Headlines News :

Ghmkhana Melparamb


Ghmkhana Club Melparamb

 About
കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കലാ-കായിക-സാംസ്കാരിക-ജീവ കാരുന്ന്യ സംഘടന.

 Description

കാസറഗോഡ് ജില്ലാ ആസ്ഥാനമായ കാസറഗോഡ് നഗരത്ത് നിന്ന് അല്പം തെക്കോട്ട് മാറി സ്ഥിതി ചെയുന്ന മേല്പറമ്പ് എന്ന മനോഹര ഗ്രാമം.അവിടെ ഇരുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌,വയലുകളിലും തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലും ഫുട്ബോള്‍ കളിച്ചിരുന്ന ഏതാനും കൗമാര പ്രായക്കാരുടെ സിരകളില്‍ ഫുട്‌ബോള്‍ ജ്വരം നുഴഞ്ഞു കയറിയപ്പോള്‍ ഇന്ന് നാം കാണുന്ന ജിംഖാന,അന്ന് ജന്മം കൊണ്ടു.അത് 1987 ഏപ്രില്‍ മാസത്തിലെ മനോഹരമായൊരു ദിവസമായിരുന്നു.ചരിത്രമുറങ്ങുന്ന ചദ്രഗിരി കോട്ടയുടെ പ്രൌഡിയും,ചന്ദ്രഗിരി പുഴയുടെ പരിലാളനവുമേറ്റ് കഴിയുന്ന മേല്‍പ്പറമ്പ് എന്ന സുന്ദരമായ നാട്ടിന്‍ പുറത്തു ഏതാനും ചെറുപ്പക്കാരാല്‍ ജിംഖാന എന്ന സംഘടന പിറന്നു വീഴുമ്പോള്‍ അവരാരും കരുതി കാണില്ല,ഇത് തങ്ങളോടൊപ്പം വളര്‍ന്നു പന്തലിക്കുമെന്നു. മേല്‍പ്പറമ്പിനെ സംബന്ധിച്ചെടുത്തോളം അതൊരു നവയുഗത്തിന്‍റെ പിറവി കൂടിയായിരുന്നു.

അടുത്ത വര്‍ഷം ഇരുപ്പതിയഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ജിംഖാന മേല്‍പ്പറമ്പിന്‍റെ ഉയര്‍ച്ചയില്‍ ഓരോ മേല്‍പ്പറമ്പുക്കാരനും അഭിമാനിക്കാം.കാരണം,ചരിത്രമുറങ്ങുന്ന മേല്‍പ്പറമ്പിന്‍റെ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കൂ,ഇവിടത്തെ ഇടനാഴികളില്‍ കാലാകാലങ്ങളിലായി ജിംഖാന ചെയ്തു വന്ന നന്മയുടെയും വികസനത്തിന്‍റെയും മുദ്രകള്‍ നമ്മുക്കവിടെ ദര്‍ശിക്കാന്‍ കഴിയും.

1990 ലെ സംസ്ഥാന തല യുവജനോല്‍ത്സവത്തില്‍ മാപ്പിളപാട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ചന്ദ്രഗിരി സ്കൂളിലെ വിദ്യാര്‍ഥിനി മൈമൂനയ്ക്ക്‌ നല്‍കിയ നൂറു രൂപ്പയായിരുന്നു,ജിംഖാന മേല്‍പ്പറമ്പ് പ്രഖ്യാപിച്ച ആദ്യ പാരിതോഷികം.അതിനു ശേഷം ചെറുതും വലുതുമായി ജിംഖാന കഴിവ് തെളിയിച്ചവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും സമ്മാനിക്കുകയും ഉണ്ടായി.രണ്ടായിരമാണ്ടിനു ശേഷം ചന്ദ്രഗിരി സ്കൂളില്‍ നിന്ന് എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടി വിജയിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കുകയും അതെ ചടങ്ങില്‍ വെച്ച് നാടിനു വേണ്ടി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച പ്രമുഖ വ്യക്തികളെ ആദരിച്ചു വരികയും ചെയ്യുന്നു.സ്കൂള്‍ യൂണിഫോം തയ്യിപ്പിച്ചിടാന്‍ പോലും സാമ്പത്തിക ശേഷിയില്ലാതെ ഒരുപ്പാട് വിദ്യാര്‍ഥികള്‍ കഷ്ടപെടുന്നുണ്ട് എന്ന സ്കൂള്‍ അധികൃതരുടെ വെളിപെടുത്തലിനെ തുടര്‍ന്ന് 2006 മുതല്‍ നൂറില്‍ പരം വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ യൂണിഫോമും സ്കൂള്‍ ബാഗും ജിംഖാന മേല്‍പ്പറമ്പ് സൗജന്യമായി നല്‍കി വരുന്നു.

