Headlines News :
Home » , , » 'ലഹരി മുക്ത മേൽപറമ്പ് 'നെ കുറിച് തന്നെ...

'ലഹരി മുക്ത മേൽപറമ്പ് 'നെ കുറിച് തന്നെ...

Written By Unknown on Thursday, 23 June 2016 | 15:49:00

Print Friendly and PDF

മേൽസൂചക ലക്ഷ്യത്തിനായി രൂപം കൊണ്ട സാംസ്കാരിക കൂട്ടായ്‌ മക്ക് അഭിനന്ദനങ്ങൾ... മേൽപറമ്പ്, പേര് പോലെത്തന്നെ എന്നും മേലെയാണ്,

അത് അതിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും നില നിർത്തിപ്പോരുന്നതോടൊപ്പം സാംസ്കാരിക മുന്നേറ്റം വരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു, ഇവിടെ തലയുയർത്തി നിൽക്കുന്ന പള്ളിയും മത-ഭൗതിക വൈജ്ഞാനിക കേന്ദ്രങ്ങളും, സർക്കാർ സേവന കാര്യാലയങ്ങളും നമുക്കെന്നും അഭിമാനമാണ് , കൂടാതെ നമ്മുടെ നേതൃ പാരമ്പര്യവും ചരിത്ര പിൻബലവും മേല്പറമ്പിനെ ശ്രദ്ധേയമാക്കുന്നു. 
എന്നാൽ നാം ഔന്നിത്യം നേടിയവയെ ഇടിച്ചു താഴ്ത്തും വിധം മാരകമായ പല വിപത്തുകളും ഈ നാടിനെ പിടികൂടുന്നുണ്ടോ എന്നത് ഗൌരവത്തോടെ ചര്ച്ച ചെയ്യേണ്ടുന്ന ഒന്ന് തന്നെയാണ് , നാടിന്റെയും നാട്ടാരുടേയും നന്മ മാത്രം ലക്ഷ്യം വെച് പ്രവർത്തിക്കുന്ന നല്ലൊരു 'യുവ നിര' തന്നെ മേല്പറമ്പിനായി സ്വദേശത്തും വിദേശത്തും ഉണ്ടെന്നത് നമുക്കഭിമാനിക്കാവുന്നതാണ്,

 

വേറിട്ട പ്രവർത്തനങ്ങളിലൂടെ ഉന്നതരുടെ പ്രശംസകൾ പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുള്ള സാംസ്കാരിക കൂട്ടായ്മകളും ഈ നാടിനെ അലങ്കരിക്കുന്നു,
ഇങ്ങനെയൊക്കെ ഉന്നതിയിൽ നിൽക്കുന്ന നമ്മുടെ നാട്ടിൽ ലഹരി ഉല്പ്പന്നങ്ങളുടെ വ്യാപനത്തെ അനുവദിച്ചു കൂടാ..
ഈ രംഗത്തെ അതിവ്യാപനം ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് നാം ഉൾക്കൊള്ളുന്ന ഓരോ കുടുംബത്തിന്റെയും 'അടിവേര് അറുക്കുന്നതിന്ന് ' തുല്യമായിക്കും, ഇതിന്റെ വ്യാപനം അത്രക്ക് താഴ്ന്ന തട്ടിലേക്ക് എത്തിക്കഴിഞ്ഞിക്കുന്നു എന്നത് ഭീതിയോടെ നാം കാണണം 
'നാമറിയാതെ നമ്മുടെ മക്കൾ നമ്മുടെതല്ലാതായി' തീരുന്ന ഒരു ചുറ്റുപാടിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്, 
ഇരുട്ടിന്റെ മറവിൽ നാടിനെ നശിപ്പിക്കനൊരുങ്ങിത്തിരിച്ചവരെ തിരിചരിഞ്ഞ് അതിന് തടയിടണം, അവരുടെ ജീവിത മാർഗ്ഗമാണെന്ന രീതിയിൽ ഇനിയും കയറൂരി വിട്ടാൽ മറ്റു കുറെ കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ പൊലിഞ്ഞു പൊകുമെന്നതോടൊപ്പം കുടുംബ ബന്ധങ്ങൾ ശിഥിലമാകുമെന്നതിലും സംശയമില്ല. 

ഈ രംഗത്തെ ബോധവൽക്കരണ വിഷയവുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ ഉയർന്ന് വന്നിരുന്നു, ബോധവൽക്കരണം അത്യാവശ്യമായി വരുന്നത് കുടുംബത്തിൽ തന്നെയാണ്, 

ഈ ദുശീലങ്ങളിൽ അകപ്പെട്ടു കൊണ്ടിരിക്കുന്നവരിൽ അധികവും കൗമാരക്കാരാണ് -ഹൈസ്കൂൾ പ്രായക്കരെയാണ് 'ലഹരി വ്യാപാരികൾ' ഏറയും വല വീശുന്നത്, ഇവിടെയാണ് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിന്റെ പ്രസക്തിയെറുന്നത്,
കാരണം സന്ധ്യാ സമയങ്ങളിലെ 'അങ്ങാടിക്കൂട്ടുകെട്ടാ'ണ് നമ്മുടെ മക്കളെ ഇത്തരം ദുശീലങ്ങളിലേക്കെതിക്കുന്നത് , ലഹരി വസ്തുക്കളുടെ പ്രചാരകരായ പാൻപരാഗ്, മധു പോലുള്ള 'പാൻമസാലകൾ' നുണയുന്നതും ഈ സമയത്താണ്, പിന്നീടത് വൻ മയക്കുമരുന്നുകളിലേക്കും ഒഴിച്ചുകൂടാനാവാത്ത വിധം അതിന്റെ അടിമകളുമാക്കിതീർക്കുന്നു,
ഇങ്ങനെയുള്ള സന്ധ്യാ സമയങ്ങളിലെ അങ്ങാടി കൂട്ടുകെട്ട് തടയാനായാൽ മാത്രമേ നമ്മുടെ മക്കളെയും നാടിനെയും ഈ വിപത്തിൽ നിന്ന് രക്ഷിക്കാനാകൂ...

ഇവിടെ ഒരു മനശാസ്ത്ര വശംകൂടി നാം മനസ്സിലാക്കേണ്ടാതുണ്ട്, 'കൗമാര'ത്തിന്റെ ആവശ്യങ്ങളിലൊന്നാണ് കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും 'അംഗീകാരം' എന്നത്; അത് അനുവധിക്കപ്പെടെ ണ്ടത് തന്നെ..., 

മതിയായ തോതിൽ അത് ലഭ്യമലല്ലാതിരിക്കുമ്പോഴാണ് ലഭ്യതയനുസരിച് അവർ പുറംലോകത്തെത്തുന്നത് , ഇത് അസാന്മാർഗ്ഗിക കൂട്ടു കെട്ടുകളിലേക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു, അതേസമയം അമിത ലാളനയും ഫ്രീഡവും കുട്ടികളെ തിന്മയിലേക്ക് നയിക്കാനേ സഹായകമാകൂ എന്നതും നാം തിരിച്ചറിയണം.

Posted By:


Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template