Headlines News :
Home » , , » ബുഡാൻ സാഹിബിന്റെ മകൾ

ബുഡാൻ സാഹിബിന്റെ മകൾ

Written By Social Indians on Wednesday, 24 January 2018 | 14:18:00

Print Friendly and PDF

തെപ്പോഴും ഇങ്ങനെയാ ജമാൽ. ഒരത്യാവശ്യത്തിനു വിളിച്ചാൽ കിട്ടൂല്ല. ബാങ്കിൽ നിന്ന് ഇറങ്ങിയെന്നു സെക്രട്ടറി പറഞ്ഞു. ഇറങ്ങുന്നതിനു മുമ്ബ് വിളിക്കാറ് പ്രതിവാണല്ലോ. ഇന്നെന്ദേ ഇങ്ങനെ? എവിടെ പോയി കാണും? വീണ്ടും ബാല്കണിയിലേക് നടന്നു.. ഇന്നിധ് എത്രാമത്തെ പ്രാവശ്യമാ? ഹോ വരുന്നുണ്ട്...നേരെ താഴത്തേക്കിറങ്ങി, വാതിലിലേക്കോടി...മുഖത്തെ പരിഭ്രമം മറച്ചു പിടിക്കാൻ ഒരു പാഴ്ശ്രമം....

എന്തു പറ്റി ബാനു? വാതിൽ തുറന്ന ഉടൻ ജമാലിന്റെ ആകാംക്ഷ പുറത്തു വന്നു...ഒന്നുമില്ല അവൾ മൊഴിഞ്ഞു.  അയാളത് വിശ്വസിച്ചില്ല. സാദാരണ വരുന്നതിനേക്കാളും അര മണിക്കൂർ വൈകിയതിന്റെ കെറുവ് അല്ല എന്നയാൾക്കറിയാം....എങ്കിലും അവളെ തണുപ്പിക്കാനായി പറഞ്ഞു നാളെ ആണ് ഖുര്ബാനി റിലീസ് ആവുന്നത്, വരുന്ന വഴി പ്ലാസ സിനിമയിൽ പോയി ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് വരുന്നത്, അത് കൊണ്ട വൈകിയത്... ജമാൽ ബാനുവിന്റെ മുഖത്തു ഭാവ വ്യത്യാസം വരുന്നോ എന്ന് ഒളികണ്ണിട്ട് നോക്കി....നാളെ അല്ല ഇന്ന് തന്നെ ഇവിടെ ഒരു ഖുര്ബാനി നടക്കും, ബാനു വെടി പൊട്ടിച്ചു. 

എന്തു ബാനു, നീ എന്താ പറയുന്നേ, ഒന്നും മനസ്സിലാവുന്നില്ല, ഞാൻ വന്നപ്പഴേ ശ്രദ്ധിച്ചതാ നിന്റെ മുഖത്തെ വാട്ടം...എന്താണ് ഉണ്ടായതു, മക്കൾ വന്നില്ലേ? നളിനി പണി കഴിഞ്ഞു നേരത്തെ പോയോ? പറ എന്തുണ്ടായി...

ജമാലെ നമ്മളെ മോൾ മഞ്ചൂർഡ് ആയി, അവൾ ഒരു പന്ത്രണ്ടു വയസ്സുള്ള കുട്ടിയല്ല ഇപ്പോൾ. എന്ന് പറഞ്ഞു ബാനു നിർത്തി. എന്നെ പ്രാന്തു പിടിപ്പിക്കല്ല നീ വളച്ചു കെട്ടില്ലാതെ കാര്യം പറ ബാനു, നാദിയ എന്തു ചെയ്‌തു? ജമാലിന് കലി കയറി.

പ്രാന്തായിട്ടുള്ളത് എനിക്കാ, ബാനു പിന്നെയും ജമാലിനെ അരിശം പിടിപ്പിക്കാൻ നോക്കി.  പിന്നെ മെല്ലെ പതിഞ്ഞ സ്വരത്തിൽ ബാനു പറഞ്ഞു.... ജമാലെ നാദിയ എന്നോട് ചോദിക്കയാണ് ആദിൽ മമ്മിക്ക് പറ്റിയ മിസ്റ്റേക്ക് ആണോന്നു?  പിന്നെ ഒരു നിശബ്ദദ...രണ്ടു പേരും കുറച്ചു നേരത്തേക് ഉരിയാടിയില്ല....

