Headlines News :
Home » , , , » "മീനോ" !!

"മീനോ" !!

Written By Afsal Mohmed on Sunday, 10 July 2016 | 16:34:00

Print Friendly and PDF

വെയില് കൊണ്ട് ക്ഷീണിച് അടുത്തുള്ള കടയിൽ കയറി ഒരു ജ്യുസ് കുടിച്ചോണ്ടിരിക്കുമ്പോഴാണ് കൂടെ പഠിച്ചിരുന്ന സമീറിനെ കണ്ടത് .. ജ്യൂസ് വേണോ സമീറെ ? എന്നു ചോദിച്ചപ്പോ .. അവനിത്തിരി ഗൗരവത്തിൽ ..പൊടിക്ക് അഭിമാനത്തോടെ എന്നോട് പറഞ്ഞു "മീനോ" !!മീനൊന്നുമല്ല ചെക്കാ .. നല്ല പൈനാപ്പിൾ ജ്യുസാണ് .. നിനക്ക് വേണോ ? എന്നു നിഷ്‌കളങ്കനായ ഞാൻ വീണ്ടും ചോദിച്ചപ്പോ ആ തെണ്ടി പറയാണ്..

 

ഹേയ് മിഷ്ടർ അലവലാതി ഷാംജാദ് .. "മീനോ"എന്നു പറഞ്ഞാൽ ഇംഗ്ലീഷിൽ "എനിക്കു വേണ്ടാ" എന്നാണ് അർത്ഥം !! ME "എനിക്കു" NO "വേണ്ട" .. "MENO".. എനിക്കു വേണ്ട .. understand ? എന്നും പറഞ്ഞു അവൻ അവന്റെ ഹീറോ ഹോണ്ട കമ്പനി വരെ എഴുതി തള്ളിയ കൽക്കരി തീവണ്ടി പോലെ പുക തുപ്പുന്ന പഴയ സ്‌പ്ലെൻഡറിൽ കയറി അവന്റെ കണ്ണിന്റെ പത്തിരട്ടി വലിപ്പമുള്ള roymon ( റെയ്ബാൻറെ കോപ്പി ) സൺഗ്ളാസ്സും വെച്ചു എന്നെ നോക്കി പുച്ഛത്തോടെ ഒന്നു ഇളിച്ചിട്ടു പോയി !!

വെറും രണ്ടാഴ്ച കൊണ്ട് "ഇംഗ്ലീഷ്" ഞരമ്പിൽ കുത്തിവെച്ചു രക്തത്തിൽ അലിയിച്ചു കൊടുക്കപ്പെടും എന്നും പറഞ്ഞു പരസ്യം ചെയ്ത ഏതോ സ്പോക്കൺ ഇംഗ്ലീഷ് ഇൻസ്റ്റിട്യൂട്ടിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സമീറെന്നു ബില്ല് കൊടുക്കാൻ നേരം കടയിലിരുന്ന ഫ്രീക്കൻ കാഷ്യർ പറഞ്ഞപ്പോഴാണ് അറിയുന്നത് !!

Posted By:

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template