Headlines News :
Home » , , , , » കയ്യെഴുത്തിന്റെ മധുരം നുണഞ്ഞ ഹജ്ജി പെരുന്നാൾ

കയ്യെഴുത്തിന്റെ മധുരം നുണഞ്ഞ ഹജ്ജി പെരുന്നാൾ

Written By Afsal Mohmed on Saturday, 10 September 2016 | 17:31:00

Print Friendly and PDF

വീണ്ടും ഒരു ഹജ്ജ് ദിനം അടുത്തു വന്നു. ഹസ്രത് ഇബ്രാഹിം നബി (അ) യുടെ ത്യാഗ പൂർണമായ ജീവിതം ഓർത്ത് ഒരിക്കൽ കൂടി ബലി പെരുന്നാൾ കടന്നു വരുന്നു. ഇസ്‌ലാമിലെ പഞ്ച സ്തംഭങ്ങളിൽ പെട്ട പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ പുണ്യ ഭൂമിയായ മക്കയിലെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വർണ, വർഗ, ദേശ, ഭാഷ വ്യാതാസമന്യെ ഒരൊറ്റ മന്ത്രവും ഒരൊറ്റ നിയ്യത്തുമായി ഹജ്ജിന്റെ ഓരോരോ കർമങ്ങൾ ചെയ്യുവാൻ വിശ്വാസികൾ ഒത്തു കൂടി. എല്ലാ വിശ്വാസികൾക്കും മബ്‌റൂറും, മഖ്ബൂലുമായ ഹജ്ജ് നിർവഹിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.


ബലി പെരുന്നാൾ അടുത്തു വരുമ്പോൾ മനസ്സിൽ ആദ്യം ഓർമ വരുന്നത് കുട്ടി കാലത്തു മദ്റസയിലെ കൈയെഴുത്താണ്. പെരുന്നാൾ അവധിക്കായി മദ്രസ്സ അടക്കുന്ന ദിവസമാണ് കയ്യെഴുത്തു ഉണ്ടാവാറുള്ളത്. ഉസ്താദുമാർ മുൻ കൂട്ടി തന്നെ കയ്യെഴുത്തിന്റെ കാര്യം കുട്ടികളോട് പറഞ്ഞിരിക്കും. കൈ നിറയെ കാശ് കൊണ്ട് വരണം. എന്നാൽ കൈ നിറയെ എഴുതി തരാം എന്നാണ് തമാശ രൂപത്തിൽ ചില ഉസ്താദ്മാർ പറയാറുള്ളത്. കുട്ടികൾ വീട്ടിൽ നിന്നും കൊണ്ട് വന്ന കാശ് കൈ എഴുതുമ്പോൾ ഉസ്താദുമാർക്കു ഗുരു ദക്ഷിണയായി നൽകും. ആ പണം ഉസ്താദുമാർക്കുള്ളതാണ്.
ചില മദ്രസകളിൽ ഓരോ മുഹല്ലിംങ്ങൾക്കും കിട്ടിയ കാശ് എല്ലാം ഒന്നായി കൂട്ടി എല്ലാവരും തുല്യമായി വീതിച്ചെടുക്കും. ചില സ്ഥലങ്ങളിൽ അപ്ന, അപ്ന.

അറബി മഷി കൊണ്ടോ തേൻ കൊണ്ടോ കുട്ടികളുടെ വലതു കയ്യിൽ അറബി വചനങ്ങൾ എഴുതി കൊടുക്കുന്നതാണ് കയ്യെഴുത്ത്. നമ്മുടെ നാട്ടിൽ കൂടുതലായും ഉപയോഗിക്കുന്നത് അറബി മഷിയാണ്. പിഞ്ഞാണം (ബട്ട ഏഴുത്ത്) എഴുതാനും അത് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മഷിയാണത്. എഴുതാൻ ഉപയോഗിക്കുന്നത് പേന രൂപത്തിൽ ചെത്തിയെടുക്കുന്ന മുള കൊള്ളികളാണ്. എഴുതി കഴിഞ്ഞാൽ മഷി ഉണങ്ങുന്നതിനു മുമ്പായി വീട്ടിൽ നിന്നും കൊണ്ട് വരുന്ന പഞ്ചസാര ഉള്ളം കയ്യിൽ പുരട്ടി ബിസ്മി കൂട്ടി എഴുത്തുകൾ നക്കി തുടക്കണം. മദ്രസ്സയിൽ ചേരാത്ത ചെറിയ കുട്ടികളെയും കയ്യെഴുതാൻ ആവേശത്തോടെ കൊണ്ട് വരുന്നവരുമുണ്ട്. മലബാറിലെ ചില ഭാഗങ്ങളിൽ ഇതിനെ പറയാറുള്ളത് കയ്യെഴുത്തു പെരുന്നാൾ എന്നാണ്. മലബാറിൽ നൂറ്റാണ്ടുകളായുള്ള ഒരു ആചാരമാണ് കയ്യെഴുത്ത്. ചില സ്ഥലങ്ങളിൽ അത് ഇന്നും പഴയ പോലെ തന്നെ തുടർന്ന് വരുന്നുണ്ട്.

കുട്ടിക്കാലത്തു കയ്യെഴുത്തിന്റെ മധുരം നുണയുമ്പോളാണ് ഹജ്ജി പെരുന്നാൾ നമുക്ക് മുമ്പിലെത്തിയത് അറിയുന്നത്.

ഓരോ ബലി പെരുന്നാൾ ദിനം അടുത്തു വരുമ്പോൾ ഇന്നും ഓർത്തു പോകുന്നത് കുട്ടിക്കാലത്ത് വലതു ഉള്ളം കയ്യിൽ പതിഞ്ഞ കറുത്ത നിറത്തിലുള്ള അറബി അക്ഷരങ്ങളും പഞ്ചസാര കൂട്ടി മധുരം നുണഞ്ഞ കയ്യെഴുത്തിന്റെ അക്ഷര ഭംഗിയുമാണ്.
By - Rafi Pallippuram
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template