നിശബ്ദദക്ക് വിരാമമിട്ടു ജമാൽ ചോദിച്ചു നീ എന്തു മറുപടി പറഞ്ഞു ബാനു?  

ആ ചോദ്യം കേട്ട് ഞാൻ സ്തബ്ധയായിപ്പോയി ജമാലെ, അതവളും പ്രതീക്ഷിച്ച പോലെ, എനിക്ക് ഉരിയാടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ വണ്ണം രണ്ടാമത് അവൾ പറയാ എന്റെ പ്രോഗ്രസ്സ് കാർഡിൽ ഡോട്ടർ ഓഫിന് പകരം കെയർ ഓഫ് ജമാലുദ്ധീൻ ആയതു എന്ധെ എന്ന് ഞാൻ ചോദിച്ചപ്പോൾ മമ്മി പറഞ്ഞത് അത് ടൈപ്പിംഗ് എറർ എന്നല്ലേ, അപ്പോഴേ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് മണത്തിരുന്നു, ഇന്ന് ക്ലാസ്സിൽ വെച്ച് സൊഫീയ എന്റെ ബാപ്പ ദേര ക്ലോക്ക് ട്ടവരിൽ ഹോട്ടൽ നടത്തുന്ന ഒരു കാൽ ഇല്ലാത്ത മനുഷ്യനാണെന്ന് പറഞ്ഞു, ആക്‌സിഡന്റിൽ ബാപ്പാന്റെ കാൽ നഷ്ടപ്പെട്ടപ്പോൾ മമ്മി ആദിലിന്റെ ഡാഡിയുടെ കൂടെ ഒളിച്ചോടിയതാണെന്നു....മമ്മി ഇത്ര ക്രുഹൽ ആണോ? 

ഇത്രയും കേട്ടപ്പോൾ എനിക്ക് എവിടുന്നോ ഒരു ധൈര്യം കിട്ടിയ പോലെ, ഞാൻ ചോദിച്ചു മോളെ നാദിയ നീ പറഞ്ഞ ഈ ബാപ്പ എപ്പോഴെങ്കിലും നിന്നെ കാണാൻ വന്നോ? എന്ധെ വരാത്തെ? ക്ലോക്ക് ടവറിൽ നിന്ന് ജുമൈറകുള്ള റൂട്ട് അറിയാഞ്ഞിട്ടോ? അവൾ മുഖം താഴ്ത്തി ഇരുന്നു.  ഞാൻ റൂമിൽ പോയി ബ്രീഫ് കേസിൽ നിന്ന് ദുബായ് ഫാമിലി കോർട്ട് ഇഷ്യൂ ചെയ്ത ഡിവോഴ്സ് സെര്ടിഫിക്കറ്റും നമ്മുടെ മാര്യേജ് സെര്ടിഫിക്കറ്റും എടുത്ത് കൊണ്ട് വന്നു അവളെ മുമ്പിൽ വെച്ച്....കുറച്ചു നേരം അവൾ അതും നോക്കിയിരുന്നു..... ഒന്നും മിണ്ടിയില്ല... മോളെ നീ പറഞ്ഞില്ലേ ആദിൽ മമ്മിന്റെ മിസ്റ്റേക്ക് ആണെന്ന്... ഇത് പോലെ നിന്റെ ബാപ്പയും പറഞ്ഞിരുന്നു നീ എന്റെ മിസ്റ്റേക്ക് ആണെന്ന്.... അത് കൊണ്ട അയാൾ വരാത്തത്...

