Headlines News :
Home » , , , » സോറി സര്‍, ഐ ഡോണ്ട് ഷേക്ക്‌ ഹാന്‍ഡ്‌സ് !

സോറി സര്‍, ഐ ഡോണ്ട് ഷേക്ക്‌ ഹാന്‍ഡ്‌സ് !

Written By Unknown on Friday, 14 August 2015 | 15:01:00

Print Friendly and PDF
കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഈവെന്റ്. മലയാള ടെലിവിഷൻ താരങ്ങളുടെ സംഘടനയുടെ ഓണാഘോഷം. മുഖ്യ അധിതിയായി ബോളി വുഡിൽ നിന്നും കരിഷ്മ കപൂറും പങ്കെടുക്കുന്നുണ്ട്. മലയാളം ടെലിവിഷൻ ഇൻഡസ്ത്രിയിലെ പ്രശസ്തരും അപ്രശസ്തരും, ഗായകർ, കോമഡി തുടങ്ങിയ ഒട്ടനവധി കലാ കാരന്മാരും കലാകാരികളും പിന്നണിയിൽ അവസാന വട്ട ഒരുക്കങ്ങൾ നടത്തി വരുന്നു.

ഒരു ഹിന്ദി ചാനലിന്റെ റിപ്പോർട്ടർ കരിഷ്മയുടെ അഭിമുഖത്തിനു വേണ്ടി സംഘാടകരുടെ മുൻ കൂട്ടിയുള്ള അനുമധിയോടെ ഓഡിറ്റോറിയത്തിലേക്ക് കടന്നു വന്നു. കൂട്ടത്തിൽ മലയാളി താരങ്ങളുടെ അഭിമുഖവും ഉൾകൊള്ളിച് പരിപാടിയെ കുറിച്ചുള്ള ഒരു ടെലിവിഷൻ ഫീച്ചർ ഉദേഷിക്കുന്നു അവർ. കരിഷ്മ എത്താൻ അല്പം കൂടി സമയം ബാക്കിയുണ്ട്. ആ ഇട വേളയിൽ മലയാളി താരങ്ങളുടെ അഭിമുഖം തയ്യാർ ചെയ്യണം.


റിപ്പോർട്ടരുടെ പേര് താഹിറ. ഭംഗിയായി മഫ്ത അണിഞ്ഞു അടക്കവും ഒതുക്കവുമുള്ള നല്ല ഒരു പെണ് കുട്ടി. അഭിമുഖത്തിനു നേത്രത്വം നല്കേണ്ട താരങ്ങളുടെ സംഘടനയുടെ ഭാരവാഹി അപ്പോൾ അവിടെ ഇല്ലായിരുന്നു. ബാക്കി മിക്കവാറും കലാകാരന്മാർ അവിടെ സന്നിഹിതരായിരുന്നു. കൂട്ടത്തിലെ ഒരു പ്രശസ്ത നടനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ലേഖികയെ പരിചയപ്പെടുത്തി.




നടൻ തികഞ്ഞ പ്രസന്നതയോടെ തന്റെ പേരും, ഫീൽഡും സ്വയം പരിചയപ്പെടുത്തി. അഭിനയം ഒട്ടുമില്ലാതെ. വെളുത്ത കൈ ആ പെണ്‍ കുട്ടിക്ക് നേരെ ഹസ്ടധാനത്തിന് വേണ്ടി നീണ്ടി. ഒരു ഭാവ മാറ്റവുമില്ലാതെ അദേഹത്തിന്റെ മുഖത്ത് നോക്കി തികഞ്ഞ നിഷ്കളങ്കതയോടെ താഹിറ ഇങ്ങനെ പറഞ്ഞു. "Sorry Sir , I don't shake hands"

നടന്റെ മുഖത്തെ ഭാവ മാറ്റവും ചമ്മലും ആരും കാണാതിരിക്കാൻ പരമാവധി അഭിനയിക്കുന്നുണ്ട് അദേഹം. ഒരുപാട് ക്ഷമ ചോദിച്ചു കൊണ്ട് നന്നായി അഭിനയിക്കാൻ നടൻ ശ്രമിക്കുന്നുണ്ട്. ലോക്കെഷനിലെ പോലെ "സ്റ്റാർട്ടും, കട്ടും" ഒന്നുമില്ലാത്തതിനാൽ മുഖത്തെ ചമ്മൽ നന്നായി വായിച്ചെടുക്കാൻ സാധിക്കുന്നു.

ആധുനിക പ്രൊഫഷന്റെ ഭാഗമായി സ്ത്രീ പുരുഷ ഭേദമന്യേ ഇട പഴകി ജോലി ചെയ്യുമ്പോളും ദാർമികതയും, അദബും, അന്തസ്സും, അഭിമാനവും കാത്തു സൂക്ഷിക്കുന്ന എത്രയോ സഹോദരി സഹോദരന്മാർ നമുക്കിടയിൽ ജീവിക്കുന്നുണ്ട്.

Posted By:



Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template