രാത്രിക്കാലങ്ങളില്‍ സ്കൂള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അസഹനീയമായപ്പോള്‍ സ്കൂള്‍ അധികൃതരുടെ ആഗ്രഹ പ്രകാരം സ്കൂള്‍ കൊബോണ്ടിനു ഭദ്രമായൊരു പ്രവേശന കവാടവും നിര്‍മ്മിച്ച്‌ നല്‍ക്കുകയുണ്ടായി.ചന്ദ്രഗിരി സ്കൂളിന് പ്ലസ്‌ ടു അനുവദിച്ചു കിട്ടുന്നതിനു വേണ്ടി ജിംഖാന സജീവമായി തന്നെ ഇടപെടുകയുണ്ടായി.നൂറിലധികം വരുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക് എല്ലാ വര്‍ഷവും റംസാന്‍ കിറ്റ് വിതരണം ചെയ്യുന്നതിലൂടെ സമൂഹത്തിലെ പാവപ്പെട്ടവരുടെ നോവറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ജിംഖാനയ്ക്കാവുന്നു.കൂടാതെ നാട്ടിലെ പാവപ്പെട്ടവരുടെ കഷ്ടപാടുകള്‍ കണ്ടറിഞ്ഞു അവരെ സഹായിക്കാനായി ചാരിറ്റി ഫണ്ട് സ്വരൂപിച്ച് ഒരുപാട് നിര്‍ധനരായ കുടുംബങ്ങള്‍ക്ക്‌ ധനസഹായം നല്‍കിയതിലൂടെ നാട്ടിലെ സാമൂഹിക പ്രശ്നങ്ങളിലെക്കും ഇറങ്ങി ചെല്ലാന്‍ ജിംഖാനയ്ക്ക് കഴിഞ്ഞു. ജോലിതേടി ഗള്‍ഫില്‍ എത്തിയ മേല്‍പ്പറമ്പിലെ ഒരുപ്പാട് ചെറുപ്പക്കാര്‍ക്ക് ജോലി കണ്ടെത്താനും,പ്രവാസ ലോകത്ത് മുപ്പതിലധികം വര്‍ഷം ജീവിച്ച്,താഴെത്തട്ടില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കുകയും ചെയ്ത മേല്‍പ്പറമ്പ് മുഹമ്മദു കുഞ്ഞി(എം ഐ എസ്സ്)ക്ക് ഈ വര്‍ഷത്തെ ജിംഖാന മേല്‍പ്പറമ്പ് പ്രവാസി അവാര്‍ഡ്‌ദാന ചടങ്ങും അതോടപ്പം മേല്‍പ്പറമ്പ് പ്രവാസി സംഗമവും ജിംഖാന ഈ വര്‍ഷം ദുബായില്‍ വെച്ച് നടത്തുകയുണ്ടായി.കൂടാതെ മുന്നൂറില്‍പ്പരം നിര്‍ധന കുടുംബങ്ങള്‍ക്ക്‌ റംസാന്‍ കിറ്റും ഓണക്കിറ്റും ജിംഖാന മേല്‍പ്പറമ്പ് ഈ വര്‍ഷം വിതരണം ചെയ്തു. ജിംഖാന മേല്‍പ്പറമ്പ് ഏറ്റെടുത്തു നടത്തിയ സഹായ പദ്ധതികള്‍ക്ക്‌ വേണ്ടിയോ,മറ്റു പരിപാടികള്‍ക്ക്‌ വേണ്ടിയോ ജിംഖാന മേല്‍പ്പറമ്പ് പുറത്തു നിന്ന് ഇത് വരെ യാതൊരു സാമ്പത്തിക സഹായം സ്വീകരിക്കുകയുണ്ടായിട്ടില്ല.സാധാരണക്കാരും നമ നിറഞ്ഞവരുമായ ഒരുപറ്റം ജിംഖാന മെമ്പര്‍മാരുടെ നിസ്തൂലമായ സഹായ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് ജിംഖാനയ്ക്ക് ഇതിനൊക്കെ സാധിച്ചത്.