ജമാലെ ഇപ്പോൾ അവളാണ് ഞെട്ടിയത്... അവൾ കരയാൻ കോപ്പു കൂട്ടുന്നു എന്ന് തോന്നിയപ്പോൾ ഞാൻ അവളെ തലയിൽ കൈ വെച്ച് തടവി കൊണ്ട് പറഞ്ഞു...മോളെ നാദിയ നിന്നെ ഞാൻ ഗർഭം ധരിച്ചു ഏഴാം മാസത്തിൽ നാട്ടിലേക് പോവുമ്പോഴാണ് ജമാലിനെ ഞാൻ പരിചയപ്പെടുന്നത്... നിനക്ക് രണ്ടു വയസ്സുള്ളപ്പോളാണ് മമ്മിയും ബാപ്പയും ഡിവോഴ്സ് ആയതു, അവിടുന്ന് ആറു മാസം കഴിഞ്ഞു മമ്മിയും ജമാലും  മാരീഡ് ആയി, പിന്നീട് മൂന്നു വര്ഷം കഴിഞ്ഞിട്ടാണ് ആദിലിനെ മമ്മി പ്രസവിക്കുന്നത്, പിന്നെ എങ്ങനെയാണ് മോളെ ആദിൽ മമ്മിന്റെ മിസ്റ്റേക്ക് ആവുന്നത്? നിന്റെ ബാപ്പ ആക്സിഡന്റ് ആയതു ബാപ്പാന്റെ ഹൈദരാബാദ് കാരിയുമായി റിമാരിയേജ് കഴിഞ്ഞു അവര്ക് ഇരട്ട പെൺ കുട്ടികൾ ജനിച്ച ശേഷമാണു.... നിന്റെ മമ്മി ക്രുഹൽ അല്ല മോളെ..

അവളുടെ പതിഞ്ഞ സങ്കടത്തോടെയുള്ള സ്വരം എനിക്ക് കേൾക്കാമായിരുന്നു... മമ്മി ഒരു പ്രാവശ്യം എന്നെ എന്റെ ബാപ്പാന്റെ അടുത്ത് കൊണ്ട് പോകുമോ? 
ഞാൻ പറഞ്ഞു കൊണ്ട് പോകാം...ജമാൽ വരട്ടെ, പിന്നെ ഞാൻ ചോദിച്ചു മോളെ നാദിയ നിന്നെയും ആദിലിനെയും ട്രീറ്റ് ചെയ്യുന്നേൽ ജമാൽ എന്ധെങ്കിലും വ്യത്യാസം കാണിച്ചിട്ടുണ്ടോ? അവൾ പറഞ്ഞു ഞാനും ആദിലും അടി കൂടുമ്പോൾ ഡാഡി എപ്പോഴും എന്റെ കൂടെയാണെന്ന്...

