Headlines News :
Home » , , » മേല്‍പ്പറമ്പിലെ ഫുട്ബോള്‍ ആരവങ്ങള്‍ അവസാനിക്കുകയാണോ?.

മേല്‍പ്പറമ്പിലെ ഫുട്ബോള്‍ ആരവങ്ങള്‍ അവസാനിക്കുകയാണോ?.

Written By Afsal Mohmed on Monday, 30 May 2016 | 15:27:00

Print Friendly and PDF
2016 ലെ എന്‍ എ ട്രോഫി അതിനെ നെഞ്ചിലേറ്റി നടന്നിരുന്ന കായിക പ്രേമികളുടെ മുമ്പിലെത്തിയ രൂപ്പവും ഭാവവും കണ്ടാല്‍ ആരായാലും മൂക്കത്ത് വിരല്‍ വെച്ചുപോകും.എല്ലാവരും മനസിലെങ്കിലും ചോദിച്ചുപോയി "എന്‍ എ ട്രോഫിക്ക് ഇതെന്ത് പറ്റി?''.വെളുത്തവരയ്ക്ക് പുറത്ത് നിന്ന് എന്‍ എ ട്രോഫി കാണാന്‍ തുടങ്ങിയതാണ്‌ എന്റെ തലമുറയിലെ ബാല്യം.പിന്നെയത് കയറുകൊണ്ട് വേര്‍ത്തിരിച്ച് കസേരയിട്ട് കളിക്കാണാന്‍ സൌകര്യമൊരുക്കി.പിന്നെയും ഒരുപടി കടന്ന്‌ പ്രൊഫെഷണല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ നിലവാരത്തില്‍ ഗാലറിയില്‍ ഇരുന്നു കളിക്കാണാനുള്ള സൌകര്യത്തോടെ എന്‍ എ ട്രോഫി എത്തിയപ്പോള്‍ മേല്‍പ്പറമ്പിലും പരിസര പ്രദേശങ്ങളിലും ഒരു കായിക ഉത്സവത്തിന്റെ പ്രതീതി തന്നെ ഉണ്ടാക്കി.


കാലം പിന്നെയും ചന്ദ്രഗിരി പുഴയിലൂടെ അറബിക്കടലിലേക്ക് ഒഴുകിപ്പോയി . ആണ്ടുനേര്‍ച്ച പോലെ എല്ലാ വര്‍ഷവും കൃത്യസമയത്ത് തന്നെ മേല്‍പ്പറമ്പിന് ചുറ്റുമുള്ള ഫുട്ബാള്‍ പ്രേമികളുടെ സിരകളെ ചൂട് പിടിപ്പിക്കാന്‍ എത്തിയിരുന്ന എന്‍ എ ട്രോഫി പിന്നീട് ഒന്നരാടം എന്ന നിലയിലായി.എങ്കില്ലും നാട്ടുക്കാര്‍ നിരാശരായില്ല.ഇതിനിടയില്‍ എന്‍ എ ട്രോഫിയുടെ അതേ നിലവാരത്തില്‍ മൊയ്തു ട്രോഫിയും എത്തിയതോടെ ആ കുറവ് നികത്തപ്പെട്ടു.പക്ഷെ കഴിഞ്ഞുപ്പോയ എന്‍ എ ട്രോഫിയുടെ പതനം ആരും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല.നാടിനെ ആവേശം കൊള്ളിച്ചിരുന്ന ആരവങ്ങള്‍ നേര്‍ത്ത്‌ ഇല്ലാതാവുന്നതിന്റെ ഒരു അപകട സൂചന അതിലില്ലേ?.

