Headlines News :
Home » , » മന്ത്രി കെ. പീ. നൂറുദീന്റെ മേൽപറമ്പിലെ പരിപാടി

മന്ത്രി കെ. പീ. നൂറുദീന്റെ മേൽപറമ്പിലെ പരിപാടി

Written By Afsal Mohmed on Tuesday, 31 May 2016 | 15:51:00

Print Friendly and PDF

29/05/2016 - മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന കെ. പീ. നൂറുദീൻ ഈ ലോകത്തോട്‌ വിട പറഞ്ഞു. 30 വർഷം മുമ്പ് 29/05/1986 ന് അദേഹം മന്ത്രിയായിരിക്കെ മേൽപറമ്പിൽ പമ്പ് ഹൗസ് ഉത്ഘാടനത്തിന് വേണ്ടി വന്നിരുന്നു.

 

മേൽപറമ്പിലുള്ള കളനാട് വില്ലേജ് ഓഫിസിന് പിറക് വശം വള്ളിയോട് സർക്കാർ വക ഒരു കുളം ഉണ്ട്. അതിൽ നിന്നും ദിനേന ദേളി ജങ്ക്ഷന് കുന്നാറയിലുള്ള വലിയ ടാങ്കിലേക് വെള്ളം പമ്പ്‌ ചെയ്യുന്നു. ചെമനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെകുള്ള ജല വിതരണം ഈ ടാങ്കിൽ നിന്നും ചെയ്യുന്നു.

29/05/1986 ന് കേരള സംസ്ഥാന ജല സേചന വകുപ്പ് ചെമനാട് പഞ്ചായത്തിൽ മേൽപറമ്പ് മുതൽ പരവനടുക്കം വരെയുള്ള പ്രദേശങ്ങളിലെകുള്ള ജല വിതരണത്തിന് വേണ്ടി നടപ്പിലാക്കിയ പദ്ധതിയുടെ ഉത്ഘാടനം ചെയ്തിരുന്നത് അന്നത്തെ കരുണാകര മന്ത്രിസഭയിലെ വനം വകുപ്പ് മന്ത്രിയായിരുന്ന കെ. പീ. നൂറുദീന് ആയിരുന്നു. മേൽപറമ്പിള്ള വില്ലേജ് ഓഫിസ് പരിസരത്ത് ഉല്ഘാടനതിന് വേണ്ടി നല്ലൊരു വേദിയും ഒരുക്കിയിരുന്നു. വൈകുന്നേരം നടക്കേണ്ടിയിരുന്ന പരിപാടിയായിരുന്നു. പക്ഷെ, മന്ത്രി എത്താൻ ഒരുപാട് വൈകിയിരുന്നു. മഗിരിബിനു ശേഷം പരിപാടി നടത്തന്നു. അന്നത്തെ കാസറഗോഡ് MP ഐ. രാമറൈ ആയിരുന്നു അദ്ധ്യക്ഷത വഹിച്ചിരുന്നത്. സ്ഥലം MLA കുഞ്ഞിരാമന് നമ്പ്യാര്, പഞ്ചായത്ത് പ്രസിഡന്റ്‌ കല്ലട്ര അബ്ബാസ്‌ ഹാജി തുടങ്ങി അന്നത്തെ കോണ്‍ഗ്രസ്‌, ലീഗ് നേതാക്കന്മാർ എല്ലാം പരിപാടിയിൽ സജീവമായിരുന്നു. വല്ലപ്പോഴൊക്കെ ഒരു മന്ത്രിയെ കണി കണ്ടിരുന്ന അക്കാലത്ത് മന്ത്രിയുടെ പരിപാടി വീക്ഷിക്കാന് നാട്ടുകാരുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

കുളം വള്ളിയോടു ആണെങ്കിലും ഉല്ഘാടനതിന്റെ ഫലകം സ്ഥാപിച്ചിരുന്നത് വില്ലേജ് ഓഫിസ് പരിസരത്ത് തന്നെയായിരുന്നു. പിന്നീട് ആ ഫലകം വള്ളിയോടുള്ള കുളത്തിന്റെ പമ്പ്‌ ഹൌസില് സ്ഥാപിച്ചു. 86 ലെ ഇരുട്ട് വന്നു തുടങ്ങിയ ഒരു സന്ധ്യാ നേരത്ത് ഒരു മന്ത്രിയുടെ പരിപാടിക്ക് സാക്ഷ്യം വഹിച്ച് മേല്പരമ്പ് പ്രദേശം പിറ്റേന്നാളത്തെ പുലരിക്കു വേണ്ടി ഉറങ്ങി..

Posted By:

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template