അവൾ അങ്ങനെ പറഞ്ഞോ എന്നായി ജമാൽ .... അവൾക്കു ഒരു വിധം കൺവിൻസ് ആയി അല്ലെ ബാനു? ഇനി എന്തു വേണം?
അവളെ ബാപ്പാന്റടുത്തു കൊണ്ട് പോണം.... 
ശരി, നീ സാദാരണ പറയാറുള്ള ദുബായ് ഇമ്മിഗ്രേഷനിലെ ക്യു മാറി നിന്ന കാര്യം അവളോട് പറഞ്ഞില്ലേ? 
ഇല്ല അങ്ങനെ തമാശ പറയാനുള്ള അവസരമല്ലല്ലോ ജമാലെ അത്. 
അതാണല്ലോ നമ്മുടെ ജീവിതത്തിലെ വഴിത്തിരിവ് ബാനു? 
അങ്ങനെ പറയാൻ പറ്റുമോ ജമാൽ, അത് പോലെ എത്ര പേര് ഐര്പോര്ട്ടിലും ട്രെയിനിലും മറ്റും വെച്ച് പരിചയപ്പെടുന്നു?
ഞാൻ പറഞ്ഞത് അതൊരു നിമിത്തമായി എന്നാണ്, ആദിൽ ജനിക്കേണ്ടത് നമുക്കാണെന്നു പടച്ചവൻ നേരത്തെ രേഖപ്പെടുത്തിയിരുന്നു, അല്ലെ ബാനു?
ചിലപ്പോൾ പോണ്ടിച്ചേരിക്കാരനായ നിന്റെ ബാപ്പ ബുഡാൻ സാഹിബ് മാഹീലെ ബോയ്സ് സ്കൂൾ ഹെഡ് മാസ്റ്ററായി സ്ഥലം കിട്ടി വന്നതും കൽക്കണ്ടം തറവാട്ടിലെ നിന്റെ ഉമ്മ കുഞ്ഞാമിനുവേ വിവാഹം ചെയ്തതും ഒരു നിമിത്തം തന്നെയല്ലേ ബാനു? അന്ന് ഫ്രഞ്ച് സർക്കാർ ഉദ്യോഗസ്ഥനായ നിന്റെ ബാപ്പ  പിന്നെ എന്ധെ എയ്ഡഡ് സ്കൂൾ തുടങ്ങാൻ കാരണം? 
അത് എന്റെ ഉമ്മ നാലാം ക്ലാസ്സു വരെ പഠിച്ചിട്ടുള്ളൂ, ബാപ്പാക് മലയാളം അറിയില്ലായിരുന്നു...
പിന്നെ എങ്ങനെ കമ്മ്യൂണിക്കേഷൻ?
കുറച്ചു തമിൾ കുറച്ചു ഫ്രഞ്ച് കുറച്ചു മലയാളം, പിന്നെ ബാപ്പ മലയാളം പഠിച്ചു
ബാനൂണ് ഫ്രഞ്ച് അറിയുമോ?
ബാപ്പാന്റല് നിന്ന് കിട്ടിയ ഒരു വാക്ക് അറിയാം ക്വാഞ്ചു ഫ്രെയ്ക് 
അതെന്തൊന്നു?
കേട്ടിട്ടില്ലേ ഖൻജി പ്രാക്, ഇംഗ്ലീഷിൽ ബനിയൻ 
മുസ്ലിം പെൺകുട്ടികളെ സ്കൂളിൽ വിടാത്ത കാലം, ബാപ്പാക് തന്റെ ഏക മകളെ ഡിഗ്രി പഠിപ്പിക്കണമെന്ന നിര്ബന്ധ ബുദ്ധിയിൽ കുറച്ചു ആളുകളെ കൂട്ടി ഒരു ട്രസ്റ്റ് ഉണ്ടാക്കി, അവർ ഇട്ട പേരാണ് ബുഡാൻസ് സ്കൂൾ...
ബാപ്പാന്റെ മരണ ശേഷം ഇപ്പൊ അതാരാണ് നടത്തുന്നത് ബാനു? 
അബൂട്ടി മാഷ് 
ഏതു അബൂട്ടി, നിന്നെ കെട്ടാൻ താല്പര്യം കാണിച്ച ആ മാഷോ?
അതെ, ബുഡാൻ സാഹിബിന്റെ മകൾ നിലോഫർ ബാനുവിനെ കെട്ടാൻ പൂതിയുമായി കുറെ ചെക്കന്മാർ പുറകെ നടന്നിരുന്നു ...ബാപ്പ പറഞ്ഞു ഡിഗ്രി കഴിയാതെ ഒരു നിവൃത്തിയുമില്ലന്നു...
അവസാനം അതെന്റെ തലയിൽ വന്നു വീണു, അല്ലെ ബാനു?
അതാണ് ജമാലെ ഇടയ്ക്കിടയ്ക്ക് ഞാനും ആലോചിച്ചു ചിരിക്കാര്...
എന്തു?
ഇത്രയൊക്കെ സുന്ദര കുട്ടപ്പന്മാർ പുറകെ വന്നിട്ടും ഞാന് ഈ കോന്തൻറെ കൂടെ പൊറുക്കേണ്ടി വന്നല്ലോ റബ്ബേ എന്നോർത്ത്...ജാമലിനറിയോ നാദിയ യുകെജി ൽ പഠിക്കുന്ന സമയത്തു നമ്മുടെ കല്യാണ ഫോട്ടോ കണ്ടു അവൾ ചോദിച്ചിരുന്നു മമ്മിന്റടുത് നിൽക്കുന്ന ഈ കോന്തനാരു മമ്മി...ഞാൻ പറഞ്ഞു അത് നിന്റെ ഡാഡി എന്ന്...പിന്നെ ചിരിയുടെ പൂരം....
അങ്ങനെ ഉള്ള കോന്തനെ ഞാൻ വെച്ച് വിളമ്പി തന്ന് ഇന്നൊരു  ജന്റിൽമാൻ ലുക്ക് ഉള്ളവനാക്കി....
തൂങ്ങി ചാവേണ്ടവൻ മുങ്ങി മരിക്കാറില്ല എന്ന് കേട്ടിട്ടില്ലേ?
വീണ്ടും വളിപ്പ് കോമഡി 
എന്റെ കോമഡി എന്ജോയ് ചെയ്യും എന്നിട്ടു വലിപ്പാണെന്നു പരിഹസിക്കും...