 കാസറഗോഡ് ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിന് അര്‍ഹത നേടിയ ചെമനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പാദൂര്‍ കുഞ്ഞാമുവിനെയും,നാടിനു വേണ്ടിയുള്ള ആജീവനാന്ത സേവനത്തെ പരിഗണിച്ചു കല്ലട്ര അബ്ബാസ്‌ ഹാജിയെ ജിംഖാന ജന സേവന രത്നം അവാര്‍ഡ്‌ നല്‍കിയും,ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്ത പാവങ്ങള്‍ക്ക്‌ വീട് വെക്കാന്‍ സ്ഥലം നല്‍കിയ സി ബി ബാവയ്ക്ക് ജിംഖാന പ്രവാസി അവാര്‍ഡ്‌ നല്‍കിയും ആദരിക്കുകയുണ്ടായി.കൂടാതെ സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ടീമിന് വേണ്ടി കളിച്ച ചെമനാട്‌ പഞ്ചായത്തിലെ രണ്ടു പ്രതിഭകളെയും ആദരിക്കുകയുണ്ടായി.''ക്ലീന്‍ മേല്‍പ്പറമ്പ'' എന്ന ബാനറിനു കീഴില്‍ മേല്‍പ്പറമ്പില്‍ ശുച്ചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ ജിംഖാനയ്ക്ക് നാടിനോടുള്ള പ്രതിബന്ധതയും വെളിവാകുകയുണ്ടായി.

ക്രിക്കറ്റ്,ഫുട്‌ബോള്‍,ഫെഡ്‌ലൈറ്റ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍.വിനോദ കായിക മേളകള്‍,കലാപരിപാടികള്‍,സെമിനാറുകള്‍,എയിഡ്സ് ബോധവല്‍ക്കരണ ക്ലാസ്സുകള്‍, വിദ്യഭ്യാസ സെമിനാറുകള്‍,ധന സഹായ വിതരണം അങ്ങനെ നാടിനെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്നങ്ങളുടെ എല്ലാ തുറകളിലും സജീവമായി ഇടപെട്ട എത്രയെത്ര ചരിത്ര മുഹ്ര്‍ത്തങ്ങള്‍. നാടിന്‍റെ നന്മയ്ക്ക് വേണ്ടി ഇടതടവില്ലാതെ ഇടപെട്ടു വരുന്ന ജിംഖാന മേല്‍പ്പറമ്പിന്‍റെ കഴിഞ്ഞു പോയ ഇരുപ്പത്തിനാല് വര്‍ഷങ്ങള്‍ അര്‍ഥവത്തും സംഭാവബഹുലവുമായിരുന്നു. സാധാരണക്കാരാല്‍ ജന്മമെടുത്ത ജിംഖാനയ്ക്ക് എന്നും സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.തുടര്‍ന്നുള്ള കാലങ്ങളിലും ജിംഖാനയുടെ പ്രദമ പരിഗണ പാവപ്പെട്ടവരുടെ ഉന്നമനത്തിനു തന്നെയായിരിക്കും.കാരണം ജിംഖാന,മേല്‍പ്പറമ്പിനു ഒരു നിയോഗമായിരുന്നു.ആദ്യമത് കായിക രംഗത്ത് കൂടിയായിരുന്നു.പിന്നീട് കലാരംഗങ്ങളിലൂടെ സാംസ്കാരിക വിദ്യഭ്യാസ സാമൂഹിക രംഗത്ത്‌.ഇന്ന് ജിംഖാന മേല്‍പ്പറമ്പ്,നാടിനു ആവേശവും അഭിമാനവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഇരുപ്പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ കാലത്തിന്‍റെ ആവിശ്യമായി ജന്മമെടുത്ത ഒരു നവ യുഗത്തിന്‍റെ വിജയ ഗാഥകള്‍ ഇനിയും ഒരുപ്പാട് യുഗങ്ങള്‍ തുടരട്ടെ എന്ന് മാത്രം ആശിക്കാം,ആശംസിക്കാം

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template