അന്തര്‍ദേശീയ കായിക താരങ്ങളെയും കേരളത്തിന്റെ പുറത്തുള്ള ടീമുകളും വന്ന് കളിച്ച് പഞ്ചനക്ഷത്ര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്ന എന്‍ എ ട്രോഫി ജില്ലാ നിലവാരത്തിലേക്ക് ഒതുങ്ങി മൂന്നാംകിട നിലവാരത്തിലേക്ക് കൂപ്പുകുതിയിരിക്കുകയാണ്.എന്‍ എ ട്രോഫിയുടെ സംഘാടകരായ തമ്പിന്റെ പഴയക്കാല പടക്കുതിരകള്‍ അവശരരോ സ്വകാര്യമായ പ്രതിബന്ധങ്ങളലില്‍ സ്വയം കെട്ടിയിട്ടവരുയിരിക്കാം.പത്ത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാ കായിക മേഖലകളിലേക്ക് കൈപിടിച്ചു കൊണ്ട് പോയി വിസ്മയലോകം കാണിച്ചുതന്ന ആ യുവതുര്‍ക്കികളെ എന്റെ ബാല്യം ഒരിക്കലും മറക്കില്ല.കലാപ്രതിഭകള്‍ക്ക് തങ്കളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ അവതരിപ്പിക്കാനുള്ള വേദികള്‍ നമ്മുടെ നാട്ടില്‍ അന്യം നിന്നിട്ട് കാലമേറെയായി എങ്കിലും ഇരുപ്പതിനാല് വര്ഷം പൂര്‍ത്തീകരിച്ച എന്‍ എ ട്രോഫിയുടെ പെട്ടെന്നുള്ള പതനം ഒരു ദുരന്തവാര്‍ത്ത തന്നെയാണ്.

ചുറ്റിലും ഗാലറി കെട്ടി അന്തര്‍ദേശീയ ടീമുകളും അന്തര്രാഷ്ട്ര കളിക്കാരും
വന്നു കളിക്കുന്ന ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇനി മേല്‍പ്പറമ്പില്‍ ഉണ്ടാകുമോ എന്നറിയില്ല.തമ്പിന്റെ ഈ മനമാറ്റം മേല്‍പ്പറമ്പിന് ചുറ്റുമുള്ള കായിക പ്രേമികള്‍ക്ക് നഷ്ടമാക്കിയിരിക്കുന്നത് ഒരു പ്രൊഫെഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സ്വന്തം വീട്ടുമുറ്റത്ത് കാണാനുള്ള അവസരമാണ്. മൊയ്തു ട്രോഫി നടത്തി കഴിവ് തെളിയിച്ച ചന്ദ്രഗിരി ക്ലബ്ബും ഇത്തരത്തില്‍ വലിയ അധ്വാനം ആവിശ്യമായി വരുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റിനോട്‌ ബായ് പറയാനുള്ള തയ്യാറെടുപ്പിലാണ് എന്നാണു അറിയാന്‍ കഴിഞ്ഞത്.മേല്‍പ്പറമ്പിലെ മറ്റൊരു പ്രമുഖ ക്ലബായ ജിംഖാന വലിയ '' റിസ്ക്ക് '' എടുക്കാന്‍ ഇതുവരെ തയ്യാറായിട്ടുമില്ല.
/


പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ മേല്‍പ്പറമ്പിലെ ഫുട്ബോള്‍ ആരവങ്ങളാണ് അവസാനിക്കുന്നത്.അന്യജില്ലാക്കാരോട് മേല്‍പ്പറമ്പ് എന്ന് പറയുമ്പോള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന ഇടമല്ലേ എന്ന് തിരിച്ചു ചോദിച്ചിരുന്ന ഒരു നല്ലക്കാലം മേല്‍പ്പറമ്പുക്കാര്‍ക്ക് ഉണ്ടായിരുന്നു.ഒരു ഫുട്ബോള്‍ വസന്തക്കാലം ഇലകൊഴിഞ്ഞു തീരാറാകുമ്പോള്‍ മറ്റൊരു വസന്തക്കാലത്തിന് വേണ്ടി മേല്‍പ്പറമ്പുക്കാര്‍ വേഴാമ്പലിനെ പോലെ ഏറെക്കാലം കാത്തിരിക്കേണ്ടി വരുമോ?.ചന്ദ്രഗിരി സ്കൂള്‍ ഗ്രൗണ്ടിലെ ഗാലറികളില്‍ ഇനിയും ആരവങ്ങള്‍ ഉയരുമോ....?

Posted By:
Yachu Pattam
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template