അത് വിട്, ജമാൽ പറഞ്ഞല്ലോ നിമിത്തം... ജമാലെ ഞാൻ കരുതുന്നത് വേറൊന്നാണ്, എന്റെ ഉമ്മ ജമാലിന്റ കയ്യിൽ കൊടുത്തു വിട്ട പലഹാരമാണ് നിമിത്തമായത്, അതല്ല പലഹാരവുമായി ജമാൽ ഞങ്ങളെ ഫ്ലാറ്റിൽ വന്നപ്പോൾ കയറി ഇരിക്കാൻ പറഞ്ഞതോ? അന്ന് ജമാൽ ഒരു തമാശക്ക് ചോദിച്ചു ഞാൻ ഇവിടെ ഇരിക്കുന്ന സമയത്തു ഹസ്സുക്ക വന്നാലോ എന്ന്, പറഞ്ഞു തീരും മുമ്ബ്  ഒരു ഇടിത്തീ പോലെ ഡോർ തുറന്നു ഹസ്സുക്ക കേറി വന്നതും രണ്ടു പേരെയും തുറിച്ചു നോക്കി ഒരച്ഛരം ഉരിയാടാതെ റൂമിൽ കേറി എന്ധോ എടുത്തു ഉടൻ സ്ഥലം വിട്ടതും ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല ജമാല്....അത് ഒരു കണക്കിന് നന്നായി ജമാല്, ഇല്ലെങ്കിൽ ഞാൻ  പറയുന്ന വിശദീകരണം കേട്ട് മനസ്സിൽ സംശയവും വെച്ച് ജീവിച്ചിരുന്നെങ്കിൽ എന്റെ ജീവിതം കട്ട പോക ആകുമായിരുന്നു...മൂന്നു ദിവസം ആളെ കുറിച്ച് ഒരു വിവരമില്ലാതെ കുറെ വേദനിച്ചെങ്കിലും ഫാമിലി കോർട്ടിൽ നിന്ന് കൗൺസിലിങ്ങിന് വിളിച്ചപ്പോൾ ഒരു സമാദാനമായി, രണ്ടിലൊന്ന് തീരുമാനിക്കാമല്ലോ, അന്ന് നിന്റെ ഫോൺ കാൾ മാത്രമാണ് ഒരു ആശ്വാസം തന്നത്....
അതിനു ഞാൻ നല്ല വിലയും തരേണ്ടി വന്നില്ലേ ബാനു?
എന്തു ഒരു സെക്കന്റ് ഹാൻഡിനെ തലേൽ വെച്ചെന്നോ? 
ഞാൻ ഒരു തമാശ പറഞ്ഞതാണ് ബാനു....

ജമാലെ എനിക്ക് എന്റെ ബാപ്പാനെയും ഉമ്മനെയും നഷ്ടപ്പെട്ടു, ഞാൻ അത് സഹിച്ചു, എന്റെ മോളെയും  എനിക്ക് നഷ്ടപ്പെട്ടാൽ പിന്നെ എനിക്ക് പിടിച്ചു നില്ക്കാൻ പറ്റില്ല ജമാലെ ...

ബാനു ധൈര്യായിരിക്ക്, ഒന്നും സംഭവിച്ചിട്ടില്ല, എപ്പോഴായിട്ടും അവൾ ഇതൊക്കെ അറിയാതിരിക്കില്ലല്ലോ? നമുക്ക് അവളെയും കൂട്ടി വൈകുന്നേരം ഹസ്സുക്കന്റടുത് പോവാം......എന്റെ വിശപ്പെല്ലാം പോയി, ഇനി കുറച്ചു കിടക്കട്ടെ ....

