞ്ചിരിക്കുന്ന അമീറിന്റെ മുഖം മാത്രമേ എന്റെ ഓർമയിൽ വരുന്നുള്ളൂ. ഏത് വിഷമ ഘട്ടത്തിലും സന്തോഷത്തിലും അമീറിന്റെ മുഖം പ്രസന്നമായിരിക്കും. ചെറു പ്രായത്തിലെ കഠിന അദ്വാനിയായിരുന്നു അമീർ. പതിനേഴാം വയസ്സിൽ ദുബായിലേക്ക് ജോലി തേടി യാത്ര തിരിക്കുമ്പോൾ എസ്. എസ്. എൽ. സീ പരീക്ഷ എഴുതി ഫലത്തിന് വേണ്ടി കാത്തിരുന്നില്ല. ക്രത്യ നിഷ്ഠത തന്നെ അമീറിന്റെ മുഖ മുദ്ര. ജോലിയിൽ ആണെങ്കിലും, കച്ചവടത്തിൽ ആണെങ്കിലും സമയം വിട്ടുള്ള ഒരു പരിപാടിയും എന്റെ സുഹ്രത്തിന് ഉണ്ടായിരുന്നില്ല. പക്ഷെ, എന്ത് തിരക്കിലായാലും പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്നതിനും മുമ്പേ എത്തി നിസ്കാരത്തിന് ആദ്യത്തെ സഫിൽ അമീർ ഉണ്ടാവും.


ലളിതമായ ജീവിത ശൈലി. ആരെയും കുറ്റം പറയാതെ, വിമർശിക്കാതെ ആരോടും അമിതമായി അടുക്കാതെ എല്ലാവരോടും നല്ല സ്നേഹവും ബഹുമാനവും നില നിർത്തി അമീർ എല്ലാവരുടെയും സ്നേഹ പാത്രത്തിന് ഉടമയായി. 
ദുബായിൽ കുറെ കാലം ജോലി ചെയ്ത ശേഷം സ്വന്തമായി അലുമിനിയം ഫാബ്രികേഷൻ സ്ഥാപനം നടത്തിയിരുന്നു. തരക്കേടില്ലാതെ തന്നെ നല്ല നല്ല വർക്കുകളും കിട്ടിയിരുന്നു. ദുബൈ സര്കാറിന്റെ വർകുകൾ ഒക്കെ അമീർ ഏറ്റെടുത്തു ചെയ്തിരുന്നു. നല്ല നിലയിൽ തന്നെ പോവുമ്പോൾ ഇനി പ്രവാസ ജീവിതം മതിയാക്കാം എന്ന് സ്വയം ഉറപ്പിച്ചു അമീർ നാടണഞ്ഞു. 

ചെറിയ പ്രായത്തിൽ തന്നെ പരിശുദ്ധ ഹജ്ജു കർമം നിർവഹിച്ചിരുന്നു. ദീനി ചിട്ട വിട്ടുള്ള ഒരു ഏര്പാടും അമീറിന് ഇല്ലായിരുന്നു. മരണ വീട്ടിലും, പള്ളിയിൽ നിസ്കാരത്തിനും ആദ്യം എത്തുന്ന ഒരു വ്യക്തി അമീർ തന്നെ. സുബഹി ബാങ്ക് വിളിക്കുന്നതിനും മുമ്പേ മക്കളുടെ കയ്യും പിടിച്ചു കൊമ്പനടുക്കം പള്ളിയിൽ അമീർ എന്നും എത്തിയിരിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ അമീറിന് തല പുകഞ്ഞു ആലോചിക്കാൻ ഒന്നുമുണ്ടായില്ല. പരിശുദ്ധ ഗ്രന്ഥം മനപ്പാഠമാക്കാൻ നേരിന്റെ വഴിയിലേക്ക് മക്കളെ ചേർത്ത് പിടിച്ചു. 

ചെമനാട് കൊമ്പനടുക്കം എന്റെ ഉമ്മയുടെ വീടിനടുതാണ് അമീറിന്റെ വീട്. അത്കൊണ്ട് എന്റെ കുട്ടി കാലത്തെ അമീറുമായി എനിക്ക് ചങ്ങാതമുണ്ട്. ദുബായിൽ അവൻ ഉണ്ടാവുമ്പോൾ ഇടയ്ക്ക് കാണും. അത് പോലെ ഇപ്പോൾ നാട്ടിൽ പോയാലും വഴിയിൽ വെച്ച് പുഞ്ചിരിക്കുന്ന മുഖവുമായി എന്റെ സുഹ്രത്തിനെ കാണാറുണ്ട്‌. പരസ്പരം ക്ഷേമ അന്വേഷണങ്ങളും മറ്റുമായി ഹ്രസ്വമായ സംസാരം. ഇത് വരെ കാത്തു സൂക്ഷിച്ച ആ ആത്മ ബന്ധം ഇന്നലെ അസ്തമിച്ചു. ഇപ്പോളും വിശ്വസിക്കാൻ സാധിക്കുന്നില്ല. 

നാഥാ, എന്റെ സുഹ്രത്തിന് മഗ്ഫിറത്തു നല്കി അവരുടെ പരലോകം സ്വർഗ്ഗപ്പൂങ്കാവനമാക്കി കൊടുക്കട്ടെ. ആമീൻ....
കുടുംബത്തിന് ക്ഷമയുണ്ടാവട്ടെ......

Posted By:


Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template