ഇനി കിടക്കാനെവിടെ സമയം, കുട്ടികൾ ഇപ്പോൾ ഉറങ്ങി എണീക്കും, നാദിയനേം കൊണ്ട് ക്ലോക്ക് റ്റവരിൽ പോണ്ടേ? 
ഇന്ന് തന്നെ വേണോ നാളെ പോയാൽ പോരെ, നാളെ സ്കൂൾ ലീവാണല്ലോ 
അവൾക് ഞാൻ ഉറപ്പു കൊടുത്തതല്ലേ ജമാലെ, അവളെ സങ്കടപ്പെടുത്തണ്ട 
ശരി, അവൾ ഇന്ന് തന്നെ പോണൊന്നു പറഞ്ഞാൽ പോവാം, ഞാൻ ഡ്രസ്സ് മാറട്ടെ.....

ജമാൽ ഡ്രസ്സ് മാറാൻ റൂമിൽ കയറിയപ്പോൾ നാദിയ എണീറ്റ് വന്നു...മമ്മി ഡാഡി വന്നില്ലേ?
ഡാഡി ഡ്രസ്സ് മാറുന്നുണ്ട്, മോളും റെഡി ആവൂ. ഇന്ന് തന്നെ പോവണോ നാളെ പോയാൽ മതിയോ?
ഇന്ന് തന്നെ പോവാൻ മമ്മി...
ശരി ഞാനും വരാം...
മമ്മി ബാപ്പാന്റെ അടുത്ത് വരുമോ?
ഇല്ല ഞാൻ വണ്ടിയിൽ ഇരിക്കാം, മോളെ ഡാഡി കൊണ്ട് പോകും ഞാൻ ആദിലിനേം റെഡി ആക്കട്ടെ, മോൾ ആദിലിനോട് ഒന്നും പറയണ്ട, അവൻ എന്റെ കൂടെ ഇരിക്കും
ശരി മമ്മി
നാഡിയാന്റെ  ഉത്സാഹം കണ്ടു മനസ്സിൽ ഒരു ഭയം...അവൾ എനിക്ക് നഷ്ടപ്പെടുകയാണോ, ഹസ്സുക്ക അവളെ കാണാൻ കൂട്ടാകാതിരിക്കുമോ...
നെഞ്ചിടിപ്പ് കൂടുന്ന പോലെ, പിടിച്ചു നിന്നെ തീരു..
മൂന്നാൾക്കും സ്നാക് എടുത്തു വെച്ച് വാഷ് റൂമിൽ കയറി കണ്ണാടിയിൽ നോക്കി, മനസ്സ് സ്വയം സമദാനിപ്പിച്ചു, ഇല്ല ബാനു നീ തോൽക്കില്ല, എങ്കിലും വയറിന്റെ അടി ഭാഗത്തു  ഒരു കാളൽ...
മുഖം കഴുകി, മനസ്സിലെ വിഭ്രാന്തി പുറത്തു കാണിക്കാതെ, ഒന്നും സംഭവിക്കാത്ത മട്ടിൽ ജമാലിന്റേം കുട്ടികളേം മുന്നിലെത്തി, നാദിയ റെഡിയായി നില്കുന്നു, ആദിൽ ചോദിച്ചു ഞാൻ ഡ്രസ്സ് മാറേണ്ടേ മമ്മി, വേണ്ട നമ്മൾ രണ്ടാളും വണ്ടിയിൽ ഇരിക്കും നാദിയാണെ കൂട്ടി ഡാഡി കുറച്ചു നേരത്തേക് ഒരു സ്ഥലം വരെ പോയി വരും...
നദിയാന്റെ ഉത്സാഹം വിറളി പിടിപ്പിക്കുന്നുണ്ട് , ജമാലിന്റെ ഇടക്കിടക്കുള്ള നോട്ടവും, എങ്കിലും ഒന്നും എന്നെ അലട്ടുന്നില്ല എന്ന മട്ടിൽ വണ്ടിയിൽ കയറി, രണ്ടു വരി മാത്രമുള്ള ജുമൈറ റോഡ് കഴിഞ്ഞാലേ ട്രാഫിക് ജാം കുറയൂ, വെറുതെ പുറത്തേക്ക് നോക്കിയിരുന്നു....
അവസാനമായി ഹസ്സുക്കാനേ കണ്ടത് ആക്സിഡന്റ് ആയ പിറ്റേ ദിവസം റാഷിദ് ഹോസ്പിറ്റലിൽ റൂമിലേക്കു കയറി ചെന്നപ്പോഴാണ്, മനസ് മുഴുവനും ഒരു മരവിപ്പ്, വിവാഹ മോചനം നേടിയ സ്ത്രീ മുൻ ഭർത്താവിനെ കണ്ടു കൂടാ എന്ന നിയമം പോലും മറന്നു പോയി, ജമാൽ ഓർമിപ്പിച്ചു പോലും ഇല്ല, കാൽ നഷ്ടപ്പെട്ട ആളുടെ  നിസ്സഹായാവസ്ഥ കണ്ടു, അപ്പോഴത്തെ വികാരം എന്തായിരുന്നു, ഓർത്തെടുക്കാൻ പറ്റുന്നില്ല, "എനിക്ക് രണ്ടു കാലും ഉള്ളപ്പോഴെ നിനക്ക് എന്നെ വേണ്ടായിരുന്നല്ലോ?"  എന്ന അദ്ദേഹത്തിന്റെ വാക്കാണ്, പറയാൻ വിചാരിച്ചതു മുഴുവൻ തൊണ്ടയിൽ കുടുങ്ങിയത് പോലെ...ശവത്തിൽ കുത്തരുതല്ലോ, ഒന്നും പറയാതെ പുറത്തു ഇറങ്ങി...
ബാനു വരുന്നില്ലല്ലോ എന്ന് ജമാൽ പറഞ്ഞപ്പോഴാണ് വണ്ടി ക്ലോക്ക്  ടവറിൽ എത്തിയതറിഞ്ഞത്. ജമാൽ നദിയാനയും കൂട്ടി ഹോട്ടൽ ഭാഗത്തേക്ക് പോയി....

നാദിനെ ഡാഡി എവിടെ കൊണ്ട് പോക മമ്മി? 
അവരിപ്പോ വരും, നാഥിന്റെ കൂട്ടുകാരിയുടെ അടുത്തു പോവാ. 
ഡാഡി ഒറ്റക്കാണല്ലോ തിരിച്ചു വരുന്നധ്?
ശരിയാണല്ലോ ഇതെന്തു പറ്റി? 
ജമാൽ അടുത്തെത്തട്ടെ, മോന്റെ മുമ്പിൽ നിന്നായാൽ അവൻ സംശയിക്കും എന്ന് കരുതി പുറത്തിറങ്ങി, എന്തു പറ്റി ജമാൽ? ദൂരത്തു നിന്ന് തന്നെ ജമാൽ എന്ധോ പറയുന്നുണ്ട്...പൊടിക്കാറ്റിൽ ഒന്നും മനസ്സിലായില്ല...ജമാൽ അടുത്തെത്തി, കിതക്കുന്നുണ്ട്, ബാനു അവരെന്ദോ മുൻ ജന്മ പരിജയം പോലെ, ഞാൻ പരിചയപ്പെടുത്തും മുമ്പേ ബാപ്പ എന്ന് വിളിച്ചു കെട്ടിപിടിച്ചു രണ്ടു പേരും കരഞ്ഞു, കണ്ടു നിൽക്കാൻ പറ്റുന്നില്ല ബാനു....ഹസ്സുക്ക പറഞ്ഞു നാളെ സലാമിന്റെ കൂടെ പറഞ്ഞയക്കാം ഇന്നവളിവിടെ നിൽക്കട്ടെ എന്ന്...

എന്റെ സംശയം ബലപ്പെടുന്നു...അവൾ എനിക്ക് നഷ്ടപ്പെടുകയാണ്.....
എന്റെ മനോഗതം മനസ്സിലാക്കിയ വണ്ണം ജമാൽ പറഞ്ഞു ഇന്നൊരു ദിവസമല്ലേ ബാനു. നാളെ വൈകീട് അവളിവിടെ എത്തും, നീ ഒറ്റക്കല്ലല്ലോ, നാളെ ലീവ് ആയതു കൊണ്ട് ഞാനും ആദിലും വീട്ടിലുണ്ടാവുമല്ലോ, അപ്പൊ അത്ര ബോറടിക്കില്ല 
ആദിലിനോട് എന്തു പറയും?
അത് ഞാൻ പറഞ്ഞോളാം നീ വണ്ടീൽ കേറൂ....
നാദിനെ എവിടെ കൊണ്ടാക്കി ഡാഡി 
നാദി അവളെ കൂട്ടുകാരീടെ വീട്ടിൽ ഇന്ന് പാർട്ടി ഉണ്ട് അത് കഴ്ഞ്ഞു നാളെ അവൾ വരും മോന്റെ കൂടെ ഡാഡി കളിക്കാം ട്ടോ ....
മമ്മി കളിക്കൂല്ല?
മമ്മിക്ക് നല്ല സുഖം ഇല്ല, ഇന്ന് മമ്മി റസ്റ്റ് എടുക്കട്ടേ 
പിന്നെയും രണ്ടു പേരും എന്ധോക്കയോ ചോദിക്കയും പറയുകയും ചെയ്‌തു, ഒന്നിലും മനസ്സ് ഉറക്കുന്നില്ല, എന്ധോ അനർത്ഥം വരാൻ പോന്ന പോലെ...
വീടിന്റെ ഗേറ്റ് കടന്നപ്പോഴാണ് പരിസര ബോധം വന്നത്.
റൂമിൽ കേറി കട്ടിലിൽ വീണു,
വിങ്ങൽ, തേങ്ങൽ, എന്താ സംഭവിക്കുന്നെ എന്നറിഞ്ഞൂടാ....
കുറച്ചു സങ്കടപെട്ടോട്ടെ എന്ന് കരുതി കാണും ജമാൽ, റൂമിൽ കയറിയതേ ഇല്ല, ഒന്നുമില്ല എന്ന് സമദാനിക്കാം ശ്രമിക്കുന്ദോരും പിന്നിൽ നിന്നാരോ പിടിച്ചു വലിക്കും പോലെ......

എന്ധോ ഘോര ശബ്ദം, കൂരിരുട്ടു, ഒന്നും കാണാൻ പറ്റുന്നില്ല....ആരോ വിളിക്കുന്നുണ്ട്, ആരാണ്, ഫോൺ ബെല്ലടിക്കുന്നു, ഈ അസമയത് ആരായിരിക്കും, ഓടി പോയി ഫോൺ എടുത്തു, മറ്റേ തലക്കൽ നിന്ന് ഏങ്ങലിന്റെ ശബ്ദം, ബാബി, ഇത് സലാം, എല്ലാം പോയി ബാബി,
എന്താ സലമേ, എന്തു പറ്റി...
നമ്മുടെ കുഞ്ഞുങ്ങൾ കടലിൽ മുങ്ങി, 
നോ ...നോ ...നോ...ഞാൻ വിശ്വസിക്കില്ല, അവൻ കൊന്നു, ആ കാലമാടൻ ....നോ നോ നോ 
ജമാലും ആദിലും അട്ടഹാസം കേട്ട് ഓടി കിതച്ചു റൂമിലെത്തി, എന്തു പറ്റി ബാനു? 
ജമാലെ നമ്മളെ മോളെ അവൻ കൊന്നു,
ആര്?
ആ കാലമാടൻ 
ആര് പറഞ്ഞു
സലാം ഫോൺ വിളിച്ചു പറഞ്ഞു 
ഇപ്പോൾ ഇവിടെ ഫോണൊന്നും വന്നില്ലല്ലോ, സിറ്റിംഗ് റൂമിലാണല്ലോ ഫോണുള്ളത്...
നീ എന്താ ഇങ്ങനെ വിയർക്കുന്നത്? നീ ഉറങ്ങിയിരുന്നോ? നീ പേടി സ്വപ്നം കണ്ടതാ ..
മക്കളെ ഇങ്ങനെ സ്നേഹിക്കരുത് ബാനു...ഇത് കുറച്ചു ഓവറാ.....

- by Gafoor Deli

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template